Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ഫർമേഷന്റെ അത്ഭുതങ്ങളുമായി ബ്ലാക്ബെറീസ്

blackberries-transformation

ഓഫീസിലെ മീറ്റിങ് കഴിഞ്ഞ് പെട്ടെന്ന് അടുത്തുള്ള ക്ലബിലെ പാർട്ടിക്കു പോകണം. വീട്ടിലേക്കു പോയി വരാനുള്ള സമയമില്ല, എന്തു ചെയ്യും. സംഗതി സിംപിള്‍. ഷർട്ടിലുള്ള ഡിറ്റാച്ചബിൾ കോളറൊന്ന് ഉയർത്തണം. കോളർ ഉയരുമ്പോൾ ഷർട്ടിന്റെ ലുക്ക് മാറും. ധരിച്ചിരിക്കുന്ന ആളുടെയും. നിമിഷ നേരം കൊണ്ട് പാർട്ടി പോകാനൊരുങ്ങാം. ഫോർമൽ ഷർട്ടിൽനിന്നു പാർട്ടിവെയറിലേക്കൊരു ട്രാൻസ്ഫർമേഷൻ. 

സ്യൂട്ടുകളിൽ സാറ്റിൻ ലാപലുകൾ കൊണ്ടാണ് ട്രാന്‍സ്ഫർമേഷൻ. സാറ്റിൻ ലാപലുകൾ മാറ്റിയാൽ ഓഫീസുകളിലെ ബോസാകാം. സാറ്റിൻ ലാപലുകളുമായി കൂട്ടുക്കാരോടൊപ്പം പാർട്ടിയിൽ തകര്‍ക്കാം. രണ്ടുവശവും ഉപയോഗിക്കാവുന്ന വെയിസ്റ്റ് കോട്ടുകളിലും അത്ഭുതം കാത്തിരിക്കുന്നു. 

transformation

സാറ്റിന്‍ പാനലുകളും മൾട്ടി വെയിസ്റ്റ് ബാന്റുകളുമായാണ് പാന്റുകളെത്തുന്നത്. സ്യൂട്ടുകളിലും ഷർട്ടുകളിലും തീർത്ത മാസ്മരികത പാന്റുകളിലും കാണാം. ഓഫീസിലെ ബോസിന്റെ പാന്റ്സിൽ നിന്നും കൂട്ടുക്കാരോടൊപ്പം പാർട്ടിയക്കു പോകാനൊരു ചെറിയ കുറച്ചു മാറ്റങ്ങൾ മതി തിളങ്ങാൻ. ശരീര പ്രകൃതിയ്ക്ക് അനുയോജ്യമായ അളവിൽ ന്യൂ ട്രെന്റി ലുക്കിലാണ് പാന്റുകൾ ഒരുക്കുന്നത്.

ഒരു ജോഡി വസ്ത്രം മതി ഓഫീസിലും പാർട്ടിയിലും ഏത് ആഘോഷങ്ങളിലും ബോസാവാൻ.പുത്തൻപരീക്ഷണങ്ങൾ തുടരുന്ന ഫാഷൻ ലോകത്ത് ബ്ലാക്ക്ബെറീസ് ഒരുക്കുന്ന മാന്ത്രികതയുടെ പേരാണ് ട്രാന്‍സ്ഫർമേഷൻ. വൈവിധ്യങ്ങളെ വസ്ത്രങ്ങളിലേക്ക് സംയോജിപ്പിച്ച് ഒരുക്കിയിരിക്കുന്ന ബൃഹത്തായ വസ്ത്രശേഖരം  കാത്തിരിക്കുന്നു.  ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനും വസ്ത്ര സങ്കല്പങ്ങൾക്ക് പൂർണത പകരാനും ബ്ലാക്ബെറിസിനൊപ്പം ഒരു ട്രാൻസ്ഫർമേഷൻ.