ഐശ്വര്യയുടെ ക്യൂട്ട് പേര് ആഷ് എന്നല്ല!

aishwarya-rai-cuttest-name-not-aash

ഐശ്വര്യ റായിയുടെ സഹോദരൻ ആദിത്യ റായിയുടെ ഭാര്യയാണ് ഷിർമ. മോഡലും ഫാഷൻ ബ്ലോഗറാണ് കക്ഷി. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിൽ ഷിർമയ്ക്കും ഏറെ ആരാധകരുണ്ട്. 

കഴിഞ്ഞ ദിവസം ഷിർമ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള മൂഡിലായിരുന്നു. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മീ എനിതിങ്’ എന്ന ഫീച്ചറിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് ചെവിയോർത്തു ഷിർമി. അങ്ങനെ ഷിർമിയെ തേടിയെത്തിയ ചോദ്യങ്ങളിൽ പലതും ഭർതൃ സഹോദരിയും മുൻലോകസുന്ദരി ഐശ്വര്യറായിയെ കുറിച്ചായിരുന്നു.

എന്തായാലും പല ചോദ്യങ്ങൾക്കും ഷിർമി മറുപടി കൊടുത്തു. ഇക്കൂട്ടത്തിലൊരു ചോദ്യം ഇങ്ങനെ– ‘‘നിങ്ങളുടെ ആന്റി വളരെ പ്രശസ്തയാണെന്ന് മക്കളോട് എങ്ങനെയാണ് പറയുക’’. ഇതിനു ഷിർമ നൽകിയ മറുപടിയിൽ ആരാധകർക്ക് ഐശ്വര്യയെ സംബന്ധിക്കുന്ന പുതിയൊരു അറിവ് വീണു കിട്ടി. ഐശ്വര്യയുടെ മറ്റൊരു പേരാണ് ആരാധകരെ സന്തോഷിപ്പിച്ച ഇക്കാര്യം. 

ഇക്കാര്യം ഒരിക്കൽപ്പോലും വിഷയമായിട്ടില്ലെന്നും വീട്ടിൽ ഐശ്വര്യ ‘ഗുലു മാമി’ ആണെന്നുമായിരുന്നു ഷിർമിയുടെ പ്രതികരണം. സഹോദരന്റെ മക്കളുടെ പ്രിയപ്പെട്ട ഗുലു മാമിയാണ് തങ്ങളുടെ ആഷ് എന്നത് ആരാധകർ ഏറ്റെടുത്തു. ആഷിന്റെ പുതിയ ക്യൂട്ട് പേര് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു.

aish_34

രണ്ട് ആൺമക്കളാണ് ഷിർമിയ്ക്കും ആദിത്യനുമുള്ളത്. ഷിർമി 2009ൽ മിസിസ് ഇന്ത്യ ഗ്ലോബായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐശ്വര്യയും ഷിർമിയും വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാണ്. ധാരാളം സമയം ഇരുവരുമൊന്നിച്ച് ചെലവഴിക്കാറുമുണ്ട്.