കാഞ്ചീവരം സാരിയിൽ അതിസുന്ദരികളായി അഭയ ഹിരൺമയിയും അനുമോളും. ബ്ലൗസ്‌ലെസ്സായി പിങ്കിലും കരിംനീലയിലും ഗോൾഡൻ വർക്കുള്ള പരമ്പരാഗത കാഞ്ചീവരം സാരിയിലുള്ള താരങ്ങളുടെ ഫോട്ടോകളാണ് സമൂഹമാധ്യമത്തിലെത്തിയത്. വസത്രത്തിനു ചേരുന്ന ആക്സസറീസും താരങ്ങളുടെ ലുക്കിന് മിഴിവേകുന്നു. മുടിയിൽ മുല്ലപ്പൂ വച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ചീവരം സാരിയിൽ അതിസുന്ദരികളായി അഭയ ഹിരൺമയിയും അനുമോളും. ബ്ലൗസ്‌ലെസ്സായി പിങ്കിലും കരിംനീലയിലും ഗോൾഡൻ വർക്കുള്ള പരമ്പരാഗത കാഞ്ചീവരം സാരിയിലുള്ള താരങ്ങളുടെ ഫോട്ടോകളാണ് സമൂഹമാധ്യമത്തിലെത്തിയത്. വസത്രത്തിനു ചേരുന്ന ആക്സസറീസും താരങ്ങളുടെ ലുക്കിന് മിഴിവേകുന്നു.  

മുടിയിൽ മുല്ലപ്പൂ വച്ച് നെറ്റിച്ചുട്ടിയും മൂക്കുത്തിയും നെക്ലസും അണിഞ്ഞുള്ള ലുക്കിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമത്തിൽ ലഭിക്കുന്നത്. കാൻവാസ് ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ കോൺടമ്പററി ഡിസൈനിലുള്ള കാഞ്ചീവരം സാരിയാണിത്. ഷോസ്റ്റോപ്പർ സിൽക്ക് സാരിയുടെ ഫ്ലോറൽ മോട്ടിഫും ഉൾപ്പെടുത്തിയിരിക്കുന്നു. ‘ഓരോ സാരിക്കും പിന്നിലും ഓരോ കഥയുണ്ട്. നമ്മൾ അത് ധരിക്കുമ്പോഴാണ് ആ കഥ പുറംലോകം അറിയുന്നത്. സിൽക്കിന്റെ സോഫ്റ്റ്നെസ് അതിമനോഹരമായ അനുഭവമാണ്.’’– എന്ന കുറിപ്പോടെയാണ് അനുമോൾ ചിത്രങ്ങൾ പങ്കുവച്ചത്. 

ADVERTISEMENT

പാരമ്പര്യത്തനിമയുള്ള വസ്ത്രങ്ങൾക്കും വസ്ത്രധാരണത്തിനും എക്കാലവും ആരാധകർ ഏറെയാണെന്നു തെളിയിക്കുന്ന രീതിയിലുള്ള കമന്റുകളും എത്തി. സുന്ദരികളായ സ്ത്രീകളുടെ മനോഹര ചിത്രം എന്നാണ് ഫോട്ടോയ്ക്കു താഴെ വന്ന കമന്റ്. സൗന്ദര്യബിംബങ്ങൾ എന്നാണ് ചിലർ കമന്റ് ചെയ്തത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സൗമ്യ ശ്യാമാണ് മേക്കപ്പ്. 

English Summary:

Abhaya Hiranmayi and Anumol Stun in Blouseless Kanjeevaram Saree