എഴുപത്തി‌യേഴാമത് കാൻചലച്ചിത്ര മേളയുടെ റെഡ്കാർപ്പറ്റിൽ റോസ് ഗോൾഡ് ഗൗണിൽ തിളങ്ങി ബോളിവുഡ് താരം ജാക്‌ലിൻ ഫെർണാണ്ടസ്. റോസ്ഗോൾഡ് ഫ്ലോർ ലെങ്ത് കസ്റ്റം മെയ്ഡ് ഗൗൺ ധരിച്ചാണ് താരം റെഡ് കാർപ്പറ്റിൽ എത്തിയത്. ശരീരത്തോട് ചേർന്ന് കിടക്കുന്ന സ്ട്രക്ചേഡ് ബോഡിസാണ്. പ്ലഞ്ചിങ് നെക്‌ലൈനുള്ള സ്ട്രാപ്‌ലെസാണ് ഗൗൺ. നിലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുപത്തി‌യേഴാമത് കാൻചലച്ചിത്ര മേളയുടെ റെഡ്കാർപ്പറ്റിൽ റോസ് ഗോൾഡ് ഗൗണിൽ തിളങ്ങി ബോളിവുഡ് താരം ജാക്‌ലിൻ ഫെർണാണ്ടസ്. റോസ്ഗോൾഡ് ഫ്ലോർ ലെങ്ത് കസ്റ്റം മെയ്ഡ് ഗൗൺ ധരിച്ചാണ് താരം റെഡ് കാർപ്പറ്റിൽ  എത്തിയത്. 

ശരീരത്തോട് ചേർന്ന് കിടക്കുന്ന സ്ട്രക്ചേഡ് ബോഡിസാണ്. പ്ലഞ്ചിങ് നെക്‌ലൈനുള്ള സ്ട്രാപ്‌ലെസാണ് ഗൗൺ. നിലം വരെ എത്തുന്ന ഗൈണിലുടനീളം ലൈറ്റിൽ തിളങ്ങുന്ന റോസ് ഗോൾഡ് സീക്വൻസ് തുന്നിച്ചേർത്തിരിക്കുന്നു. 

റോസ് ഗോൾഡ് ഗൗണിൽ ജാക്‌ലിൻ ഫെർണാണ്ടസ്
ADVERTISEMENT

ഡയമണ്ട് മോതിരവും കമ്മലും ബ്രേസ്‌ലറ്റുമാണ് ആക്സസറീസ്. മുഖത്തിനിണങ്ങുന്ന രീതിയിലുള്ള സിംപിൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഗോൾഡൻ ഐ ഷാഡോ. മാലോസ് പിങ്ക് ഷെയ്ഡാണ് ലിപ്സ്റ്റിക്. 

കാനിലെ റെഡ് കാർപ്പെറ്റിൽ ജാ‌ക്‌ലിന്‍ ഫെർണാണ്ടസ്

താരം പങ്കുവച്ച ചിത്രത്തിനു താഴെ നിരവധി കമന്റുകളും എത്തി. ‘‘നിങ്ങളെ വാർധക്യം ബാധിക്കില്ല ജാക്‌ലിൻ. ഈ സൗന്ദര്യത്തെ പുകഴ്ത്താൻ വാക്കുകളില്ല. പ്രപഞ്ചത്തിൽ തന്നെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങൾ. ഈ സൗന്ദര്യം എന്റെ ഹൃദയം കവർന്നു. ’’– എന്നായിരുന്നു ജാക്‌‌ലിന്റെ ഫെർണാണ്ടസിന്റെ ചിത്രത്തിനു താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ‘ഒരു ശസ്ത്രക്രിയയും ഇല്ലാതെ തന്നെ കിംകർദാഷിയാനെ വെല്ലുന്ന ശരീര സൗന്ദര്യമാണ് ജ‌ക്‌‌ലിന്റേത്.’– എന്ന രീതിയിലും കമന്റ് എത്തി. ‘എന്തൊരു ഫിഗറാണിത്? മത്സ്യകന്യകയെ പോലെയുണ്ട്.’– എന്നും പലരും കമന്റ് ചെയ്തു. 

ജാക്‌ലിൻ ഫെർണാണ്ടസ്
ADVERTISEMENT

ഇത്തവണ കാൻ ഫെസ്റ്റിവെലിൽ പങ്കെടുക്കാൻ പോകുന്നതിനെ കുറിച്ച് ജാ‌ക്‌ലിൻ ഫെർണാണ്ടസ് പറഞ്ഞത് ഇങ്ങനെയാണ്. ‘‘ഒരിക്കൽ കൂടി കാൻ ഫെസ്റ്റിവലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇക്കുറി ബിഎംഡബ്ലിയുവുമായി സഹകരിച്ചാണ് പോകുന്നത്. നിരവധി പ്രമുഖര്‍ നടന്ന റെഡ് കാർപ്പറ്റിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ട്. ’’

English Summary:

Jacqueline Fernandez Dazzles in Rose Gold Gown