ഗർഭകാലത്ത് ഫാഷൻ കൈവിടാതെ കൊണ്ടുപോവുക എളുപ്പുള്ള കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ബോളിവുഡ് നടിമാർ വേറെ ലെവലാണ്. കരീന മുതൽ ഇപ്പോൾ ദീപിക വരെ, ഗർഭകാലത്ത് ധരിക്കുന്ന വസ്ത്രങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ഗർഭിണിയായ ശേഷം ദീപിക പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗർഭകാലത്ത് ഫാഷൻ കൈവിടാതെ കൊണ്ടുപോവുക എളുപ്പുള്ള കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ ബോളിവുഡ് നടിമാർ വേറെ ലെവലാണ്. കരീന മുതൽ ഇപ്പോൾ ദീപിക വരെ, ഗർഭകാലത്ത് ധരിക്കുന്ന വസ്ത്രങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ഗർഭിണിയായ ശേഷം ദീപിക പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറച്ചിരുന്നു. അതുകൊണ്ട് തന്നെ താരത്തിന്റെ മെറ്റേർണിറ്റി ലുക്ക് കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഇതിനിടെയാണ് താരം വോട്ട് ചെയ്യാൻ എത്തുന്നതും പുതിയ ലുക്ക് ആരാധകർ കാണുന്നതും. വളരെ സിംപിൾ ആയി ഇളംനീല ജീൻസും വൈറ്റ് ഷർട്ടുമണിഞ്ഞാണ് ദീപിക എത്തിയത്. സാധാരണ ഹീൽസ് ധരിക്കുന്ന താരം ഇത്തവണ ഫ്ലാറ്റ് സാൻഡൽസ് ആണ് ഉപയോഗിച്ചത്.

ഗർഭകാലത്ത് നിരവധി ലുക്കുകളിൽ  ആരാധകർക്ക് മുൻപിൽ എത്തിയ താരമാണ് ആലിയ ഭട്ട്. ഈ സമയത്ത് ധാരാളം പരീക്ഷണങ്ങളും താരം നടത്തിയിരുന്നു. ഗർഭകാലത്ത് ബോഡികോൺ പോലുള്ള അല്ലെങ്കിൽ തുടയോളം സ്ലിറ്റുകളുള്ള വസ്ത്രങ്ങൾ ചേരില്ലെന്ന് ധരിച്ചെങ്കിൽ ആലിയ അതെല്ലാം തിരുത്തിക്കുറിച്ചു. ‘ബ്രഹ്മാസ്ത്ര’ സിനിമയുടെ പ്രൊമോഷന് ധരിച്ച ബോഡികോൺ ഡ്രെസും, ടൈം ഇംപാക്ട് അവാർഡിൽ പങ്കെടുക്കാൻ ധരിച്ച മെറ്റാലിക് ബ്രൗൺസ്-ഗോൾഡ് ഗൗണും, റാണി പിങ്ക് ഘരാര സ്യൂട്ടുമെല്ലാം ആലിയയെ വ്യത്യസ്തയാക്കി. 

കരീന കപൂർ∙ Image Credits: Instagram/kareenakapoorkhan
ADVERTISEMENT

സ്വയം ഫാഷൻ ഐക്കൺ എന്ന് വിശേഷിപ്പിക്കുന്ന സോനം കപൂറും ഗർഭകാലത്ത് നിരവധി ലുക്കുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സോനത്തിന്റെ പിങ്ക് ഫ്ലോയ് മാക്‌സി ഡ്രസ് ഏറെ വൈറലായിരുന്നു. ചുവന്ന ലിപ്സ്റ്റിക്കും, അഴിച്ചിട്ട മുടിയും ലൈറ്റ് ഐഷാഡോയും കൂടി ചേര്‍ന്നപ്പോൾ ലുക്ക് പൂർണമായി.  പ്രെഗ്നൻസി കാലഘട്ടത്തിൽ കൂടുതൽ പേരും ഉപയോഗിക്കുന്ന കഫ്താൻ ലുക്കിലും സോനം എത്തിയിരുന്നു. കറുത്ത ട്രാൻസ്പെരന്റ് കഫ്താൻ ധരിച്ച താരത്തിന്റെ ലുക്കും ചർച്ചയായിരുന്നു. 

ആലിയ ഭട്ട്

ഗർഭകാലത്ത് നിരവധി ട്രെൻഡി വസ്ത്രങ്ങൾ ധരിച്ച ബോളിവുഡ് താരമാണ് അനുഷ്ക ശർമ്മ. ഗർഭിണിയാണെന്ന കാര്യം ആരാധകരെ അറിയിക്കാനായി പങ്കുവച്ച പോസ്റ്റിലെ വസ്ത്രം പോലും ആ സമയത്ത് ചർച്ചയായിരുന്നു. ഷീയർ സ്ലീവുകളും റഫിൾ ഡീറ്റയിലിങ്ങുമുള്ള ലളിതമായ പോൾക്ക ഡോട്ട് വസ്ത്രമാണ് താരം ധരിച്ചിരുന്നത്. ശേഷം ഔട്ടിങ്ങിനായി ധരിച്ച ബ്രീസി വൈറ്റ് ടോപ്പും ചിക് ടൈ-ഡൈ പാവാടയും, ജമ്പ്സൂട്ടും, സ്വിമ്മിങ്ങിനിടെ ധരിച്ച കറുത്ത സ്ട്രാപ്‌ലസ് റഫിൾ സ്വിംസൂട്ടും എല്ലാം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 

Image Credits: Instagram/deepikapadukone
ADVERTISEMENT

ബോളിവുഡിന്റെ പ്രെഗ്നൻസി ഫാഷൻ തുടങ്ങുന്നത് കരീനയിൽ നിന്നാണെന്ന് പറയേണ്ടിവരും. രണ്ട് ഗർഭകാലവും എങ്ങനെ ഫാഷനബിൾ അല്ലെങ്കിൽ സ്റ്റൈലിഷുമായി കൊണ്ടു പോകാമെന്ന് താരം തെളിയിച്ചിട്ടുണ്ട്. ചിലപ്പോൾ ഫ്ലോയി മെറ്റേർണിട്ടി വസ്ത്രം ആണെങ്കിൽ മറ്റു ചിലപ്പോൾ ലൂസ് ട്യൂണിക്കുകൾ, സൽവാർ കമ്മീസ്, സാരികൾ തുടങ്ങിയ ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഗർഭാവസ്ഥയിൽ മാറിക്കൊണ്ടിരിക്കുന്ന ശരീരം സ്വീകരിക്കാനും അതിനനുസരിച്ചുള്ള ഫാഷൻ ശൈലി പരീക്ഷിക്കാനും കരീന തയാറായിരുന്നു. നിരവധിപേർക്ക് അത് പ്രചോദനവുമായി.

English Summary:

Bollywood Actresses Redefine Pregnancy Fashion: Kareena to Deepika