മാർച്ചിൽ ജാംനഗറിൽ വച്ച് നടന്ന വിവാഹപൂർവ ആഘോഷങ്ങൾ മുതൽ രാധിക മർച്ചന്റ് ഓരോ അവസരത്തിലും ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും ഫാഷൻ ലോകത്തും മാധ്യമങ്ങൾക്കിടയിലും ചർച്ചയാകുന്നുണ്ട്. വിവാഹ ദിനങ്ങളിൽ ഓരോ ചടങ്ങിലും ധരിച്ച വസ്ത്രങ്ങളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പഴമയും പാരമ്പര്യവും ഡിസൈനിങ് വൈഭവവുമെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർച്ചിൽ ജാംനഗറിൽ വച്ച് നടന്ന വിവാഹപൂർവ ആഘോഷങ്ങൾ മുതൽ രാധിക മർച്ചന്റ് ഓരോ അവസരത്തിലും ധരിക്കുന്ന വസ്ത്രങ്ങൾ എപ്പോഴും ഫാഷൻ ലോകത്തും മാധ്യമങ്ങൾക്കിടയിലും ചർച്ചയാകുന്നുണ്ട്. വിവാഹ ദിനങ്ങളിൽ ഓരോ ചടങ്ങിലും ധരിച്ച വസ്ത്രങ്ങളുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പഴമയും പാരമ്പര്യവും ഡിസൈനിങ് വൈഭവവുമെല്ലാം ഒത്തുചേരുന്ന വസ്ത്രങ്ങൾ വേറിട്ടുനിന്നു. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവും അധികം വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്  പ്രധാന വിവാഹ ചടങ്ങിനു ശേഷം നടന്ന ‘ശുഭ ആശീർവാദ്’ വേളയിൽ രാധിക ധരിച്ചത്. കലയും ഫാഷനും ഒരുപോലെ പ്രതിഫലിച്ചു നിൽക്കുന്ന ഈ വസ്ത്രം വളരെ വേഗത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ഡിസൈനറായ അബു ജാനി സന്ദീപ്, കലാകാരി ജയശ്രീ ബർമൻ, രാധികയുടെ സ്റ്റൈലിസ്റ്റായ റിയ കപൂർ എന്നിവർ ഒന്നുചേർന്നാണ് ശുഭ ആശിർവാദിനായി രാധികയ്ക്ക് വസ്ത്രം ഒരുക്കിയത്. പ്രത്യേക ഇറ്റാലിയൻ ക്യാൻവാസിൽ ജയശ്രീ വരച്ച പന്ത്രണ്ട് പാനലുകളാണ് ലഹങ്കയിൽ ഉള്ളത്. അനന്തിന്റെയും രാധികയുടെയും കൂടിച്ചേരലിനെ ഓരോ അംശത്തിലും പ്രതിഫലിപ്പിച്ചുകൊണ്ട് തയാറാക്കിയിരിക്കുന്ന വസ്ത്രമാണിത്. ഇരുവരുടെയും സന്തോഷകരമായ പുതിയ തുടക്കത്തെ പ്രതിനിധീകരിച്ചുകൊണ്ട് മനുഷ്യരൂപങ്ങൾ പെയിന്റിങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വസ്ത്രത്തിലെ ഓരോ പെയിന്റിങ്ങും വ്യത്യസ്ത അർഥതലങ്ങൾ ഉള്ളവയാണ്.

ADVERTISEMENT

അനന്തിന് മൃഗങ്ങളോടുള്ള സ്നേഹം പ്രതിനിധാനം ചെയ്യാനായി അവയും പെയിന്റിങ്ങുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ശുഭചിഹ്നമായി കരുതുന്ന ആനകളുടെ ചിത്രങ്ങൾ ലഹങ്കയിൽ ഉടനീളം കാണാം. ഇവയ്ക്ക് പുറമേ ഭംഗി വർധിപ്പിക്കാനായി പൂക്കളുടെയും ഇലകളുടെയുമെല്ലാം ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. സങ്കീർണമായ പാറ്റേണുകളിലാണ് എംബ്രോയിഡറി ചെയ്തിരിക്കുന്നത്. യഥാർഥ സ്വർണം ഉപയോഗിച്ചുള്ള സർദോസി വർക്കും സീക്വിൻ വർക്കുകളും വസ്ത്രത്തിന്റെ പ്രൗഢിയും ഭംഗിയും പതിന്മടങ്ങാക്കി.

Image Credit∙ rheakapoor/Instagram

രേഷം ഹാൻഡ് എംബ്രോയിഡറി വർക്ക് ചെയ്ത ബ്ലൗസാണ് അബു ജാനി സന്ദീപ് രാധികയ്ക്കായി ഒരുക്കിയത്. ഫാഷനും കലയും പരസ്പര  പൂരകങ്ങൾ ആണെന്നതിന് രാധികയുടെ വസ്ത്രത്തോളം മികച്ച ഉദാഹരണം മറ്റൊന്നില്ല എന്ന് അബു ജാനിയും ജയശ്രീയും ഒരേപോലെ അഭിപ്രായപ്പെടുന്നുണ്ട്. മരതക കല്ല് പതിപ്പിച്ച നെക്ക് പീസും ഇയർ റിങ്ങുകളും വളകളുമാണ് ലഹങ്കയ്ക്കൊപ്പം രാധിക അണിഞ്ഞത്. സിംപിൾ ഹെയർ സ്റ്റൈലിലാണ് വധു എത്തിയതെങ്കിലും വസ്ത്രത്തിന്റെ പാറ്റേണിനോട് ചേർന്നു പോകുന്ന തരത്തിൽ താമര മൊട്ടുകളും ഹെയർ സ്റ്റൈലിങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. ഇതുവരെ രാധിക ധരിച്ച വിവാഹവസ്ത്രങ്ങളിൽ ഏറ്റവും മികച്ചത് ഇതാണെന്ന് സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരിക്കുന്നു.

Image Credit∙ rheakapoor/Instagram
English Summary:

Radhika Merchant’s Stunning Wedding Dress: A Fusion of Art and Tradition