നിതയുടെ വിരലിൽ തിളങ്ങി മുഗൾ രാജവംശത്തിലെ അമൂല്യ വജ്രമോതിരം: സ്വന്തമായത് 2019ലെ ലേലത്തിൽ
ലോക ശ്രദ്ധയാകർഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. മൂന്ന് ദിവസം നീണ്ടുനിന്ന ആഡംബര ചടങ്ങുകളിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ അതിഥികളായി. അംബാനികല്യാണത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം

ലോക ശ്രദ്ധയാകർഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. മൂന്ന് ദിവസം നീണ്ടുനിന്ന ആഡംബര ചടങ്ങുകളിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ അതിഥികളായി. അംബാനികല്യാണത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അനന്ത് അംബാനിയടെ വിവാഹ റിസപ്ഷന് അമ്മ നിത അംബാനി അണിഞ്ഞ മോതിരമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വിവാഹത്തിന്റെ മൂന്നാം ദിനമായ മംഗൾ ഉത്സവ് ദിനത്തിൽ സിൽവർ എംബ്രോയിഡറിയിലുള്ള പിങ്ക് ബ്രൊക്കേഡ് സാരിയായിരുന്നു നിത അംബാനിയുടെ ഔട്ട്ഫിറ്റ്. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയായിരുന്നു ഇത്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള വജ്രാഭരണങ്ങളാണ് നിത അണിഞ്ഞത്.
നിത അംബാനിയുടെ വജ്രാഭരണങ്ങളില്‍ ഏറെ ശ്രദ്ധേയമായത് ‘മിറർ ഓഫ് പാരഡൈസ്’ വജ്ര മോതിരമാണ്. വളരെ സവിശേഷതകളുള്ളതാണ് ഈ വജ്രമോതിരം. ദീർഘചതുരാകൃതിയിലാണ് ഈ മോതിരത്തൽ വജ്രമുള്ളത്. 52.58 കാരറ്റ് ഡി–കളർ വജ്രമുള്ള മോതിരത്തിൽ കരകൗശല വൈദഗ്ധ്യം പ്രകടമാണ്.
ഇന്ത്യയിലെ ഗോൽകൊണ്ട വജ്രഖനിയിൽ നിന്ന് ഖനനം ചെയ്തെടുത്തതാണ് ഏറെമൂല്യമുള്ള ഈ വജ്രം. 6.5 മില്യൻ യുഎസ് ഡോളറാണ് ഈ മോതിരത്തിന്റെ വില. 2019ലെ ക്രിസ്റ്റീസ് ലേലത്തിലാണ് ഈ വജ്രമോതിരം നിത അംബാനിയുടെ ആഭരണ ശേഖരത്തിന്റെ ഭാഗമാകുന്നത്. മുൻപ് മുഗൾ രാജകുടുംബത്തിന്റെ ഭാഗമായിരുന്നു ഈ അമൂല്യമോതിരം.
ഗോൽകോണ്ട വജ്രം പരിശുദ്ധിയിലും തിളക്കത്തിലും പ്രാചീന ഇന്ത്യയിൽ പ്രസിദ്ധമായിരുന്നു. ഭരണാധികാരികൾ അവരുടെ കിരീടത്തിൽ വയ്ക്കാനായാണ് ഈ അമൂല്യ രത്നം ഉപയോഗിച്ചിരുന്നത്.