നെറ്റ്ഫ്ലിക്സിൽ തരംഗം സൃഷ്ടിച്ച ഹീരാമണ്ഡി - ദ് ഡയമണ്ട് ബസാർ എന്ന സീരീസിനെ ആസ്പദമാക്കി പലതരത്തിലുള്ള ഫൊട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഹീരാമണ്ഡിയെ ആസ്പദമാക്കിയുള്ള വ്യത്യസ്തമായ ഫൊട്ടോഷൂട്ടുമായി എത്തുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് . ഭാര്യയെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെറ്റ്ഫ്ലിക്സിൽ തരംഗം സൃഷ്ടിച്ച ഹീരാമണ്ഡി - ദ് ഡയമണ്ട് ബസാർ എന്ന സീരീസിനെ ആസ്പദമാക്കി പലതരത്തിലുള്ള ഫൊട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഹീരാമണ്ഡിയെ ആസ്പദമാക്കിയുള്ള വ്യത്യസ്തമായ ഫൊട്ടോഷൂട്ടുമായി എത്തുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് . ഭാര്യയെയും കുഞ്ഞിനെയും ഹീരാമണ്ഡിയിലെ കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയിരിക്കുകയാണ് വികാസ്. ഒപ്പം താനും ഈ ഫൊട്ടോഷൂട്ടിന്റെ ഭാഗമാകുകയാണെന്നും വികാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നുണ്ട്.

ഹീരാമണ്ഡി ചർച്ചയായ സമയത്ത് താൻ തിരക്കിലായിരുന്നെന്നും വികാസ് വിഡിയോയുടെ ആമുഖമായി പറയുന്നുണ്ട്. ‘‘ഹീരാമണ്ഡി ട്രെൻഡിങ്ങായി നിന്നിരുന്ന സമയത്ത് ഒത്തിരി ആർട്ടിസ്റ്റുകൾ എന്നെ ലുക്കിന്റെ റീക്രിയേഷനു വേണ്ടി വിളിച്ചിരുന്നു. അന്ന് ഞാൻ ബ്രൈഡലിന്റെയും വെഡ്ഡിങ്ങിന്റെയും സീസണിന്റെ തിരക്കിലായിരുന്നു. ഇപ്പോൾ ഞാനൊന്നു ഫ്രീയായപ്പോഴോ ആർട്ടിസ്റ്റുകളെല്ലാം തിരക്കിലുമായി. പക്ഷേ, ഞാനത് വിടാൻ തീരുമാനിച്ചിട്ടില്ല. ഞാൻ എന്റെ വീട്ടിൽ തന്നെയുള്ള എന്റെ ഫസ്റ്റ് ഹീരാമണ്ഡിയെയും സെക്കൻഡ് ഹീരാമണ്ഡിയെയും ഈ ഒരു ലുക്കിലേക്ക് റീ ക്രിയേറ്റ് ചെയ്തു. കൂടെ ഞാനും നിന്നു. ആദ്യമായി." - എന്നാണ് ഹീരാമണ്ഡി മേക്ക് ഓവർ വിഡിയോ പങ്കുവച്ചുകൊണ്ട് വികാസ് പറയുന്നത്. ഇന്നത്തെ ഷൂട്ട് തന്റെ കുട്ടി ഹീരാമണ്ഡിക്കു വേണ്ടിയാണെന്നും ഏഴുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ വച്ച് ഇങ്ങനെയൊരു ഫൊട്ടോഷൂട്ട് നടത്തുന്നത് ആദ്യമായിരിക്കുമെന്നും വികാസ് വിഡിയോയിൽ പറയുന്നുണ്ട്.

Image Credit: vikas.vks.makeupartist/Instagram
ADVERTISEMENT

മിന്റ് ഗ്രീനിലുള്ള ഔട്ട്ഫിറ്റാണ് ഹിരാമണ്ഡി മേക്ക് ഓവറിനായി വികാസ് തിരഞ്ഞെടുത്തത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ ഹെവി ആക്സസറീസും സ്റ്റൈൽ ചെയ്തിരിക്കുന്നു. ഗ്ലിറ്റർ വർക്കുള്ള മിന്റ് ഗ്രീൻ അനാർക്കലി ചുരിദാറാണ് വികാസിന്റെ ഭാര്യയുടെ വസ്ത്രം. ഇതേ നിറത്തിലുള്ള ഫ്രോക്കാണ് കുഞ്ഞിന്റേത്. ഇവരുടെ വസ്ത്രത്തോട് ഇണങ്ങുന്ന നിറത്തിലുള്ള ലോങ് കുർത്തയും പൈജാമയുമാണ് വികാസിന്റെ ഔട്ട്ഫിറ്റ്. വസ്ത്രങ്ങൾക്ക് അനുയോജ്യമായ മരതക്കല്ലു പതിച്ച ആഭരണങ്ങളും മൂവരും അണിഞ്ഞിട്ടുണ്ട്.

വികാസ് പങ്കുവച്ച ഹീരാമണ്ഡി മേക്ക് ഓവർ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തി. "ഈ ഫൊട്ടോഷൂട്ടിലെ മുഴുവൻ ആകർഷണീയതയും കുട്ടി നാരായണിയാണ്". - എന്നാണ് വിഡിയോയ്ക്ക് താഴെ വന്ന ഒരു കമൻ്റ്. "അച്ഛന്റെ രാജകുമാരി, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ." എന്നിങ്ങനെയുള്ള കമന്റുകളും എത്തി. "ഹീരാമണ്ഡി ഒരു ചുവന്ന തെരുവാണ്. പരസ്യമായി ചില കാര്യങ്ങൾ പറയുമ്പോൾ അതുകൂടി ശ്രദ്ധിക്കണം." - എന്ന രീതിയലുള്ള വിമർശനവും എത്തി. എന്നാൽ ദയവായി ഇത്തരം കാര്യങ്ങളെ അൽപം കൂടി പോസിറ്റീവായി കാണണമെന്നാണ് വിമർശനങ്ങൾക്ക് വികാസിന്റെ മറുപടി.

English Summary:

Celebrity Makeup Artist Vikas Unveils Stunning Heeramandi Photoshoot with Family