ദീപാവലി ആഘോഷമാക്കാൻ കിടിലൻ ഓഫറുകളുമായി ആമസോൺ
ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഓൺലൈൻ ഷോപ്പിംഗ് വിസ്മയവുമായി എത്തുകയാണ് ആമസോൺ. വർഷത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് മാമാങ്കമായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ദീപാവലി ദിവസങ്ങളിൽ പ്രത്യേക ഓഫറുകളാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഫാഷൻ ആൻഡ് ബ്യൂട്ടി വിഭാഗത്തിൽ നിന്നും

ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഓൺലൈൻ ഷോപ്പിങ് വിസ്മയവുമായി എത്തുകയാണ് ആമസോൺ. വർഷത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് മാമാങ്കമായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ദീപാവലി ദിവസങ്ങളിൽ പ്രത്യേക ഓഫറുകളാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ഫാഷൻ ആൻഡ് ബ്യൂട്ടി വിഭാഗത്തിൽ നിന്നും വമ്പൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വാങ്ങാം. സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾക്ക് മിനിമം 50 ശതമാനമാണ് വിലക്കുറവ്. ആഘോഷ അവസരത്തിന് അനുയോജ്യമായ കുർത്ത സെറ്റുകൾ, ലെഹങ്ക ചോളി, ഫ്യൂഷൻ വെയർ, സാരികൾ, ദുപ്പട്ടകൾ തുടങ്ങിയവയുടെ വലിയ ശേഖരം സ്റ്റോറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മിനിമം 50 ശതമാനം മുതൽ 70 ശതമാനം വരെ ഓഫറിൽ ടോപ് ബ്രാൻഡുകളും സെയിലിന്റെ ഭാഗമായുണ്ട്. സോഷ്, മീന ബസാർ തുടങ്ങിയ ബ്രാൻഡുകൾ 50 ശതമാനം വരെ വിലകുറവാണ് വാഗ്ദാനം ചെയ്യുന്നത്. ബ്രാൻഡഡ് ലേഡീസ് ഫുട്വെയർകൾക്ക് 40 മുതൽ 70 ശതമാനം വരെയാണ് ഓഫ്.
പുരുഷന്മാർക്കുള്ള ഫെസ്റ്റിവൽ വെയറുകൾക്ക് മിനിമം 50 ശതമാനം ഓഫറുണ്ട്. കുർത്ത സെറ്റുകൾ, നെഹ്റു ജാക്കറ്റുകൾ, ശർവാണി തുടങ്ങിയവയും 60 ശതമാനത്തിന് മുകളിൽ വിലക്കുറവിൽ ലഭിക്കും. കാസിയോ, ടൈറ്റൻ തുടങ്ങിയവയിൽ നിന്നുള്ള മെൻസ് ബ്രാൻഡഡ് വാച്ചുകൾക്ക് 40 മുതൽ 70 ശതമാനം വരെയാണ് വിലക്കിഴിവ്. മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള ഫൂട്വെയറുകൾക്ക് മിനിമം 40 ശതമാനം ഓഫുമുണ്ട്.
സ്വർണ പെൻഡന്റുകളും വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമുണ്ട്. 20 ശതമാനം വരെ വിലക്കുറവാണ് ആമസോൺ വാഗ്ദാനം ചെയ്യുന്നത്. ഫാഷൻ ജ്വല്ലറികൾക്ക് 50 മുതൽ 80 ശതമാനം വരെയാണ് വിലക്കുറവ്. കുട്ടികൾക്കുള്ള ആഘോഷ വസ്ത്രങ്ങൾക്ക് 50 മുതൽ 70 ശതമാനം വരെ ഓഫുണ്ട്. സ്കിൻ കെയർ ഗിഫ്റ്റ് സെറ്റുകൾ, ലക്ഷ്വറി പെർഫ്യൂമുകൾ, പ്രീമിയം ഗിഫ്റ്റ് സെറ്റുകൾ, ഓൾ ഇൻ വൺ മേക്കപ്പ് സെറ്റ്, സ്കിൻ കെയർ ഉത്പന്നങ്ങൾ ഹെയർ കെയർ ഉത്പന്നങ്ങൾ എന്നിവയും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 70 ശതമാനം വരെ വിലക്കുറവിൽ ഇവ വാങ്ങാം. പേഴ്സണൽ ഗ്രൂമിങ് ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ വിലക്കുറവുമുണ്ട്. ഒക്ടോബർ 29 വരെയാണ് ദീപാവലി സ്പെഷ്യൽ സെയിൽ നടക്കുന്നത്.