Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വവ്വാൽ ക്ലിക്കിനേക്കാള്‍ ക്ലിക്കായി ഇതാ വവ്വാൽ കിസ്!!

Vavval Kiss നിഷാനും അമൃതയും

ബിബിസി വരെ വാർത്തയാക്കിയ വവ്വാൽ ക്ലിക്കിന് ശേഷം അടുത്ത പരീക്ഷണം ഇതാ. വവ്വാൽ കിസ്. വവ്വാൽ ക്ലിക്കിൽ കാമറാമാനായിരുന്നു താരമെങ്കിൽ വവ്വാൽ കിസ്സിൽ വരനാണ് താരം. പാലാ സ്വദേശിയായ നിഷാൻ സുരേഷിന്റെയും ഈരാറ്റുപേട്ട സ്വദേശി അമൃത സുഗതന്റെയും വിവാഹത്തിനാണ് വ്യത്യസ്തമായ വവ്വാൽ കിസ് പിറന്നത്. 

Bittu ബിറ്റു വൃന്ദാവൻ

കോട്ടയത്തുകാരനായ ഫോട്ടോഗ്രാഫർ ബിറ്റു വൃന്ദാവനാണ് ദമ്പതികളെക്കൊണ്ട് വവ്വാൽ കിസ് ചെയ്യിച്ച് കൈയടി നേടിയിരിക്കുന്നത്. അതിനെക്കുറിച്ച് ബിറ്റുവിന്റെ വാക്കുകളിങ്ങനെ:

വവ്വാൽ ക്ലിക്ക് ക്ലിക്കായ സമയത്തായിരുന്നു നിഷാന്റെയും അമൃതയുടെയും വിവാഹ ഫോട്ടോയെടുക്കൽ. ഇതുപോലെയെന്തെങ്കിലും വ്യത്യസ്തത വേണമെന്ന് അവർക്ക് ആഗ്രഹമായിരുന്നു. അപ്പോഴാണ് വവ്വാൽ ക്ലിക്കിന് പകരം ഒരു വവ്വാൽ കിസ് ആയാലോ എന്ന ഐഡിയ ക്ലിക്ക് ആകുന്നത്. 

നിഷാനും അമൃതയും നിഷാനും അമൃതയും

നിഷാനോട് കാര്യം പറഞ്ഞപ്പോൾ നൂറുവട്ടം സമ്മതം. അത്ര ഈസിയായി ചെയ്യാൻ കഴിയുന്ന കാര്യമായിരുന്നില്ല. മരക്കൊമ്പ് കുറച്ച് പൊക്കത്തിലായിരുന്നു. എന്നിട്ടും നിഷാൻ നല്ല മെയ്‌വഴക്കത്തോടെ വവ്വാൽ കിസ്സിനു പോസ് ചെയ്തു. രണ്ടാമത്തെ ടേക്കിലാണ് സംഗതി ഓക്കേ ആയത്. എന്റെ അസിസ്റ്റന്റ്‌സും സഹായത്തിനുണ്ടായിരുന്നു. അധികം സമയം എടുക്കാതെ വളരെ പെട്ടെന്നുതന്നെ ഷോട്ട് പൂർത്തിയാക്കി. 

ഈ ദമ്പതികളെ വച്ചുതന്നെ ഒരു ഷോർട്ട് ഫിലിം സ്റ്റോറിയും ചെയ്തിട്ടുണ്ട്. വൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ തലമുറ. അതിനായി എന്തുസാഹസികത ചെയ്യാനും അവർ തയാറാണ്. നിഷാനും അമൃതയും ഓക്കെ പറഞ്ഞതോടെ തനിക്കും ആത്മവിശ്വാസമായി എന്ന് ബിറ്റു പറയുന്നു.  സാഹസികത കൂടിപ്പോയില്ലേ എന്ന് ചിലർ പറഞ്ഞെങ്കിലും വവ്വാൽ കിസ്സ്  ചിത്രം ഹിറ്റായതിന്റെ സന്തോഷത്തിലാണ് ബിറ്റു. 

Read More: Lifestyle Malayalam Magazine, Beauty Tips in Malayalam