ആഡംബരം ആകാശ് അംബാനിയുടെ വിവാഹനിശ്ചയം, വിസ്മയക്കാഴ്ചകൾ! 

കഴിഞ്ഞ ദിവസമായിരുന്നു മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോക മേഹ്തയും തമ്മിലുള്ള വിവാഹനിശ്ചയം. മുംബൈയിൽ അംബാനിയുടെ വീട്ടിലായിരുന്നു ചടങ്ങുകൾ ഒരുക്കിയിരുന്നത്. രാഷ്ട്രീയ, സാംസ്കാരിക രംഗത്തുനിന്നുൾപ്പെടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ഒരു രാത്രി മുഴുവൻ നീണ്ടുനിന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരുന്നത്. 

കാലിഫോർണിയയിൽ നിന്നെത്തിയ കാരെൻ ട്രാൻ ആണ് വർണാഭമായ വേദി ഡിസൈൻ ചെയ്തത്. വേദിക്ക് ഏറ്റവും മുന്നിലായി രാഷ്ട്രീയനേതാക്കൾ, തൊട്ടുപിന്നിൽ സിനിമാതാരങ്ങൾ. ഇങ്ങനെയായിരുന്നു ക്രമീകരണം. മകൾ ഇഷാ അംബാനിക്കൊത്ത് അമ്മ നിതാ അംബാനി ചുവടുവെച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ജൂൺ 28ന് നടന്ന വിവാഹനിശ്ചയച്ചടങ്ങിനും നിത നൃത്തം ചെയ്തിരുന്നു. 

ബോളിവുഡ് അവാർഡ് നിശകളിലേതിന് സമാനമായ രീതിയിലായിരുന്നു വേദി. ബോളിവുഡ് താരം ഷാരൂഖ് ഖാനും വേദിയിലെത്തി നൃത്തം ചെയ്തു.ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, ആലിയ ഭട്ട്, രൺബീർ കപൂർ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, സച്ചിൻ ടെൻഡുൽക്കർ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

‌ഡിസംബറിലാണ് ആകാശിന്റെയും ശ്ലോകയുടെയും വിവാഹം.