Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരുന്ന കല്യാണം ഡിസംബർ 12 ന്; ആവേശത്തിൽ അംബാനി കുടുംബം 

isha-ambani-marriage

റിലയൻസ് ജിയോ കമ്യുണിക്കേഷൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും ഭാര്യ നിത അംബാനിയുടെയും മകൾ ഇഷ അംബാനി വിവാഹിതയാകുന്നു. അജയ് പിരാമലിന്റേയും അവതീ പിരമലിന്റെയും മകനായ ആനന്ദാണ് ഇഷയ്ക്കു താലിചാർത്തുക. ഡിസംബർ 12നാണ് വിവാഹം. വിവാഹവാർത്ത നേരത്തെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും തീയതി അറിയിക്കുന്നത് ഇപ്പോഴാണ്.

മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ വധുവിന്റെയും വരന്റെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലാണ് ആനന്ദ്–ഇഷ വിവാഹം നടക്കുക. ഭാരതീയ സംസ്കാരവും ആചാരങ്ങളും അനുസരിച്ചായിരിക്കും വിവാഹമെന്ന് ഇതു സംബന്ധിച്ച കുറിപ്പിൽ പറയുന്നു.

വിവാഹത്തിനു മുമ്പുള്ള ആഴ്ചയുടെ അവസാനം ഇരു വീട്ടുകാരും ചേർന്ന് ഉദയ്പൂരിൽ സത്കാരം ഒരുക്കുന്നുണ്ട്. ആ പ്രദേശത്തെ കലാകാരന്മാരെയും ശിൽപികളെയും ഉൾപ്പെടുത്തി സാംസ്കാരിക ഉത്സവം എന്ന നിലയിൽ ഡിസംബർ 8, ഒൻപത് തീയതികളിലായിയിരിക്കും സത്കാരം. അമേരിക്കൻ പോപ്പ് ഗായിക ബിയോൺസ് വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് എന്ന ചടങ്ങിലെ മുഖ്യാഥിതിയാകും. 

Amb-1

ഈ വര്‍ഷം സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. 600 ലധികം ക്ഷണിക്കപ്പെട്ട അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി അംബാനി കുടുംബവും പിരാമൽ കുടുംബവും സൗഹൃദത്തിലാണ്. ഇഷയും ആനന്ദും ഒരുമിച്ചു പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമാണ്.