Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തുലക്ഷം ഇരട്ടി വേഗം; അമേരിക്കൻ സൂപ്പർ കംപ്യൂട്ടർ ചൈനയെ കീഴടക്കി

supercomputer

ചൈനയെ പിന്തള്ളി ഏറ്റവും വേഗംകൂടിയ സൂപ്പർ കംപ്യൂട്ടർ സ്വന്തമാക്കിയ ബഹുമതി യുഎസ് തിരിച്ചുപിടിച്ചു. സെക്കൻഡിൽ 200 പെറ്റാഫ്ലോപ്സ് (203,000 ദശാംശസംഖ്യാ ക്രിയകൾ ചെയ്യാനുള്ള ശേഷി) വേഗമുള്ള സമ്മിറ്റ് എന്ന സൂപ്പർ കംപ്യൂട്ടർ യുഎസ് ഊർജവകുപ്പിന്റെ ഓക് റിഡ്ജ് നാഷനൽ ലബോറട്ടറിയിലാണു സ്ഥാപിച്ചത്. 

വേഗത്തിന്റെ കാര്യത്തിൽ ചൈനയുടെ സൺവേ തായ്ഹുലൈറ്റ് സൂപ്പർ കംപ്യൂട്ടറിന്റെ റെക്കോർഡാണു സമ്മിറ്റ് തകർത്തത്. തായ്ഹുലൈറ്റിനെക്കാൾ 60% അധിക വേഗമാണു സമ്മിറ്റിനുള്ളത്. 93 പെറ്റാഫ്ലോപ്സ് ആണ് സൺവേ തായ്ഹുലൈറ്റിന്റെ വേഗം. അതിവേഗ സൂപ്പർ കംപ്യൂട്ടറുകളുടെ കാര്യത്തിൽ അഞ്ചുവർഷമായി ചൈന കയ്യടക്കിയിരുന്ന ഒന്നാം സ്ഥാനമാണു യുഎസ് തിരിച്ചുപിടിച്ചത്. നിലവിൽ 500 അതിവേഗ സൂപ്പർ കംപ്യൂട്ടറുകളിൽ 202 എണ്ണം ചൈനയുടെ കൈവശമാണ്. യുഎസിനുള്ളത് 143 എണ്ണവും. 

സമ്മിറ്റിന്റെ പ്രത്യേകതകൾ

∙ രണ്ടു ടെന്നിസ് കോർട്ടിന്റെ വലുപ്പം

∙ ശരാശരി യാത്രാവിമാനത്തെക്കാൾ ഭാരം

∙ സാധാരണ ലാപ്ടോപ് കംപ്യൂട്ടറിനെ അപേക്ഷിച്ചു പത്തുലക്ഷം ഇരട്ടി പ്രവർത്തന വേഗം. 

∙ സർവർ ഉൾപ്പെടെയുള്ള കംപ്യൂട്ടർ ഭാഗങ്ങൾ തണുപ്പിക്കാൻ ഉപയോഗിക്കുന്നത് മിനിറ്റിൽ 15,000 ലീറ്റർ വെള്ളം. 

പ്രയോജനങ്ങൾ 

∙ മനുഷ്യന്റെ ജനിതക ഘടനയുടെ അപഗ്രഥനം. 

∙ മനുഷ്യ കോശ ഘടനാ പഠനം. 

∙ കാൻസർ ഉൾപ്പെടെ വിവിധ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം. 

∙ നിർമിതബുദ്ധിയെക്കുറിച്ചുള്ള പഠന–ഗവേഷണങ്ങൾ.

related stories