യുഎസ് കാപ്പിറ്റലിലെ അക്രമത്തെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകളിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, ട്രംപ് ഇപ്പോഴും ആണവ കോഡുകൾ കൈവശം വച്ചിരിക്കുന്നതിൽ ആശങ്കയുണ്ടെന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ആണവ ആക്രമണത്തിന് ഉത്തരവിടാനുള്ള ഏക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് കാപ്പിറ്റലിലെ അക്രമത്തെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകളിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, ട്രംപ് ഇപ്പോഴും ആണവ കോഡുകൾ കൈവശം വച്ചിരിക്കുന്നതിൽ ആശങ്കയുണ്ടെന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

ആണവ ആക്രമണത്തിന് ഉത്തരവിടാനുള്ള ഏക അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. യുഎസ് പ്രസിഡന്റ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിടുകയാണെങ്കിൽ അത് നടപ്പാക്കാൻ പ്രതിരോധ സെക്രട്ടറി ഭരണഘടനാപരമായി നിർബന്ധിതമാണ്. ഈ രഹസ്യ കോഡുകളെല്ലാം ട്രംപിന്റെ കൈവശമുണ്ടെന്നാണ് അറിയുന്നത്.

ADVERTISEMENT

ട്രംപ് ന്യൂക്ലിയർ കോഡുകൾ കൈവശം വച്ചതിൽ സാധാരണക്കാരും വിദഗ്ധരും സോഷ്യൽ മീഡിയയിൽ ആശങ്ക പ്രകടിപ്പിച്ചു. രാജ്യദ്രോഹ കലാപത്തിന് പ്രേരണ നൽകിയ അതേ വ്യക്തിക്ക് അടുത്ത 14 ദിവസത്തേക്ക് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമുണ്ട്. അങ്ങനെയാണ് നിലവിലെ സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആണവ വിദഗ്ധൻ അങ്കിത് പാണ്ട പറഞ്ഞു. 

∙ അണ്വായുധങ്ങളുടെ രഹസ്യ കോഡുകൾ; ന്യൂക്ലിയർ ഫുട്ബോൾ എന്ന ‘ആണവപ്പെട്ടി’

ADVERTISEMENT

യുഎസ് സംയുക്തസേനയുടെ സർവസൈന്യാധിപനായ പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടിയാണിത്. ആക്രമണ സാഹചര്യമുണ്ടായാൽ അടിയന്തര ഉത്തരവു നൽകുന്നതിനു പ്രസിഡന്റ് ഒപ്പം കൊണ്ടുനടക്കുന്നു. പ്രസിഡന്റിന്റെ ഒപ്പമുള്ള സൈനിക സംഘമാണ് ഇതിന്റെ സൂക്ഷിപ്പുകാർ.

ലോഹ ബ്രീഫ്കേസിനു കറുത്ത തുകൽ ആവരണമാണ്. പിടിയുടെ സമീപം ചെറിയ ആന്റിന. 20 കിലോ തൂക്കമുള്ള പെട്ടി ആദ്യം ഉപയോഗിച്ചതു ജോൺ എഫ്. കെന്നഡിയാണ്. ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അണ്വായുധങ്ങളുടെ പൂർണ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലാക്കാനാണു കെന്നഡി ഈ സംവിധാനം സ്ഥാപിച്ചത്.

ADVERTISEMENT

സമാനമായ പെട്ടി സോവിയറ്റ് യൂണിയനും ഉപയോഗിച്ചിരുന്നു ‘ചിഗറ്റ്’ എന്ന പേരിൽ. യൂറി യൂറി ആന്ദ്രപ്പോവിന്റെ കാലത്ത് ഈ സംവിധാനത്തിനു തുടക്കംകുറിച്ചെങ്കിലും മിഹയിൽ ഗൊർബച്ചോവ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയതിനു ശേഷം 1985ലാണ് പൂർണസജ്ജമായത്.

English Summary: Netizens Worried Over ‘Nuke Codes’ Held By Donald Trump