യുഎസ് വിമാനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പറന്ന് റഷ്യൻ വിമാനം! ആ ആകാശ സംഘർഷത്തിന്റെ വിഡിയോ
യുഎസും റഷ്യയും തമ്മിൽ യുദ്ധങ്ങൾ ഉടലെടുത്തിട്ടില്ലെങ്കിലും പ്രക്ഷുബ്ധാവസ്ഥകൾ ഉടലെടുത്തിട്ടുണ്ട്. വളരെ പ്രസിദ്ധമായ ക്യൂബൻ മിസൈൽ പ്രതിസന്ധിയൊക്കെ ഇതിനുദാഹരണമാണ്.ഇപ്പോഴിതാ യുഎസ് റഷ്യ സംഘർഷത്തിന്റെ മറ്റൊരു വേദിയായി മാറിയിരിക്കുകയാണ് അലാസ്കൻ മേഖല.സെപ്റ്റംബർ 23ന് നടന്ന ഒരു ആകാശസംഘർഷത്തിന്റെ വിഡിയോ ഇപ്പോൾ

യുഎസും റഷ്യയും തമ്മിൽ യുദ്ധങ്ങൾ ഉടലെടുത്തിട്ടില്ലെങ്കിലും പ്രക്ഷുബ്ധാവസ്ഥകൾ ഉടലെടുത്തിട്ടുണ്ട്. വളരെ പ്രസിദ്ധമായ ക്യൂബൻ മിസൈൽ പ്രതിസന്ധിയൊക്കെ ഇതിനുദാഹരണമാണ്.ഇപ്പോഴിതാ യുഎസ് റഷ്യ സംഘർഷത്തിന്റെ മറ്റൊരു വേദിയായി മാറിയിരിക്കുകയാണ് അലാസ്കൻ മേഖല.സെപ്റ്റംബർ 23ന് നടന്ന ഒരു ആകാശസംഘർഷത്തിന്റെ വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.ഒരു യുഎസ് വിമാനത്തിനോട് അപകടകരമായ നിലയിൽ ഒരു റഷ്യൻ യുദ്ധവിമാനം അടുത്തുവന്നതിന്റെ വിഡിയോദൃശ്യമാണിത്. തൊട്ടുതൊട്ടില്ലെന്ന രീതിയിൽ അമേരിക്കൻ വിമാനത്തിനരികിലൂടെ റഷ്യൻ ജെറ്റ് പറക്കുന്നതും യുഎസ് പൈലറ്റ് ആശ്ചര്യം തുടിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നതും വിഡിയോയിൽ കാണാം.
ആഴ്ചകൾക്ക് മുൻപ് 9 റഷ്യൻ വിമാനങ്ങളും 2 അന്തർവാഹിനികളും 2 കപ്പലുകളും അലാസ്കയിലേക്ക് കടന്നുകയറിയിരുന്നു.കാനഡയുമായി അതിർത്തി പങ്കിടുന്ന അമേരിക്കൻ സംസ്ഥാനമാണ് അലാസ്ക. ആങ്കറേജാണ് അലാസ്കയുടെ ഏറ്റവും വലിയ നഗരം. അലാസ്‌കയ്ക്ക് അമേരിക്കൻ വൻകരകളുമായി പരിസ്ഥിതിപരവും ചരിത്രപരവുമായ ബന്ധമുണ്ട്. കൊളംബസ് അമേരിക്കൻ വൻകരകളിലെത്തും മുൻപേ ഇവ ഇവിടെ യൂറോപ്പിൽ നിന്നും മുത്തുകളെത്തിയിരുന്നു.
1741ൽ ഡാനിഷ് പര്യവേക്ഷകനായ വൈറ്റസ് ബെറിങ്ങാണ് അലാസ്‌ക കണ്ടെത്തിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .തുടർന്ന് അലാസ്‌കയുടെ ഭാഗമായ കോഡിയാക് ദ്വീപിൽ റഷ്യക്കാർ കോളനി ഉറപ്പിച്ചു.എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്‌റെ അവസാനത്തോടെ റഷ്യയ്ക്ക് അലാസ്‌കയിൽ താൽപര്യം നഷ്ടപ്പെടുകയും സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അലാസ്‌കയെ യുഎസിനു വിൽക്കുകയും ചെയ്തു.അന്നത്തെ അമേരിക്കൻ ആഭ്യന്തര സെക്രട്ടറിയായ വില്യം എച്ച് സീവാർഡ് 72 ലക്ഷം യുഎസ് ഡോളറുകൾക്കാണ് അലാസ്‌കയെ യുഎസിന്‌റെ ഭാഗമായി മാറ്റിയത്.
അന്നു യുഎസിൽ ഇതൊരു വലിയ മണ്ടത്തരമായാണ് ജനങ്ങൾ കണക്കാക്കിയത്.സീവാർഡിന്‌റെ വിഡ്ഢിത്തം എന്നാണ് അലാസ്‌ക വാങ്ങിയതിനെ അവർ വിശേഷിപ്പിച്ചത്.എന്നാൽ പിൽക്കാലത്ത് 1880ൽ അലാസ്‌കയിൽ സ്വർണം കണ്ടെത്തി.പിൽക്കാലത്ത് വമ്പൻ ധാതു നിക്ഷേപങ്ങളും പ്രകൃതി വാതക നിക്ഷേപങ്ങളുമൊക്കെ മേഖലയിൽ നിന്നു കണ്ടെടുത്തു.ഇന്ന് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവുമധികം സംഭാവനകൾ നൽകുന്ന സംസ്ഥാനമാണ് അലാസ്‌ക.