മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ

മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൻഹാറ്റൻ...ന്യൂയോർക്ക് നഗരത്തിലെ പ്രാന്തപ്രദേശമായ സ്ഥലം. എന്നാൽ ലോകചരിത്രത്തിൽ തന്നെ ഈ പേര് ഇടം പിടിച്ചിട്ടുണ്ട്. ഹിരോഷിമയിലും നാഗസാക്കിയിലും പതിച്ച ആണവബോംബുകളുടെ പിറവിയിലേക്കു നയിച്ചത് ഈ സ്ഥലത്തിന്റെ പേരിലുള്ള പദ്ധതിയായിരുന്നു. മൻഹാറ്റൻ പ്രോജക്ട് എന്ന ആണവായുധ പദ്ധതി. ഇപ്പോഴിതാ വീണ്ടും മൻഹാറ്റൻ പദ്ധതിയുടെ പേര് ഉയരുകയാണ്. ഒരു രണ്ടാം മൻഹാറ്റൻ പദ്ധതിയിലേക്കു പോകുകയാണോ അമേരിക്ക? 

ഇത്തവണ ആണവ സാങ്കേതികവിദ്യയിലല്ല

ADVERTISEMENT

മറ്റൊരു സാങ്കേതികവിദ്യയിലാണു മൻഹാറ്റൻ പദ്ധതിയുടെ നാമം പതിയുന്നത്. ആർട്ടിഫിഷ്യൽ ഇന്‌റലിജൻസ്. കൂടുതൽ സ്പഷ്ടമായി പറഞ്ഞാൽ ആർട്ടിഫിഷ്യൽ ഇന്‌റലിജൻസിനെക്കാൾ വിവാദപരമായ അതിന്‌റെ വകഭേദമായ ആർട്ടിഫിഷ്യൽ ജനറൽ ഇന്‌റലിജൻസ്.മനുഷ്യനെക്കാൾ ബുദ്ധികൂർമതയുള്ള എഐ സാങ്കേതികവിദ്യയെയാണ് ആർട്ടിഫിഷ്യൽ ജനറൽ ഇന്‌റലിജൻസ് എന്നു വിശേഷിപ്പിക്കുന്നത്.

 ഇത് ഭാവിയിൽ അത്യാധുനിക ആയുധത്തിന് വഴിവയ്ക്കുമെന്നും ഇതു സ്വായത്തമാക്കാനായി മൻഹാറ്റൻ പദ്ധതി പോലെ ഒരു രഹസ്യസ്വഭാവമുള്ളതും എന്നാൽ ശക്തവുമായ പദ്ധതിക്കു യുഎസ് തയാറെടുക്കണമെന്നും അമേരിക്കൻ ജനപ്രതിനിധിസഭയുടെ ഒരു കമ്മിഷൻ നിർദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്‌റെ പശ്ചാത്തലത്തിലാണു മൻഹാറ്റൻ പദ്ധതി വീണ്ടു ചർച്ചകളിൽ നിറഞ്ഞത്. എന്നാൽ അതി കൃത്രിമബുദ്ധി നേടിയുള്ള ഈ ഭാവനാപദ്ധതിക്കെതിരെ വിമർശനമുയർന്നിട്ടുണ്ട്. 

ഗൂഗിളിന്‌റെ മുൻ സിഇഒ എറിക് ഷ്മിറ്റ് ഉൾപ്പെടെയുള്ളവർ ഇതിനോട് പ്രതികൂലിക്കുന്നു. ഇത്തരമൊരു നീക്കം വിനാശകരമാകുമെന്നാണു സാങ്കേതികവിദഗ്ധരുടെ കാഴ്ചപ്പാട്. ഇതു ചൈനയുൾപ്പെടെയുള്ള യുഎസിന്‌റെ എതിരാളികളെയും പ്രചോദിപ്പിക്കും. സൈബർ ആക്രമണങ്ങളുടെയും വിനാശകരമായ മറ്റു പദ്ധതികളുടെയും ആവിർഭാവത്തിലേക്കാകും ഇതു നയിക്കുകയെന്നും അവർ മുന്നറിയിപ്പു നൽകുന്നു.

എന്താണ് മൻഹാറ്റൻ പദ്ധതി?

ADVERTISEMENT

രണ്ടാം ലോകയുദ്ധത്തിലെ പ്രബല എതിരാളികളായ അഡോൾഫ് ഹിറ്റ്ലറിന്റെ നാത്സി ജർമനി ആണവ സാങ്കേതികവിദ്യ നേടുമെന്ന ഭയമാണ് മൻഹാറ്റൻ പദ്ധതിയിലേക്കു നയിച്ചത്.മൻഹാറ്റൻ പ്രോജക്ടെന്നു പേരുണ്ടെങ്കിലും പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം ന്യൂമെക്സിക്കോയിലെ ലോസ് അലമോസിലാണു നടന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസിലേക്ക് കുടിയേറിയ ഇറ്റാലിയൻ, ജർമൻ ശാസ്ത്രജ്ഞരാണ് ആണവ ഗവേഷണത്തിനു പൊതുവെ നേതൃത്വം വഹിച്ചത്. എൻറികോ ഫെർമി, ഐൻസ്റ്റീൻ തുടങ്ങിയവരൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു.

1942ൽ മൻഹാറ്റൻ എൻജിനീയറിങ് ഡിസ്ട്രിക്റ്റ് രൂപീകരിച്ചതോടെയാണ് മാൻഹറ്റൻ പദ്ധതി ഊർജിതനിലയിലേക്കു മാറിയത്. യുറേനിയത്തിൽ നിന്ന് യുറേനിയം 235 എന്ന ഐസോടോപ് മൂലകം വേർതിരിച്ചെടുക്കുന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതിനായുള്ള സാങ്കേതികവിദ്യകൾ വൈകാതെ വികസിപ്പിക്കപ്പെട്ടു.

പ്ലൂട്ടോണിയം 239 വികസിപ്പിക്കാനുള്ള വിദ്യ ഷിക്കാഗോ സർവകലാശാലയിലെ മെറ്റലർജിക്കൽ ലബോറട്ടറിയും വികസിപ്പിച്ചു. ഇതിനിടെ 1942 ഡിസംബറിൽ ഫെർമി ആണവ ചെയ്ൻ റിയാക്ഷൻ സാധ്യമാക്കിയതോടെ ആണവശക്തിയിലേക്കുള്ള നിർണായക ചുവടുവയ്പായി.1943ൽ ഫിസിക്സ് ശാസ്ത്രജ്ഞനായ റോബർട് ഓപ്പൺഹൈമർ പദ്ധതിയുടെ ലോസ് അലമോസ് ലബോറട്ടറിയുടെ ഡയറക്ടറായി ചാർജെടുത്തു. 

ADVERTISEMENT

പ്രോജക്ട് വൈ

പ്രോജക്ട് വൈ എന്നും അറിയപ്പെട്ട ലോസ് അലമോസ് ലബോറട്ടറി 1943 ജനുവരി ഒന്നിനാണു രൂപീകരിച്ചത്. മാൻഹറ്റൻ പദ്ധതിയുടെ ആദ്യ ബോംബുകൾ നിർമിച്ചത് ഇവിടെയാണ്. 1945 ജൂലൈ 16ന് ന്യൂമെക്സിക്കോയിലെ അലമഗോർഡോയ്ക്കു സമീപമുള്ള വിദൂര മരുഭൂമിയിൽ വച്ചാണ് ആദ്യമായി ആണവബോംബ് സ്ഫോടനം പരീക്ഷണാർഥത്തിൽ അമേരിക്ക നടത്തിയത്. ട്രിനിറ്റി ടെസ്റ്റ് എന്നായിരുന്നു ഈ പരീക്ഷണത്തിന്റെ പേര്. സ്ഫോടനത്തിന്റെ ഭാഗമായി 40,000 അടിപൊക്കത്തിലേക്കു പുകമേഘം ഉയർന്നുപൊങ്ങി. 

ആണവയുഗത്തിന്റെ കാഹളമൂതൽ കൂടിയാണ് അവിടെ നടന്നത്. 20000 ടൺ ടിഎൻടി ശക്തി ആ വിസ്ഫോടനത്തിൽ സംഭവിച്ചു. ലോകത്തെ തന്നെ മാറ്റിമറിച്ച ആ പുതിയ ആയുധത്തിന്റെ പ്രകടനം ബങ്കറുകളിലും സുരക്ഷിതയിടങ്ങളിലിരുന്നു വീക്ഷിച്ചു.ഓപ്പൺഹൈമറുടെ കീഴിലുള്ള ശാസ്ത്രജ്ഞർ രണ്ടുതരം ബോംബുകൾ വികസിപ്പിച്ചു. യുറേനിയം ഉപയോഗിച്ചുള്ള ലിറ്റിൽ ബോയിയും പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ഫാറ്റ് മാനുമായിരുന്നു അവ. ഇവ രണ്ടുമാണ് പിന്നീട് ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലുമായി വീണത്.

ഹിരോഷിമയും നാഗസാക്കിയും

മൻഹാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സൈനിക നേതാക്കളാണ് ലോകത്തെ ആദ്യ ആണവ ആക്രമണത്തിനായി ഹിരോഷിമ നഗരം തിരഞ്ഞെടുത്തത്. ഈ നഗരത്തിൽ അമേരിക്കൻ യുദ്ധത്തടവുകാർ വളരെക്കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു പ്രധാനകാരണം. 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമ നഗരത്തിലേക്ക് ലിറ്റിൽ ബോയ് ബോംബ് യുഎസ് യുദ്ധവിമാനം വർഷിച്ചു. മൂന്നു ദിവസത്തിനു ശേഷം നാഗസാക്കിയിലും ബോംബ് വീണതോടെ ആണവാക്രമണം പൂർണമായി. ഇരുനഗരങ്ങളിലുമായി ഒരു ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. ജപ്പാൻ താമസിയാതെ കീഴടങ്ങൽ പ്രഖ്യാപിച്ചതോടെ രണ്ടാം ലോകയുദ്ധത്തിനും തിരശ്ശീല വീണു.

English Summary:

The Manhattan Project: From atomic bombs to Artificial General Intelligence (AGI). Concerns arise over a new "Manhattan Project" for AI, sparking debate about its potential risks and benefits.

Show comments