ഡോള്‍ബി ഓഡിയോയുടെ കരുത്തുമായി ലോകത്തെ ആദ്യത്തെ നെക്ബാന്‍ഡ് ഇയര്‍ബഡ്‌സ് പുറത്തിറക്കി ബോട്ട്(boAt).'നിര്‍വാണാ 525എഎന്‍സി' എന്ന പേരിലാണ് ഇന്ത്യയിലെ പ്രമുഖ ഓഡിയോ ബ്രാന്‍ഡായ ബോട്ട് പുതിയ ഇയര്‍ബഡ്‌സ് പുറത്തിറക്കിയിരിക്കുന്നത്. 42ഡിബിപ്ലസ് ഹൈബ്രിഡ് ആക്ടിവ് നോയിസ് ക്യാന്‍സലേഷനും, സറൗണ്ട് സൗണ്ടും ഉണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോള്‍ബി ഓഡിയോയുടെ കരുത്തുമായി ലോകത്തെ ആദ്യത്തെ നെക്ബാന്‍ഡ് ഇയര്‍ബഡ്‌സ് പുറത്തിറക്കി ബോട്ട്(boAt).'നിര്‍വാണാ 525എഎന്‍സി' എന്ന പേരിലാണ് ഇന്ത്യയിലെ പ്രമുഖ ഓഡിയോ ബ്രാന്‍ഡായ ബോട്ട് പുതിയ ഇയര്‍ബഡ്‌സ് പുറത്തിറക്കിയിരിക്കുന്നത്. 42ഡിബിപ്ലസ് ഹൈബ്രിഡ് ആക്ടിവ് നോയിസ് ക്യാന്‍സലേഷനും,  സറൗണ്ട് സൗണ്ടും ഉണ്ട്. ഇതിനാണ് ഡോള്‍ബി ഓഡിയോ സപ്പോര്‍ട്ട് ഉള്ളത്.  സംഗീതമടക്കമുള്ള വിനോദോപാധികളുടെ ആസ്വാദനത്തിന് പുതിയൊരു അനുഭവം പകരുമെന്ന് കമ്പനി പറയുന്നു.

ഡോള്‍ബി ഓഡിയോ ടെക്‌നോളജി

ADVERTISEMENT

ഓഡിയോ പ്രൊസസിങ്, കംപ്രഷന്‍ സാങ്കേതികവിദ്യകളില്‍ പുതുമ  കൊണ്ടുവന്ന കമ്പനിയാണ് ഡോള്‍ബി ലാബോട്ടറീസ്. ബ്രോഡ്കാസ്റ്റിങ്, സ്ട്രീമിങ്, ഹോം തിയറ്റര്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉന്നത നിലവാരമുള്ള ഓഡിയോ അനുഭവം പ്രദാനം ചെയ്യാന്‍ ഡോള്‍ബിയുടെ സാങ്കേതികവിദ്യയ്ക്ക് സാധിക്കുന്നു. ഡോള്‍ബി ഓഡിയോ ആദ്യം സിനിമാ തിയറ്ററുകള്‍ക്കായി വികസിപ്പിച്ചതായിരുന്നു. എന്നാല്‍, പിന്നീട് വിവിധ ബ്രോഡ്കാസ്റ്റ് സംവിധാനങ്ങള്‍ക്കും, ഓഡിയോ ഉപകരണങ്ങള്‍ക്കും പ്രയോജനപ്പെടുത്തുകയായിരുന്നു. 

11എംഎം ഡ്രൈവറുകള്‍

നിര്‍വാണാ 525എഎന്‍സിയില്‍ ഹാര്‍ഡ്‌വെയര്‍ മികവിനായി 11എംഎം ഹൈ-ഫിഡെലിറ്റി ഡ്രൈവറുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും ബോട്ട് പറയുന്നു. ഡോള്‍ബി ഓഡിയോയും, 11എംഎം ഡ്രൈവറുകളും സമ്മേളിക്കുന്ന നൂതന നെക്ബാന്‍ഡ് ഇയര്‍ബഡ്‌സ്, സിനിമയും വിഡിയോയും കാണുമ്പോഴും, ഗെയിം കളിക്കുമ്പോഴും, പാട്ടു കേള്‍ക്കുമ്പോഴും മികവ് ഉറപ്പാക്കുമെന്ന് ബോട്ട് അവകാശപ്പെടുന്നു.  എല്ലാ ദിശകളില്‍ നിന്നും എത്തുന്നു എന്ന പ്രതീതിയും, വിശ്വസനീയതയും അതിന് ഉണ്ടായിരിക്കുമെന്നും അവര്‍ പറയുന്നു. 

ഇക്വലൈസര്‍ മോഡുകള്‍

ADVERTISEMENT

ബോട്ട് ഹിയറബ്ള്‍സ് ആപ്പ് വഴി നിയന്ത്രിക്കാനാകും. നിരവധി മോഡുകള്‍ ഹിയറബ്ള്‍സ് ആപ്പിലുണ്ട്. നാച്വറല്‍, മൂവി, ബോട്ട്സിഗ്നേചര്‍ സൗണ്ട് തുടങ്ങി പല മോഡുകളും ആപ്പില്‍ നിന്ന് തിരഞ്ഞെടുത്ത് കമ്പനി നല്‍കുന്ന ഈ ഇക്വലൈസര്‍ മോഡുകളല്ല, സ്വന്തമായി ക്രമീകരിച്ച് ഉപയോഗിക്കാനാണ് ആഗ്രഹമെങ്കില്‍ അതിനായ അഡാപ്റ്റിവ് ഇക്യു മോഡും ഉണ്ട്. ഇതും ഹിയറബ്ള്‍സ് വഴിതിരഞ്ഞെടുക്കാം.  ഒരോരുത്തരുടെയും അഭിരുചികള്‍ക്കനുസരിച്ച് ഓഡിയോ ക്രമീകരിക്കാം. അഡാപ്റ്റീവ് ഇക്യു ഉപയോക്താവിന്റെ ഇഷ്ടം മനസിലാക്കി പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു.  കുറഞ്ഞ വോളിയത്തില്‍ പോലും സ്പഷ്ടത നഷ്ടമാകാതെയിരിക്കും. 

ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍

നിര്‍വാണാ 525എഎന്‍സില്‍ ഹൈബ്രിഡ് ആക്ടിവ് നോയിസ് ക്യാന്‍സലേഷനും ഉണ്ട്. അതുവഴി 42ഡിബിപ്ലസ് നോയിസ് റിഡക്ഷന്‍ നടത്താന്‍ സാധിക്കുന്നു എന്ന് ബോട്ട് പറയുന്നു. ഇതിനായി നാല് മൈക്രോഫോണുകള്‍ ഉപയോഗിക്കുന്നു-2 ഫീഡ്ബാക്ക്, 2 ഫീഡ്‌ഫോര്‍വേഡ് മൈക്കുകളാണ്ഉപയോഗിക്കുന്നത്. ഇവരണ്ടും ഒരേ സമയം പ്രവര്‍ത്തിച്ച് അനാവശ്യ സ്വരത്തിന്റെ കടന്നുവരവ് കുറയ്ക്കുന്നു. ഓഫിസുകളിലെ ഒച്ചയായാലും, വാഹനങ്ങളുടെ സ്വരമായാലും ഇത്തരത്തില്‍ കുറയ്ക്കാന്‍ സാധിക്കുമത്രെ. 

എഐ നോയിസ് ക്യാന്‍സലേഷന്‍

ADVERTISEMENT

ഇഎന്‍എക്‌സ് (ENX™) സാങ്കേതികവിദ്യയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളും ഉപയോഗിച്ചും നോയിസ് ക്യാന്‍സലേഷന്‍ നടത്തുന്നു. അതിനു പുറമെ ഐപിഎക്‌സ്5  റേറ്റിങും ഇയര്‍ബഡ്‌സിന് ഉണ്ട്. ബ്ലൂടൂത്ത് വി 5.2, 10 മിനിറ്റ് നേരം ചാര്‍ജ് ചെയ്ത് 10 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ക്വിക് ചാര്‍ജിങും, 40 മിനിറ്റ് നേരത്തെ ചാര്‍ജിങ് കൊണ്ട് 30 ഫുള്‍ ചാര്‍ജ് ചെയ്ത് 30 മണിക്കൂര്‍ വരെ പാട്ടുകേള്‍ക്കാം. 

നിര്‍വാണാ 525എഎന്‍സിക്ക് തുടക്ക ഓഫറുകളുണ്ട്. അത് 2,499 രൂപയ്ക്കു വാങ്ങാം. മൂന്നുനിറങ്ങളില്‍ ലഭ്യമാണ്. ഓൺലൈന്‍ വെബ്സൈറ്റുകളിലും ഷോപ്പുകളിലൂടെയും വാങ്ങാം. 

English Summary: boAt launches ‘Nirvana 525ANC’ - World’s First Wireless Neckband Earbuds powered by Dolby Audio