പതിനായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളിലൂടെ വിപ്ലവം സൃഷ്ടിച്ച ഐടെല്‍, എസ്23+ അവതരിപ്പിച്ചുകൊണ്ട് പതിനയ്യായിരം രൂപ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്കും തുടക്കം കുറിച്ചു. ഈ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് ഐടെല്‍ എസ്23+. ബാങ്ക് ഓഫറുകള്‍ക്കൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകളിലൂടെ  വിപ്ലവം സൃഷ്ടിച്ച ഐടെല്‍,  എസ്23+ അവതരിപ്പിച്ചുകൊണ്ട് പതിനയ്യായിരം രൂപ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തിലേക്കും തുടക്കം കുറിച്ചു. ഈ സെഗ്മെന്റിലെ ആദ്യ 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണാണ് ഐടെല്‍ എസ്23+. ബാങ്ക് ഓഫറുകള്‍ക്കൊപ്പം 12,999 രൂപയാണ് പുതിയ മോഡലിന്റെ വില.

ADVERTISEMENT

ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഈ വില ശ്രേണിയില്‍ എസ്23+ന്റെ സവിശേഷതയാണ്. എലമെന്റല്‍ ബ്ലൂ, ലേക്ക് സിയാന്‍ നിറങ്ങളില്‍ വരുന്ന പുതിയ ഫോണ്‍ ഒക്ടോബര്‍ 6 മുതല്‍ ആമസോണിലൂടെ മാത്രം വില്‍പന ആരംഭിക്കും. ലോഞ്ച് ഓഫറെന്ന നിലയില്‍ 2399 രൂപ വിലയുള്ള ഐടെല്‍ ടി11 ഇയര്‍ബഡും എസ്23+നൊപ്പം സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ അവസാന വാരമായിരിക്കും റീട്ടെയില്‍ വില്‍പന ആരംഭിക്കുക.

ADVERTISEMENT

240 ഹേര്‍ട്‌സ് ടച്ച് സാംപ്ലിങ് നിരക്ക് നല്‍കുന്നതാണ് ഫോണിലെ ശ്രദ്ധേയമായ 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് 3ഡി കേര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ. സാധാരണ ഗ്ലാസ് സ്‌ക്രീനുകളേക്കാള്‍ നാലു മടങ്ങ് കൂടുതല്‍ പ്രതിരോധവും ഈ ഡിസ്‌പ്ലേ ഉറപ്പുനല്‍കുന്നു. 256ജിബി+16ജിബി (8ജിബി റാം, 8ജിബി മെമ്മറി ഫ്യൂഷന്‍) സ്‌റ്റോറേജ് ഓപ്ഷനില്‍ എത്തുന്ന ഫോണിന് വെറും 180 ഗ്രാം മാത്രമാണ് ഭാരം. 7.9 മി.മീറ്റര്‍ മാത്രം കനമുളള ബോഡി കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുകയും ചെയ്യും.

ADVERTISEMENT

ഈ സെഗ്മന്റില്‍ ആദ്യമായി 32 മെഗാപിക്‌സല്‍ അള്‍ട്രാ ക്ലിയര്‍ ഫ്രണ്ട് ക്യാമറ, ശക്തമായ 50 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഇന്‍കമിങ് കോളുകള്‍, റിമൈന്‍ഡറുകള്‍, ബാറ്ററി സ്റ്റാറ്റസ് എന്നിവയ്ക്കായുള്ള നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഡൈനാമിക് ഐലന്‍ഡ്, 4ജി+ ടെക്‌നോളജി തുടങ്ങിയ പ്രീമിയം ഫീച്ചറുകള്‍ ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 13 ടി ഓപറേറ്റിങ് സിസ്റ്റം, 100 ദിവസത്തെ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ്, സമഗ്രമായ 2 വര്‍ഷ വാറന്റി എന്നിവയാണ് മറ്റു സവിശേഷതകള്‍.

പതിനയ്യായിരം രൂപ വില താഴെയുള്ള സെഗ്‌മെന്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഗണ്യമായ 50% വിഹിതത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്നും, ഐടെല്‍ എസ്23+ അവതരിപ്പിക്കുന്നതോടെ, തകര്‍പ്പന്‍ ഫീച്ചറുകളോടെ ഈ സെഗ്‌മെന്റിനെ  മാറ്റിമറിക്കുകയാണെന്നും ഐടെല്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

English Summary: itel S23+ launching soon in India with 3D curved display, to be priced under Rs 15,000

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT