ആയിരം രൂപയ്ക്ക് ഒരു 4ജി ഫോൺ, ടിവിയും സിനിമയും യുപിഐ പേമെന്റും; ജിയോ ഭാരത് വി3, വി4 ഫീച്ചർ ഫോണുകൾ
ദശലക്ഷക്കണക്കിന് 2ജി ഉപയോക്താക്കളെ ഡിജിറ്റൽ ലോകത്തേക്കെത്തിക്കാൻ ആയിരം രൂപയോളം വിലയിൽ രണ്ട് ഫോണുകൾ അവതരിപ്പിച്ചു റിലയൻസ് ജിയോ. 2023ൽ ലോഞ്ച് ചെയ്ത ജിയോഭാരത് വി 2ന്റെ വിജയത്തിന്റെ തുടർച്ചയായാണ് ഈ രണ്ട് ഫോണ്‍ മോഡലുകകളും അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മോഡലുകളിലും 1,000എംഎഎച്ച് ബാറ്ററിയും 128ജിബി വരെ

2 ജി നെറ്റ്വർക്കിന് ഇപ്പോഴും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുണ്ടെന്നും , 2 ജി വിമുക്തഭാരതമാണ് ലക്ഷ്യമെന്നും ജിയോ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായിദശലക്ഷക്കണക്കിന് 2ജി ഉപയോക്താക്കളെ ഡിജിറ്റൽ ലോകത്തേക്കെത്തിക്കാൻ ആയിരം രൂപയോളം വിലയിൽ രണ്ട് ഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ.
2023ൽ ലോഞ്ച് ചെയ്ത ജിയോഭാരത് വി 2ന്റെ വിജയത്തിന്റെ തുടർച്ചയായാണ് ഈ രണ്ട് ഫോണ്‍ മോഡലുകളും അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് മോഡലുകളിലും 1,000എംഎഎച്ച് ബാറ്ററിയും 128ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഉണ്ട്. 23 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. ജിയോയുടെ സ്യൂട്ട് സേവനങ്ങളുമായുള്ള സംയോജനമാണ് പുതിയ ഉപകരണങ്ങളുടെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്.
വിനോദം, കുട്ടികളുടെ ഉള്ളടക്കം, വാർത്തകൾ തുടങ്ങിയ വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 455ൽ അധികം തത്സമയ ചാനലുകള്‍ ജിയോ ടിവി ആപ് വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് മുഴുവൻ ജിയോ സിനിമാ ലൈബ്രറിയും ആക്സസ് ചെയ്യാൻ കഴിയും, ഫോണുകളിൽ ജിയോചാറ്റ് സജ്ജീകരിച്ചിരിക്കുന്നു, ഇത് ഉപയോക്താക്കളെ അൺലിമിറ്റഡ് വോയ്‌സ് സന്ദേശങ്ങൾ അയയ്‌ക്കാനും ഫോട്ടോകൾ പങ്കിടാനും ഗ്രൂപ്പ് ചാറ്റുകളിൽ ഏർപ്പെടാനും അനുവദിക്കും.
ഇന്ത്യൻ ടെലികോം ഭീമനായ ജിയോ ഏറ്റവും പുതിയ 4ജി ഫീച്ചർ ഫോണുകളായ JioBharat V3, V4 എന്നിവ ഇന്ത്യൻ മൊബൈൽ കോൺഗ്രസ് (IMC) 2024-ൽ ആണ് അവതരിപ്പിച്ചത്. ഡിജിറ്റൽ വിഭജനം നികത്താൻ ലക്ഷ്യമിട്ടുള്ള ഉപകരണങ്ങളായിരിക്കും ഇതെന്നാണ് ജിയോയുടെ അവകാശവാദം. ജിയോഭാരത് V3, V4 എന്നിവ ആമസോൺ, ജിയോമാർട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴിയും വാങ്ങാൻ ഉടൻ ലഭ്യമാകും.