Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയര്‍പോഡ്‌സ്: വയർലെസ് ഹെഡ്‌ഫോണ്‍ ചരിത്രത്തില്‍ പുത്തന്‍ അധ്യായം

apple-airpods-1

വയര്‍ലെസ് ഹെഡ്‌ഫോണുകളെ കുറിച്ച് പൊതുവെയുള്ള പരാതി അവ സെറ്റപ്പു ചെയ്യാന്‍ നല്ല പണിയാണെന്നതും സ്ട്രീമിങ്ങില്‍ വയേഡ് ഹെഡ്‌സെറ്റുകളെ പോലെ സ്ഥിരത ഇല്ലാത്തവയാണ് എന്നുമാണ്. ഈ ധാരണ പൊളിച്ചെഴുതാനാണ് ആപ്പിള്‍ എയര്‍പോഡുകൾ (AirPods) അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിള്‍ W1 (Apple W1) എന്നു പേരിട്ടിരിക്കുന്ന ചിപ്പാണ് ഇവയിലുള്ളത്. ഇവ വയര്‍ലെസ് സ്ട്രീമിങ് സുഗമമാക്കും. കൂടാതെ ബാറ്ററി ചാര്‍ജും വളരെ കുറച്ചേ ഉപയോഗിക്കൂ. കേവലം 15 മിനിറ്റു ചാര്‍ജു ചെയ്താല്‍ മൂന്നു മണിക്കൂര്‍ ഉപയോഗിക്കാം. ഇത്രയും ചെറിയൊരു ഉപകരണത്തില്‍ ഈ രീതിയിലുള്ള ബാറ്ററി പെര്‍ഫോര്‍മന്‍സ് ഇത് ആദ്യമായാണ് കാണുന്നത്.

എയര്‍പോഡുകള്‍ക്ക് ചെവിയില്‍ ഇരിക്കുന്നതും എടുത്തു മാറ്റുന്നതും തിരിച്ചറിയാം. എടുത്തു മാറ്റിയാല്‍ അവ സ്വമേധയാ പ്രവര്‍ത്തനം നിറുത്തും. ഇവ ഐഫോണുകളും, ഐപാഡുകളും മാക് കംപ്യൂട്ടറുകളുമായും പെയറു ചെയ്യാം.

ഫോണ്‍ പോക്കറ്റിലായിരിക്കുമ്പോഴും ചെവിയിലിരിക്കുന്ന ഏതെങ്കിലും ഒരു എയര്‍പോഡില്‍ രണ്ടുതവണ തട്ടിയാല്‍ (double tap) ആപ്പിളിന്റെ വോയിസ് അസിസ്റ്റന്‍ഡ് സിറിയുടെ സേവനങ്ങള്‍ ആസ്വദിക്കാം. കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആരെയെങ്കിലും വിളിക്കാനോ, ശബ്ദം കൂട്ടാനോ കുറയ്ക്കാനോ മാപ്പില്‍ നോക്കി കണ്ടു പിടിക്കാനൊക്കെ ഹാന്‍ഡ്‌സ് ഫ്രീ ആയി ചെയ്യാന്‍ ഇനി സാധിക്കും.

airpods

സമ്പന്നമായ ശ്രാവ്യസുഖം തരുന്ന AAC ഓഡിയോ ആണ് ഇവയിലൂടെ കിട്ടുന്നത്. ബാക്ഗ്രൗണ്ട് സ്വരങ്ങളെ കുറെയെങ്കിലും ഇല്ലായ്മ ചെയ്യാനും ഇവയ്ക്കാകും. എയര്‍പോഡിനെ കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക