മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ വൻ വിജയമെന്ന് റിപ്പോർട്ട്. വിൽപന തുടങ്ങി 48 മണിക്കൂറിനുള്ളിൽ തന്നെ 230 കോടി രൂപയുടെ എഫ്19 പ്രോ ഹാൻഡ്സെറ്റുകൾ വിറ്റുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ് 19 പ്രോ പ്ലസ് 5 ജി, എഫ് 19 പ്രോ എന്നീ രണ്ട് വേരിയന്റുകളും വിപണിയിൽ വൻ

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ വൻ വിജയമെന്ന് റിപ്പോർട്ട്. വിൽപന തുടങ്ങി 48 മണിക്കൂറിനുള്ളിൽ തന്നെ 230 കോടി രൂപയുടെ എഫ്19 പ്രോ ഹാൻഡ്സെറ്റുകൾ വിറ്റുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ് 19 പ്രോ പ്ലസ് 5 ജി, എഫ് 19 പ്രോ എന്നീ രണ്ട് വേരിയന്റുകളും വിപണിയിൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ വൻ വിജയമെന്ന് റിപ്പോർട്ട്. വിൽപന തുടങ്ങി 48 മണിക്കൂറിനുള്ളിൽ തന്നെ 230 കോടി രൂപയുടെ എഫ്19 പ്രോ ഹാൻഡ്സെറ്റുകൾ വിറ്റുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ് 19 പ്രോ പ്ലസ് 5 ജി, എഫ് 19 പ്രോ എന്നീ രണ്ട് വേരിയന്റുകളും വിപണിയിൽ വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ വൻ വിജയമെന്ന് റിപ്പോർട്ട്. വിൽപന തുടങ്ങി 72 മണിക്കൂറിനുള്ളിൽ തന്നെ 230 കോടി രൂപയുടെ എഫ്19 പ്രോ ഹാൻഡ്സെറ്റുകൾ വിറ്റുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഫ് 19 പ്രോ പ്ലസ് 5 ജി, എഫ് 19 പ്രോ എന്നീ രണ്ട് വേരിയന്റുകളും വിപണിയിൽ വൻ വിജയമാണെന്ന് കമ്പനി അറിയിച്ചു.

എഫ് 19 പ്രോ സീരീസിന്റെ വിജയം ഞങ്ങളെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു. ആദ്യ മൂന്ന് ദിവസങ്ങളിലെ മികച്ച പ്രകടനം എഫ്-സീരീസ് വർഷങ്ങളായി നേടിയ പ്രശസ്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഒപ്പോ മൊബൈല്‍സ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.

ADVERTISEMENT

ദിവസങ്ങൾക്ക് മുൻപാണ് ഒപ്പോ, എഫ് 19 പ്രോ ശേണിയില്‍ പുതിയ മോഡലുകളായ എഫ്19 പ്രോ+ 5ജി, എഫ്19 പ്രോ എന്നീ ഹാൻഡ്സെറ്റുകള്‍ ഇന്ത്യയിൽ അവതരിപ്പിച്ചത്. സുന്ദരമായ പോര്‍ട്രെയിറ്റ് ഷോട്ടുകളോ വിഡിയോകളോ എടുക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഒപ്പോ എഫ്19 പ്രോ+ 5ജി.

48 എംപി ക്വാഡ് ക്യാമറ, 8 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി പോര്‍ട്രെയിറ്റ് മോണോ ക്യാമറ, 2 എംപി മാക്രോ മോണോ ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട് സ്മാര്‍ട് ഫോണിന്. ക്വാഡ് കാമറകള്‍, സ്മാര്‍ട് 5ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിഡിയോഗ്രാഫിയില്‍ പെട്ടെന്ന് വിദഗ്ധനാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എഫ് ശ്രേണിയിലെ ഓരോ തലമുറയുടെയും അവതരണം മിഡ്-റേഞ്ച് സ്മാര്‍ട് ഫോണില്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. എഐ സവിശേഷതയോടെയുള്ള പോര്‍ട്രെയിറ്റ് വിഡിയോ, സ്മാര്‍ട് 5ജി, 50 വാട്ട് ഫ്‌ളാഷ് ചാര്‍ജ്, സിസ്റ്റം പെര്‍ഫോമന്‍സ് ഒപ്റ്റിമൈസര്‍ തുടങ്ങിയവ ചേര്‍ന്ന് എഫ്19 പ്രോ+ 5ജി ഉപയോഗം മികച്ചതാക്കും. ഹാര്‍ഡ്‌വെയറിന്റെയും കളര്‍ ഒഎസ് 11.1ന്റെയും തടസമില്ലാത്ത സംയോജനം ഉപയോഗ അനുഭവം പുതിയ തലത്തിലെത്തിച്ച് എഫ്19 പ്രോ+ 5ജിയെ മികച്ചതാക്കുമെന്ന് ദമയന്ത് സിങ് ഖനോറിയ പറഞ്ഞു.

 

ADVERTISEMENT

ഫോക്കസ് ലോക്ക് ഫീച്ചര്‍ നീങ്ങികൊണ്ടിരിക്കുമ്പോഴും രാത്രിയിലും ഡൈനാമിക്ക് വിഡിയോകളും ചിത്രങ്ങളും ലഭ്യമാക്കുന്നു. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക് ബൊക്കെ, നൈറ്റ് പ്ലസ് എന്നിവ ചേര്‍ന്ന് വ്യക്തവും സുന്ദരവുമായ ചിത്രങ്ങളും വിഡിയോകളും നല്‍കുന്നു. എഐ നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0, അള്‍ട്രാ സ്റ്റെഡി വിഡിയോ, 4കെ വിഡിയോ തുടങ്ങി സവിശേഷതകളുമുണ്ട്.

 

ഒപ്പോ സ്മാര്‍ട് 5ജി 3.0 കൂടി ചേര്‍ന്ന് പുതിയ എഫ് ശ്രേണി സ്മാര്‍ട് ഫോണുകള്‍ അള്‍ട്രാ ഫാസ്റ്റ് ഡൗണ്‍ലോഡ്, അപ്‌ലോഡ് നല്‍കുന്നു. ടിവി ഷോകള്‍, സിനിമ, വിഡിയോകള്‍, ഗെയിമുകള്‍ തുടങ്ങിയവ തടസമില്ലാതെ അനായാസം സ്ട്രീം ചെയ്യാം. മീഡിയടെക് 5ജി, ഡൈമെന്‍സിറ്റി 800യു ചിപ്പിന് ഇത് സാധ്യമാക്കും. ഇതാണ് ഡ്യുവല്‍ മോഡ് 5ജി സിമ്മിനെ പിന്തുണയ്ക്കുന്നത്. എഫ്19 പ്രോ+ 5ജിയില്‍ ഇന്‍-ബില്‍റ്റ് 4ജി/5ജി ഡേറ്റാ സ്വിച്ച് ഉണ്ട്. 4ജിയിലേക്കും 5ജിയിലേക്കും തനിയെ മാറുന്നതിന് ഇത് വഴിയൊരുക്കുന്നു. ക്രോം, വാട്സാപ്, ഫെയ്സ്ബുക്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തടങ്ങിയവയെ എല്ലാം പിന്തുണയ്ക്കുന്നു.

 

ADVERTISEMENT

ഒപ്പോ 50 വാട്ട് ഫ്‌ളാഷ് ചാര്‍ജ് എപ്പോള്‍ വേണമെങ്കിലും വേഗത്തില്‍ ആവശ്യത്തിന് ചാര്‍ജ് നല്‍കുന്നു. രാത്രി മുഴുവന്‍ കുത്തിയിട്ട് ഫോണും ചാര്‍ജറും കേടുവരുത്തേണ്ടതില്ല. അഞ്ചു മിനിറ്റ് ചാര്‍ജിങ്ങില്‍ 3.5 മണിക്കൂര്‍ വിഡിയോ പ്ലേ ബാക്ക് ലഭിക്കും. അള്‍ട്രാ തിന്‍ രൂപകല്‍പനയിലുള്ളതാണ് സ്മാര്‍ട് ഫോണ്‍. 7.8, 73.4, 160.1 എംഎം എന്നിങ്ങനെയാണ് ഡൈമെന്‍ഷനുകള്‍. 173 ഗ്രാമാണ് ഭാരം. 6.43 ഇഞ്ചാണ് പഞ്ച് ഹോള്‍ ഡിസ്‌പ്ലേയ്ക്ക്. അണ്‍ലോക്കിന് ഫിംഗര്‍ പ്രിന്റ് 3.0 സെന്‍സറാണ്. ഡിസ്‌പ്ലേയ്ക്ക് ചേര്‍ന്ന രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. സ്‌പേയ്‌സ് സില്‍വര്‍, ഫ്‌ളൂയിഡ് ബ്ലാക്ക് എന്നിങ്ങനെയാണ് നിറങ്ങള്‍. ഫ്‌ളെക്‌സ് ഡ്രോപ്, ഗൂഗിള്‍ ലെന്‍സ്, ഗൂഗിള്‍ കാസ്റ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള 3-ഫിംഗര്‍ ട്രാന്‍സ്‌ലേറ്റ് എന്നിവ ജീവിതം അനായാസമാക്കുന്നു.

 

രസകരമായ വിഡിയോ ഫീച്ചറുകളോടെ കൂടുതല്‍ ശക്തമായ ഉപകരണം തേടുന്നവര്‍ക്കുള്ളതാണ് എഫ്19 പ്രോ. ഡ്യുവല്‍ വ്യൂ വിഡിയോ, ഫൊട്ടോഗ്രാഫി സവിശേഷതകളെല്ലാമുണ്ട്. എഐ സീന്‍ എന്‍ഹാന്‍സ്‌മെന്റ് 2.0, ഡൈനാമിക്ക് ബൊക്കെ, നൈറ്റ് ഫ്‌ളെയര്‍ പോര്‍ട്രെയിറ്റ്, എഐ കളര്‍ പോര്‍ട്രെയിറ്റ്, എഐ ബ്യൂട്ടിഫിക്കേഷന്‍ 2.0 തുടങ്ങിയവയുമുണ്ട്.

 

173 ഗ്രാമില്‍ 7.8 എംഎം സ്ലിം ആണ് എഫ്19 പ്രോയുടെ ബോഡി. ഒഎല്‍ഇഡി ഡിസ്‌പ്ലെ. ഫ്‌ളൂയിഡ് ബ്ലാക്ക്, ക്രിസ്റ്റല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. 3ഡി കര്‍വ്‌സ് ബാക്ക് കവര്‍ മെലിഞ്ഞ ലുക്ക് തരുന്നു. 30 വാട്ട് വിഒഒസി ഫ്‌ളാഷ് ചാര്‍ജ് 4.0, വലിയ 4310 എംഎഎച്ച് ബാറ്ററിയും കരുത്തു പകരുന്നു. 5 മിനിറ്റ് ചാര്‍ജിങ്ങില്‍ രണ്ടു മണിക്കൂര്‍ വിഡിയോ പ്ലേബ്ലാക്ക് ആസ്വദിക്കാം. 2.9 മണിക്കൂര്‍ ടോക്ക് ടൈമും ലഭിക്കും. ആപ്പുകള്‍ 12 ശതമാനം അധിക വേഗത്തില്‍ എടുക്കാം. സ്വൈപ്പിങ് പ്രതികരണം 15 ശതമാനം വേഗം കൂടുതലുണ്ട്. സ്പര്‍ശന പ്രതികരണത്തിന് 29 ശതമാനം വേഗം കൂടുതലുണ്ട്. ആപ്പുകള്‍ തമ്മില്‍ മാറാന്‍ 12 ശതമാനം അധിക വേഗമുണ്ട്. കളര്‍ ഒഎസ് 11.1മായാണ് ഒപ്പോ എഫ്19 പ്രോയുമെത്തുന്നത്. ഗെയിം ഫോക്കസ് മോഡ്, ഗെയിമിങ് ഷോര്‍ട്ട്കട്ട് മോഡ്, ബുള്ളറ്റ് സ്‌ക്രീന്‍ മെസേജ്, ഡേറ്റാ സെക്യൂരിറ്റി ഫീച്ചറുകള്‍ തുടങ്ങിയവയെല്ലാമുണ്ട്.

 

25,990 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ+ 5ജി, 21,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+128ജിബി), 23,490 രൂപ വിലവരുന്ന ഒപ്പോ എഫ്19 പ്രോ (8+256 ജിബി), എന്നിവയാണ് ഇപ്പോൾ വിൽപന നടക്കുന്നത്. ഫൈനാന്‍സ് സേവനം ലഭ്യമാണ്. വിവിധ ഫൈനാന്‍സിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ക്യാഷ്ബാക്ക്, ഇഎംഐ പോലുള്ള ഓഫറുകളും ലഭിക്കും.

 

English Summary: OPPO sells F19 Pro series worth Rs 230 cr in 3 days

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT