Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്ത് എത്ര ഐഫോൺ ഉടമസ്ഥരുണ്ടെന്നറിയാമോ?

iphone-7

ലോകമൊട്ടാകെ എത്രപേര്‍ ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്നുണ്ടെന്നറിയാമോ?, 100 കോടി ആളുകൾ, അതെ ആപ്പിൾ‌ ഐഫോൺ 100 കോടി വിൽപ്പന തികച്ചിരിക്കുകയാണ്.സിഇഒ ടിം കുക്കാണ് ഐഫോൺ വിൽപ്പനയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തവും അതേസമയം വിജയകരവുമായ ഉത്പന്നമായിരുന്നു ഐഫോണെന്നും ദൈനംദിന ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി ആപ്പിള്‍ ഫോണുകൾ മാറിയിരിക്കുകയാണെന്നും ടിം കുക്ക് വ്യക്തമാക്കി.

2016ന്റെ അന്തിമപാദത്തിൽ കമ്പനിക്ക് 15 ശതമാനം വിൽപ്പനയിൽ ഇടിവുണ്ടായിരുന്നെങ്കിലും 9 വര്‍ഷത്തിനുള്ളിൽ 1 ബില്യണെന്ന് മാന്ത്രികസംഖ്യയാണ് കമ്പനി എത്തിപ്പിടിച്ചത്. ആപ്പിൾ വിപണിയിലിറക്കിയ ഐഫോൺ എസ്ഇയുടെ വിൽപ്പന വിജയവും ടിം കുക്ക് പരാമർശിച്ചു. മാത്രമല്ല ഇന്ത്യൻ മാർക്കറ്റിൽ 50 ശതമാനം മുന്നേറ്റമാണ് ആപ്പിളിനുണ്ടാക്കാനായത്.പഴയ ഐഫോണുകള്‍ നല്‍കി പുതിയത് വാങ്ങാന്‍ സൗകര്യമൊരുക്കിയും, ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമുകള്‍ വഴിയും ആപ്പിള്‍ ഇന്ത്യയില്‍ മാര്‍ക്കറ്റിങ് പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു, ചില മോഡലുകൾ അത്ര ജനപ്രിയമായിരുന്നില്ലെങ്കിലും ഇത് പരിഹരിക്കാൻ നിരവധി സ്കീമുകളാണ് കമ്പനി അണിയിച്ചൊരുക്കിയത്.

മുമ്പ് ഇന്ത്യന്‍ വിപണിയെ ആപ്പിള്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. പാശ്ചാത്യലോകത്ത് പുതിയ ഐഫോണ്‍ മോഡലിറങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് അത് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരുന്നതെങ്കില്‍ ആ അവസ്ഥയിൽനിന്ന് വളരെയേറെ മാറ്റം വന്നു. ഏതായാലും സ്മാർട്ഫോൺ ആരാധകരെ ലക്ഷ്യമിട്ട് ഐഫോൺ 7 എത്തുകയാണ്. സെപ്തംബറിലാകും ഐഫോൺ 7 എത്തുകയെന്നതാണ് കമ്പനിയിൽ നിന്നുള്ള അനൗദ്യോഗിക വിവരം. നിരവധി സവിശേഷതകളാണ് പുതിയ ഐഫോണില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

Your Rating: