ലെനോവോയുടെ പുതിയ K6 പവര്‍ സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ വിൽപന തുടങ്ങി. 9,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. 1.4Ghz ഒക്ടാ–കോർ ക്വാൽകം സ്നാപ്ഡ്രാഗൻ 430 പ്രോസസർ, 3ജിബി റാം തുടങ്ങിയ സവിശേഷതകളുള്ള ഫോണിന്റെ ഇന്റേണല്‍ മെമ്മറി 32 GB യാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 GB വരെ സ്റ്റോറേജ് വർധിപ്പിക്കാം.
അഞ്ചിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായി എത്തുന്ന ഫോണിനു മെറ്റാലിക് ബോഡിയാണ്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാണ്. റിലയന്‍സ് ജിയോ നെറ്റ്‌വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണിത്.
ആന്‍ഡ്രോയ്ഡ് 6 മാര്‍ഷ്മലോയാണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട നാനോ സിം ഉപയോഗിക്കാവുന്ന ഫോണ്‍ 4G VoLTE സപ്പോര്‍ട്ട് ചെയ്യും. പിന്‍ക്യാമറ 13 മെഗാപിക്സലും ഫ്രണ്ട് ക്യാമറ എട്ടു മെഗാപിക്സലുമാണ്. 4,000 mAh ബാറ്ററി കരുത്തുമായാണ് ഈ ഫോണ്‍ എത്തുന്നത്.
പുതിയതായി ഇറങ്ങുന്ന എല്ലാ സ്മാര്‍ട്ട്ഫോണുകളെയും പോലെ ഈ ഫോണിന്‍റെ പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. 145 ഗ്രാം ഭാരമുള്ള ഫോണിനു മികച്ച ശബ്ദം നല്‍കാനായി ഡോള്‍ബി ATMOS സപ്പോര്‍ട്ടുള്ള ഡ്യുവല്‍ സ്പീക്കറുകള്‍, തിയേറ്റർമാക്സ് എന്നിവയുമുണ്ട്.