ലെനോവോ ഇന്ത്യയുടെ ഏറ്റവും പുതിയ മൊഡ്യൂലാര്‍ സ്മാർട്ട്ഫോണുകൾ മോട്ടോ Z, മോട്ടോ Z പ്ലേ ഇന്ത്യയില്‍ അവതരിപ്പിച്ചു. മോട്ടോ Z ന് 39,999 രൂപയും മോട്ടോ Z പ്ലേയ്ക്ക് 24,999 രൂപയുമാണ് വില. ആമസോണ്‍ ഇന്ത്യ, ഫ്ലിപ്കാര്‍ട്ട് വഴി ഒക്ടോബര്‍ 17 ന് ഉച്ചയ്ക്ക് 11.59 മുതല്‍ ഫോണ്‍ വിതരണം തുടങ്ങും.
മോട്ടോ Z പ്ലേയിൽ 5.50 ഇഞ്ച് ഡിസ്പ്ലെ, 2GHz പ്രോസസർ, 16 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ, 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 3510 എംഎഎച്ച് ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകളുണ്ട്. രണ്ടു ഹാൻഡ്സെറ്റുകളും ആൻഡ്രോയ്ഡ് 6.0.1 മാഷ്മലോയിലാണ് പ്രവർത്തിക്കുന്നത്. ഇരട്ട സിം സേവനവും ലഭ്യമാണ്.
രണ്ടു ഫോണിലും വാട്ടർ റെപലെന്റ് നാനോ കോട്ടിങ്ങ്, ഫിംഗര്‍പ്രിന്റ് സെൻസർ, ഹോം ബട്ടൻ ഫീച്ചറുകളുണ്ട്. മോട്ടോ Z ൽ 5.5 ഇഞ്ച് ഡിസ്പ്ലെ, ക്വാല്‍കം സ്നാപ്ഡ്രാഗൻ 820 എസ്ഒസി 1.8GHz പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ സെൽഫി, 2600mAh ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകളുണ്ട്. 15 മിനിറ്റിനുള്ളിൽ ചാര്‍ജ് ചെയ്യാം കഴിയും.