ഇനിയുള്ള കാലം രക്ഷയ്ക്ക് ഇതേ വഴിയൊളളൂ... 2എഫ്എ
നേരിടാതെയോ ഇരയാവാതെയോ മുന്നോട്ടു പോവാനാവില്ല എന്നുറപ്പിക്കാവുന്നത്രയും സര്‍വ സാധാരണമായിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകള്‍. ആരെയും അമ്പരപ്പിക്കുന്ന വൈവിധ്യമാര്‍ന്ന രീതികളാണ് സൈബര്‍ തട്ടിപ്പുകാര്‍ പ്രയോഗിക്കുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ പറ്റിയ സുരക്ഷാ മാര്‍ഗങ്ങളിലൊന്നാണ് ടു ഫാക്ടര്‍

നേരിടാതെയോ ഇരയാവാതെയോ മുന്നോട്ടു പോവാനാവില്ല എന്നുറപ്പിക്കാവുന്നത്രയും സര്‍വ സാധാരണമായിരിക്കുകയാണ് സൈബര്‍ തട്ടിപ്പുകള്‍. ആരെയും അമ്പരപ്പിക്കുന്ന വൈവിധ്യമാര്‍ന്ന രീതികളാണ് സൈബര്‍ തട്ടിപ്പുകാര്‍ പ്രയോഗിക്കുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ പറ്റിയ സുരക്ഷാ മാര്‍ഗങ്ങളിലൊന്നാണ് ടു ഫാക്ടര്‍ ഓതെന്റിക്കേഷന്‍ അഥവാ 2FA എന്നത്. എന്താണ് ഈ 2FA എന്നും എങ്ങനെയാണ് ഇതുവഴി ഫലപ്രഥമായി ഓണ്‍ലൈന്‍ തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാനാവുകയെന്നും പരിശോധിക്കാം.
∙ എന്താണ് 2FA?
രണ്ട് ഘട്ടങ്ങളിലൂടെ മാത്രം സാമ്പത്തിക ഇടപാടുകള്‍ പോലുള്ള നിര്‍ണായക ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന സംവിധാനമാണ് ടു ഫാക്ടര്‍ ഓതെന്റിക്കേഷന്‍. ഇത് മെയില്‍ പോലുള്ള സംവിധാനങ്ങള്‍ക്കും ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കാം. സാധാരണഗതിയില്‍ ഒരു രഹസ്യ പാസ്‌വേഡ് അടിച്ച ശേഷം വീണ്ടും പ്രത്യേകം അനുമതി നല്‍കിയാല്‍ മാത്രം മുന്നോട്ടു പോകാന്‍ അനുവദിക്കുന്ന സംവിധാനമാണിത്. ഇത്തരം അനുമതികള്‍ ചിലപ്പോള്‍ വിരലടയാളമോ ഒടിപിയോ ഒക്കെയാവാം.
∙ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഇമെയില്‍ പോലുള്ള ഏതെങ്കിലും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കടക്കുന്നതിന് മുൻപ് യൂസര്‍നെയിമും പാസ്‌വേഡും ചോദിക്കാറുണ്ട്. ഇതു നല്‍കി കഴിഞ്ഞശേഷം ചോദിക്കുന്ന അധിക വിവരമാണ് ടു ഫാക്ടര്‍ ഓതെന്റിക്കേഷന്‍. ഇത് പൊതുവേ മൂന്നു രീതിയിലുള്ളതാവാം. ആദ്യത്തേത് ഏതെങ്കിലും പാസ്‌വേഡോ പിന്‍ നമ്പറോ ഏതെങ്കിലും പ്രത്യേക ചോദ്യത്തിനുള്ള ഉത്തരമോ പാറ്റേണോ ആവാം. രണ്ടാമത്തേത് നിശ്ചിത സ്മാര്‍ട് ഫോണിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ അയക്കുന്ന സന്ദേശത്തിന് അനുസരിച്ച് നല്‍കുന്ന അനുമതികളാണ്. മൂന്നാമത്തേത് കൂടുതല്‍ ആധുനികമായ വിരലടയാള സ്‌കാനിങ്ങോ, കൃഷ്ണമണിയുടെ സ്‌കാനിങ്ങോ ശബ്ദം തിരിച്ചറിയലോ ഒക്കെയാവാം.
രണ്ടാമത്തെ സുരക്ഷാ കടമ്പ കടന്നില്ലെങ്കില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ നമ്മുടെ അക്കൗണ്ടുകള്‍ക്ക് ഇരട്ട സുരക്ഷ ലഭിക്കുകയാണ് ഈ സംവിധാനം വഴി. പാസ്‌വേഡ് മോഷ്ടിക്കുന്നവര്‍ക്കോ ഫോണ്‍ തട്ടിയെടുക്കുന്നവര്‍ക്കോ ഒക്കെ വളരെയെളുപ്പത്തില്‍ നമ്മുടെ ഇമെയിലും മറ്റും തുറക്കാന്‍ സാധിക്കരുതെങ്കില്‍ 2FAയെ ആശ്രയിക്കുന്നതാണ് ഉചിതം.
∙ ഏതൊക്കെ മാര്‍ഗങ്ങള്‍?
പല മാര്‍ഗങ്ങളിലൂടെ 2FA സുരക്ഷ നമുക്ക് ഉറപ്പിക്കാം. അതില്‍ ആദ്യത്തേതും പഴക്കമുള്ളതുമായ രീതിയാണ് ഹാര്‍ഡ്‌വെയര്‍ ടോക്കന്‍സ്. കമ്പനികളും മറ്റും അവരുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന ചെറിയ കീചെയിന്‍ പോലുള്ള ഉപകരണമാണിത്. ഈ ഉപകരണങ്ങള്‍ വഴി കോഡുകള്‍ കൈമാറുകയാണ് ചെയ്യുന്നത്.
മറ്റൊരു രീതി 2FA ആപ്ലിക്കേഷനുകളാണ്. ഈ രീതിയില്‍ സ്മാര്‍ട് ഫോണിലേക്ക് നോട്ടിഫിക്കേഷന്‍ അയക്കുകയാണ് ചെയ്യുന്നത്. സ്മാര്‍ട് ഫോണില്‍ നിങ്ങള്‍ക്ക് അനുമതി നല്‍കുകയോ റദ്ദാക്കുകയോ ചെയ്യാം. ആപ്പിള്‍ ഐക്ലൗഡ് കീചെയിന്‍, ഗൂഗിള്‍ ഓതെന്റിക്കേറ്റര്‍, മൈക്രോസോഫ്റ്റ് ഓതെന്റിക്കേറ്റര്‍ എന്നിവയെല്ലാം ഇത്തരം ആപ്പുകള്‍ക്ക് ഉദാഹരണങ്ങളാണ്.
ടു ഫാക്ടര്‍ ഓതെന്റിക്കേഷനില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണ് എസ്എംഎസ് വെരിഫിക്കേഷനുകള്‍. ഈ രീതിയില്‍ ഒരു സന്ദേശം സ്മാര്‍ട് ഫോണിലേക്ക് അയക്കുന്നു. അതിലുള്ള ടെക്‌സ്‌റ്റോ വണ്‍ ടൈം കോഡോ ഉപയോഗിച്ച് രണ്ടാമത്തെ സുരക്ഷാ കടമ്പ കടക്കാം. ഇപ്പോഴത്തെ ഫോണുകളില്‍ ബയോമെട്രിക് സംവിധാനവും 2FAക്ക് ഉപയോഗിക്കുന്നുണ്ട്.
English Summary: What is two-factor authentication, how it makes your account safer, and more