ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിലേറി ഐഎസ്ആർഒയുടെ ജിസാറ്റ് 20; വിക്ഷേപണം വിജയം
ഐഎസ്ആർഒ വികസിപ്പിച്ച വാർത്തവിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ ഐഎസ്ആർഒയുടെ ജിസാറ്റ്-എൻ2 വിക്ഷേപിച്ചു.ബ്രോഡ്ബാൻഡ് സേവനങ്ങളും ഇൻ ഫ്ലൈറ്റ് കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്‌പേസ് എക്‌സും

ഐഎസ്ആർഒ വികസിപ്പിച്ച ഏറ്റവും പുതിയ വാർത്താ വിനിമയ ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിയാണ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ ഐഎസ്ആർഒയുടെ ജിസാറ്റ്-എൻ2 വിക്ഷേപിച്ചത്. ബ്രോഡ്ബാൻഡ് സേവനങ്ങളും ഇൻ ഫ്ലൈറ്റ് കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനായാണ് സ്‌പേസ് എക്‌സും ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയും തമ്മിലുള്ള ഈ ആദ്യ സഹകരണം.
4.700 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും (എൻഎസ്ഐഎൽ) സ്‌പേസ് എക്‌സും തമ്മിലുള്ള കരാറിന്റെ ഭാഗമാണ് ജിസാറ്റ്-എൻ2 വിക്ഷേപണം. വിക്ഷേപണത്തിനുശേഷം ഏകദേശം 30 മിനിറ്റുകൾക്ക് ശേഷം, ഐഎസ്ആർഒയുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40 (എസ്എൽസി-40) വിക്ഷേപണത്തറയില്‍നിന്നും 12.01 ന് (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) ഉയർത്തിയ ശേഷം, ഫാൽക്കൺ-9 ജിസാറ്റ്-എൻ 2 നെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഭ്രമണപഥത്തിൽ എത്തിച്ചു. 27,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്താന്‍ എട്ടുമിനിട്ടുകള്‍ മാത്രമാണ് വേണ്ടി വന്നത്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുൾപ്പെടെ പാൻ-ഇന്ത്യ കവറേജുള്ള 32 ബീമുകളുള്ള Ka-Ka ബാൻഡ് എച്ച്ടിഎസ് ശേഷിയാണ് ഉപഗ്രഹത്തിനുള്ളത്.
വിശദാംശങ്ങൾ
വിക്ഷേപണ വാഹനം: സ്പേസ് എക്സ് ഫാൽക്കൺ9( SpaceX Falcon)
വിക്ഷേപണ സ്ഥലം: സ്‌പേസ് എക്‌സ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷൻ, Florida, USA
വിക്ഷേപണ സമയം: November 18, 2024, 12:01 AM EST
പേലോഡ്: GSAT-N2 (Geostationary Satellite-N2)
ഉദ്ദേശം:ആധുനിക വാർത്തവിനിമയ ഉപഗ്രഹം
ഭാരം: 4,700 kg
കാലാവധി: 14 years
∙ആദ്യമായാണ് ഇന്ത്യ വിക്ഷേപണത്തിനായി സ്വകാര്യ അമേരിക്കന്‍ കമ്പനിയുടെ റോക്കറ്റ് ഉപേക്ഷിക്കുന്നത്.
∙ ഇലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സുമായുള്ള ഇന്ത്യയുടെ ആദ്യ സഹകരണമാണിത്.