ലോകത്തെ ഏറ്റവും വലിയ ചർച്ചയാണ് കിം ജോങ് ഉന്നും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ച. ചര്‍ച്ചയ്ക്ക് ശേഷം നിരവധി കാര്യങ്ങളിൽ ഇരുനേതാക്കളും ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ കിം ജോങ് ഉന്നിന്റെ ഒപ്പാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ലോകം ഇത് ആദ്യമായാണ് കിമ്മിന്റെ ഔദ്യോഗിക ഒപ്പ് ഇത്ര വ്യക്തമായി പുറംലോകം കാണുന്നത്.
ഇതോടെ ഒപ്പിന്റെ കാര്യത്തിലും സോഷ്യൽമീഡിയയിൽ ചർച്ചയായി. പ്രധാനപ്പെട്ട കരാറുകൾ രേഖപ്പെടുത്തിയ പേപ്പറിന്റെ ഇടതു ഭാഗത്ത് ട്രംപും വലതു ഭാഗത്ത് കിമ്മും ഒപ്പുവെച്ചു. എന്നാൽ കിമ്മിന്റെ ഒപ്പ് റോക്കറ്റ് വിക്ഷേപിക്കുന്നതു പോലെ ഉണ്ടെന്നാണ് ട്വിറ്ററിലെ ഒരു വിഭാഗം പറയുന്നത്.
കിമ്മിന്റെ ഓരോ നീക്കങ്ങളും ചലനങ്ങൾ വരെ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യുന്നുണ്ട്. റോക്കറ്റ് വിക്ഷേപിക്കുന്നതു പോലെയാണ് ഒപ്പെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ തകർന്നു വീഴുന്ന മിസൈൽ എന്നാണ് മറ്റു ചിലർ ഉപമിച്ചത്. പൂച്ചയുടെ നടത്തം, കടലാസ് കഷ്‌ണങ്ങൾ പറത്തുന്ന ദൃശ്യം എന്നിവയെല്ലാം ഉപമിച്ചവരും ഉണ്ട്.
അതേസമയം, ട്രംപിന്റെ ഒപ്പിനെ കുറിച്ചും ട്വിറ്ററിൽ ചർച്ചയുണ്ട്. ട്രംപിന്റേത് കൂൾ ഒപ്പ് എന്നാണ് പറയുന്നത്. എന്നാൽ ദേഷ്യപ്പെട്ട് രേഖപ്പെടുത്തുന്നവരുടെ ഒപ്പാണ് ട്രംപിന്റേതെന്നും നിരീക്ഷണമുണ്ട്.