വാട്സാപ്പിൽ സ്റ്റാറ്റസുണ്ടോ അൽപം പരസ്യം എടുക്കാൻ ?

വാട്സാപ്പിൽ നിന്ന് എങ്ങനെ കാശുണ്ടാക്കാം എന്നതിനെപ്പറ്റി അതു വിലകൊടുത്തു വാങ്ങിയതു മുതൽ ഫെയ്സ്ബുക് ബുദ്ധികേന്ദ്രങ്ങൾ ആലോചനയിലാണ്. സേവനത്തിനു പ്രതിഫലം വാങ്ങാമെന്നുള്ള ആശയം ആദ്യം തന്നെ ഉപേക്ഷിച്ചിരുന്നു. ഫെയ്സ്ബുക്കിലേതു പോലെ പരസ്യവിന്യാസത്തിലൂടെ പണമുണ്ടാക്കുകയാണ് പ്രായോഗികം എന്നു തിരിച്ചറിഞ്ഞിരുന്നെങ്കിലും പരസ്യം എവിടെ വിന്യസിക്കും എന്നതിൽ ഒരു തീരുമാനമായിരുന്നില്ല. 

ഒടുവിൽ അക്കാര്യത്തിൽ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ് വാട്സാപ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയൽസ്. ഉപയോക്താക്കളുടെ സ്റ്റാറ്റസ് പോസ്റ്റുകൾക്കൊപ്പം പരസ്യം വിന്യസിക്കാൻ പോവുകയാണെന്ന് ക്രിസ് വെളിപ്പെടുത്തിയത് കഴിഞ്ഞ ആഴ്ച ഡൽഹിയിലാണ്. 

വരുമാനമുണ്ടാക്കാനുള്ള വാട്സാപ്പിന്റെ ആദ്യത്തെ ശ്രമം ആണിത്. സ്റ്റാറ്റ്സ് പോസ്റ്റുകൾ അനേകം പേർ കാണമെന്നെതു തന്നെയാണ് ഇതിന്റെ വാണിജ്യസാധ്യത. സ്റ്റാറ്റസ് വ്യൂവിനനുസരിച്ചായിരിക്കും പരസ്യത്തിന്റെ റേറ്റിങ് അളക്കുക. എന്നു മുതൽ പരസ്യം കണ്ടു തുടങ്ങുമെന്നതു മാത്രമേ ഇനി അറിയാനുള്ളൂ.