Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോഡഫോൺ-എെടെൽ: എ20 സ്മാർട്ട്ഫോൺ വാങ്ങിയാൽ 2100 രൂപ തിരിച്ചുനൽകും

a20-itel

മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോണും പ്രമുഖ മൊബൈൽ ഫോൺ ബ്രാൻഡായ എെടെല്ലും സഹകരിച്ച് ക്യാഷ്ബാക്ക് ഒാഫർ പ്രഖ്യാപിച്ചു. ഏറെ സവിശേഷതകളുള്ള എെടെൽ എ20 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 2,100 രൂപയുടെ ക്യാഷ്ബാക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, വിപണിയിൽ 3,690 രൂപ വിലയുള്ള സ്മാർട്ട്ഫോൺ കേവലം 1,590 രൂപയ്ക്ക് ലഭിക്കും.

രാജ്യത്ത് 4ജി കണക്റ്റിവിറ്റി പ്രചരിപ്പിക്കുകയാണ് വോഡഫോൺ-എെടെൽ സഹകരണത്തിന്റെ ദൗത്യം. മിതമായ നിരക്കിൽ സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി എല്ലാവരെയും കണക്റ്റഡാക്കി ശാക്തീകരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഒാഫർ ലഭിക്കാൻ വോഡഫോൺ ഉപഭോക്താവ് 3690 രൂപയ്ക്കു എെടെൽ എ20 സ്മാർട്ട്ഫോൺ വാങ്ങണം. തുടർന്ന് 18 മാസത്തേക്ക് 150 രൂപയ്ക്കോ അതിനുമുകളിലോ റീചാർജ് ചെയ്യുമ്പോൾ ഉപഭോക്താവിന് 900 രൂപ തിരികെ ലഭിക്കും. റീച്ചാർജ് ഒന്നിച്ചോ തവണകളായോ ചെയ്യാം. വീണ്ടും അടുത്ത 18 മാസത്തേക്ക് കൂടി 150 രൂപ വീതം റീചാർജ് ചെയ്യുമ്പോൾ 1,200 രൂപ കൂടി തിരികെ ലഭിക്കും.

ഒാഫർ 2018 മാർച്ച് 31വരെ ലഭ്യമാണ്. ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് എം-പെസ വാലറ്റിലൂടെയായിരിക്കും തിരികെ ലഭിക്കുക. റീചാർജ് ചെയ്യാനും, മണി ട്രാൻസ്ഫറിനും പണം പിൻവലിക്കാനും എം-പെസ വാലറ്റ് ഉപയോഗിക്കാം. എല്ലാവർക്കും 4ജി അനുഭവം ലഭ്യമാക്കുകയാണ് എെടെല്ലിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 4ജി ശ്രേണി വർധിപ്പിക്കുന്ന എെടെൽ പ്രമുഖ കമ്പനികളുമായി സഹകരിക്കുന്നുണ്ടെന്നും വോഡഫോണുമായുള്ള സഹകരണം ഇൗ ഉത്തരവാദിത്തം ഒന്നു കൂടി ഉറപ്പിക്കുകയാണെന്നും വോഡഫോണിന്റെ മികച്ച നെറ്റ്‌വർക്ക് എ20യുടെ സവിശേഷതകൾക്കു യോജിച്ചതാകുമെന്നും ഇൗ സഹകരണത്തിലൂടെ രാജ്യത്തെ 4ജി ഉപയോഗത്തിന് ഏറെ പ്രചാരം ലഭിക്കുമെന്നും എെടെൽ, വോഡഫോൺ ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭിക്കുമെന്നും ട്രാൻഷൻ ഇന്ത്യ മാർക്കറ്റിങ് സീനിയർ വി.പി ഗൗരവ് ടിക്കൂ പറഞ്ഞു.

ലക്ഷക്കണക്കിന് ഉപഭോക്താക്കൾ മൊബൈൽ ഇന്റർനെറ്റിന്റെ നേട്ടങ്ങൾക്കായി അവരുടെ ഫോണുകൾ സ്മാർട്ട്ഫോണുകളായി അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് വോഡഫോണിന്റെ സൂപ്പർ നെറ്റ് 4ജി ലഭ്യമാക്കുന്നതിന് എെടെല്ലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. താങ്ങാവുന്ന വിലയിൽ ഹാൻഡ്സെറ്റുകളും പോക്കറ്റിന് യോജിച്ച ഡാറ്റ പ്ലാനുകളും ഇതിന് ഉൗർജം പകരുമെന്ന് വിശ്വസിക്കുന്നു. ആവേശകരമായ ക്യാഷ്ബാക്ക് ഒാഫർ ഇൗ മാറ്റത്തിന്റെ ചെലവു കുറയ്ക്കുമെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്നീഷ് ഖോസ്‌ല പറഞ്ഞു.

4ജി വോയ്സ് ഒാവർ എൽടിഇ, വിഡിയോ എൽടിഇ, ആൻഡ്രോയിഡ് 7.0 (നൗഗട്ട്), 1ജിബി റാം, 8ജിബി ഇന്റേണൽ മെമ്മറി, 1.3 ജിഗാഹെർട്ട്സ് ക്വാഡ്-കോർ പ്രോസസർ തുടങ്ങിയവ എെടെൽ എ20യുടെ സവിശേഷതകളിൽ ചിലതാണ്. മികച്ച ആയുസ് നൽകുന്ന 1500 എംഎഎച്ച് ലിഥിയം-അയോൺ ബാറ്ററിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇൗ ഗണത്തിൽ വിലകൊണ്ടു തന്നെ എെടെൽ എ20 മൂല്യവത്താണ്. വോഡഫോണുമായുള്ള സഹകരണത്തിലൂടെ ഇൗ മൂല്യം മറ്റൊരു തലത്തിലേക്ക് കൂടി ഉയർന്നു.