ഇന്ത്യയിലെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് വർഷങ്ങൾക്ക് മുൻപ് തുടങ്ങുമ്പോൾ ആദ്യ നിക്ഷേപം ഇറക്കാൻ പലരും മടിച്ചു. എന്നാൽ ഇന്ന് കോടികളുടെ ആസ്തിയുള്ള കമ്പനിയായി ഫ്ലിപ്കാർട്ട് വളർന്നു കഴിഞ്ഞു. യുഎസ് റീട്ടെയിൽ കമ്പനി വാൾമാർട്ട് കൂടി ഫ്ലിപ്കാർട്ടിന്റെ ഭാഗമായതോടെ വിപണി വീണ്ടും സജീവമാകുമെന്നാണ് കരുതുന്നത്.
എന്നാൽ ഫ്ലിപ്കാർട്ടിന് ആദ്യ നിക്ഷേപം നൽകിയത് ആശിഷ് ഗുപ്ത എന്ന വ്യക്തിയാണ്. 11 വർഷങ്ങൾക്ക് മുൻപ് സച്ചിനും ബിന്നിയും രാജ്യത്തെ തന്നെ ആദ്യ സ്റ്റാർട്ട് അപ്പ് തുടങ്ങുമ്പോൾ ഏഞ്ചൽ നിക്ഷേപമിറക്കാൻ തയാറായത് ആശിഷ് ഗുപ്തയാണ്. ആശിഷ് ഗുപ്ത അന്ന് ഇറക്കിയത് 10 ലക്ഷം രൂപയാണ്.
ഒൻപത് വർഷം മുൻപാണ് ഈ നിക്ഷേപം കൈമാറിയത്. എന്നാൽ ഇന്ന് ഈ നിക്ഷേപത്തിന്റെ മൂല്യം 18 മുതല്‍ 20 മില്ല്യൻ ഡോളരാണ് (ഏകദേശം 120 കോടി രൂപ). ഐഐടി കാൻപൂരിൽ പഠിച്ച ആശിഷ് ഗുപ്ത പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. ഫ്ലിപ്കാര്‍ട്ടിന് പുറമെ, നിരവധി സ്റ്റാര്‍ട്ട് അപ്പുകളില്‍ ഗുപ്ത നിക്ഷേപം നടത്തിയിട്ടുണ്ട്.