Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു മാസം ഫ്രീ: വൻ ഓഫറുമായി ബിഎസ്എൻഎൽ ബ്രാഡ്ബാൻഡ്

BSNL-broadband-Flexi-Combo-Plans

രാജ്യത്തെ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ വൻ ഓഫറുമായി രംഗത്ത്. പുതിയ ലാപ്ടോപ് വാങ്ങുന്നവർക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള ബ്രാഡ്ബാൻഡാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്.

പുതിയ ലാപ്ടോപ്, കംപ്യൂട്ടർ വാങ്ങുന്നവർക്കെല്ലാം ഈ ഓഫർ ലഭിക്കും. നിങ്ങൾ ബിഎസ്എൻഎൽ വരിക്കാരൻ ആണെങ്കിൽ ലാപ്ടോപ് വാങ്ങിയ ബില്ലുമായി അധികൃതരെ സമീപിച്ചാൽ രണ്ടു മാസം ഫ്രീ ബ്രോഡ്ബാൻഡ് സേവനം ലഭിക്കും. ലാപ്ടോപ്, കംപ്യൂട്ടർ വാങ്ങിയ ബില്ലിന്റെ പകർപ്പാണ് നൽകേണ്ടത്. ബിൽ നൽകിയാൽ രണ്ടു മാസത്തിനുള്ളിൽ തന്നെ ബിഎസ്എൻഎല്ലിന്റെ BBG Combo ULD 45GB പ്ലാൻ പ്രകാരം ഡേറ്റ ഉപയോഗിക്കാം.

45 ജിബി പ്ലാനിന്റെ നിലവിലെ നിരക്ക് 99 രൂപയാണ്. പ്ലാൻ പ്രകാരം ദിവസം 1.5 ജിബി അതിവേഗം ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 1.5 ജിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 1 എംബിപിഎസിലേക്ക് മാറും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 90 ദിവസത്തേക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.