Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോയെ നേരിടാൻ പോസ്റ്റ് പെയ്ഡ് പ്ലാൻ പുതുക്കി എയർടെൽ

airtel-net

ഉപയോക്താക്കൾക്ക് കൂടുതൽ ഡേറ്റ നൽകി 499 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ പുതുക്കി എയർടെൽ. നേരത്തെ 40 ജിബി ഡേറ്റയായിരുന്നു പദ്ധതി പ്രകാരം ലഭിച്ചിരുന്നത്. ഇത് 75 ജിബിയായി ഉയർത്തിയിട്ടുണ്ട്. ഒരു ദിവസം 100 ഫ്രീ എസ്എംഎസ്, രാജ്യത്താകമാനം പരിധിയില്ലാത്ത വോയ്സ് കോളുകൾ എന്നിവയും പ്ലാനിന്‍റെ ഭാഗമായി ലഭിക്കും. 

ഒരു മാസം അനുവദിച്ച ഡേറ്റ മുഴുവൻ ഉപയോഗിച്ചിട്ടില്ലെങ്കിൽ അടുത്ത മാസം ഉപയോഗിക്കാം. ഇത്തരത്തിൽ 500 ജിബി വരെ ഒരു ഉപയോക്താവിന് ഒരേസമയം സൂക്ഷിക്കാം. റിലയൻസിന്‍റെ ജിയോ ജിഗ ഫൈബർ ബ്രോഡ് ബാൻഡിനെ ചെറുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായായി ബ്രോഡ്ബാൻഡ് പ്ലാനുകള്‍ പുതുക്കാനും എയർടെൽ നീക്കം ആരംഭിച്ചിട്ടുണ്ട്.

ആമസോൺ പ്രൈമിൽ ഒരു വർഷത്തെ അംഗത്വം, വിങ്ക് ടിവി സബ്സ്ക്രിപ്ഷൻ, ഫോണിന് കേടുപാട് പറ്റിയാലുള്ള സംരക്ഷണം എന്നിവയും പ്ലാനിന്‍റെ ഭാഗമായി ലഭിക്കും. ചില മേഖലകളിലെ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമെ ആനുകൂല്യങ്ങൾ ലഭ്യമാകുകയുള്ളൂ. വോഡഫോണും ബ്രോഡ്ബാൻഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ അടുത്തിടെ മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.