Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിസ്ഥിതിയെ സ്നേഹിച്ച് എയര്‍ടെല്‍ ടവറുകൾ; പദ്ധതി വിജയത്തിലേക്ക്

airtel-net

മുൻനിര ടെലികോം കമ്പനികളിലൊന്നായ ഭാരതി എയര്‍ടെല്‍ പരിസ്ഥിതി സംരക്ഷണ ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഊര്‍ജക്ഷമവും ഹരിത സൗഹൃദവുമായ പദ്ധതികള്‍ക്കായി കൂടുതല്‍ ശ്രമങ്ങളും നിക്ഷേപങ്ങളും നടത്തുന്നു. സ്വാഭാവിക വിഭവങ്ങള്‍ പരിപാലിച്ചും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുമുള്ള സമീപനമാണ് കമ്പനി സ്വീകരിച്ചു പോരുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലൂടെയുള്ള പരിസ്ഥിതി ആഘാതം ഏറ്റവും കുറവായിരിക്കുമെന്ന് ഉറപ്പു വരുത്തുന്നു.

ഊര്‍ജക്ഷമവും ഹരിത സൗഹൃദവുമായ സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് ഭാരതി എയര്‍ടെലിന്റെ ശ്രമങ്ങള്‍. ടവര്‍ പങ്കാളികളുമായി ചേര്‍ന്നുള്ള ഇത്തരം ശ്രമങ്ങളിലൂടെ പരമ്പരാഗത ഡിജികളും ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന പല ടെലികോം ടവറുകളും പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസുകളിലൂടെ ഊര്‍ജക്ഷമമായ ടവറുകളാക്കി മാറ്റിയിട്ടുണ്ട്.

പ്രധാന സ്വിച്ചിങ് സെന്ററുകളിലെല്ലാം റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതോടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് മൊത്തം ശേഷി ഒരു മെഗാവാട്ട്പീക്കായി ഉയര്‍ന്നു. ഇതുവഴി ഭാരതി എയര്‍ടെല്‍ തടഞ്ഞത് 2,300 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറം തള്ളലാണ്. 

വിവിധ പവര്‍ വീലിങ് കരാറുകളിലൂടെ ഓരോ വര്‍ഷവും 90 എംഎന്‍ ഗ്രീന്‍ യൂണിറ്റുകള്‍ നേടി. ഇതുവഴി 73,000 ടണ്‍ കാര്‍ബണ്‍ പുറം തള്ളല്‍ തടയാനായി. വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതു വഴി 4-5 വര്‍ഷത്തിനിടെ ഊര്‍ജോപയോഗം 30 ശതമാനം കുറച്ചു. 

2017-18 സാമ്പത്തിക വര്‍ഷം സൈറ്റുകളില്‍ 44 ശതമാനവും ഷെയര്‍ ചെയ്യുന്ന സൈറ്റുകളാക്കി മാറ്റിയതിലൂടെയും ഊര്‍ജ്ജാവശ്യം കുറയ്ക്കാനായി. ഭാരതി എയര്‍ടെല്‍ 2017-18 സാമ്പത്തിക വര്‍ഷം 91 ശതമാനം ഔട്ട്‌ഡോര്‍ ബിടിഎസ് സൈറ്റുകളാക്കിയതു വഴി ഊര്‍ജാവശ്യം 25 ശതമാനം കുറയ്ക്കാനായി. 

ഭാരതി എയര്‍ടെല്‍ 62,000 സൈറ്റുകള്‍ ഔട്ട്‌ഡോറാക്കി മാറ്റിയതിലൂടെ 25 ശതമാനം ഊര്‍ജാവശ്യം കുറച്ചു. ഫ്രീ കൂളിങ് യൂണിറ്റ്, നാച്ചുറല്‍ കൂളിങ് യൂണിറ്റ്, ട്രാന്‍സ്മിഷന്‍ കൂളിങ് യൂണിറ്റ്, സോളാര്‍ കൂളിങ് യൂണിറ്റ്, മൈക്രോ കൂളിങ് യൂണിറ്റ്, കുറച്ചു വൈദ്യുതി ഉപയോഗിക്കുന്ന ബിടിഎസുകള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതിലൂടെയും വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താനായി. 

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന നൂതനമായ ശീലങ്ങള്‍ നടപ്പിലാക്കുക വഴി 2017-18 സാമ്പത്തിക വര്‍ഷം 2,568 മെഗാവാട്ട്ഹവര്‍ വൈദ്യുതി ലാഭിക്കാനായി. എയര്‍ടെല്ലിന്റെ ഡാറ്റ സെന്റുകളും 2016-17 വര്‍ഷവുമായി താരതമ്യം ചെയ്തുകൊണ്ട് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറം തള്ളലില്‍ 17.66 ശതമാനം കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കായി ഇലക്‌ട്രോണിക് ബില്ലിങും ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും നടപ്പിലാക്കിയതിലൂടെ 2011-12 വര്‍ഷത്തിനു ശേഷം 1600 എംഎന്‍ ഷീറ്റ് പേപ്പറുകള്‍ ലാഭിച്ചിട്ടുണ്ട്. ഐടി, നെറ്റ്‌വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളിലെ 2900 ടണ്‍ ഇ-വേസ്റ്റ് റീസൈക്കിള്‍ ചെയ്തു. 340,000 ഡിടിഎച്ച് യൂണിറ്റ് നവീകരിച്ചു.