ബഹിരാകാശ ശാസ്ത്രവും ശാസ്ത്ര പരീക്ഷണങ്ങളും മനുഷ്യജീവിതത്തെയും സംസ്കാരത്തെയും എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്നു കാണിച്ചു തരുന്നതിനായി പുതിയ വെബ്സൈറ്റ് നാസ അവതരിപ്പിച്ചു. നാസ ഹോം ആൻഡ് സിറ്റി എന്ന വെബ്സൈറ്റിൽ ബഹിരാകാശ പര്യവേഷണം ലക്ഷ്യമാക്കി നാസ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ നമ്മുടെ നിത്യജീവിതത്തിൽ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നു കാണിച്ചുതരാനാണ് ശ്രമിക്കുന്നത്.
സിറ്റി, ഹോം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ബഹിരാകാശ സാങ്കേതിക വിദ്യകൾ നിത്യജീവിതത്തിൽ ഉപയോഗിച്ചിരിക്കുന്നത് അവതരിപ്പിക്കുന്നത്. സിറ്റിയാണ് തിരഞ്ഞെടുക്കുന്നതിൽ വിമാനയാത്ര, തീരദേശസുരക്ഷ, പൊതുസുരക്ഷ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെയെന്നു കാണാം.
ഹോം എടുത്താൽ, വീട്ടിലെ വിവിധ മുറികളിൽ എങ്ങനെ വിവിധ ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്നു എന്നും കാണാം. ഉദാഹരണത്തിന് ബാത്റൂമിൽ പ്രവേശിച്ചാൽ ഹെയർ സ്ട്രെയ്റ്റ്നർ, സ്കിൻ ക്രീം, വാട്ടർ സോഫ്റ്റ്നർ എന്നിങ്ങനെ വിവിധ നാസ സാങ്കേതികവിദ്യകളുടെ ഉപയോഗം വിശദമായി പരിശോധിക്കാം. വിലാസം: homeandcity.nasa.gov