ഓണ്‍ലൈന്‍ ഉപയോക്താക്കൾ ഏറെക്കാത്തിരുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സും ആമസോൺ ഗ്രെയിറ്റ് ഇന്ത്യൻ ഫെസ്റ്റിവലും എത്തിയതോടെ വിപണിക്ക് ചൂടുപിടിച്ചിരിക്കുകയാണ്. വൻ ഓഫറുകളുടെ ഈ പെരുമഴക്കാലം ആസ്വദിക്കാൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡില്ലാത്തവർക്കും വായ്പ സൗകര്യവുമായി ഇരു ഇ–കൊമേഴ്സ് സൈറ്റുകളും രംഗത്തെത്തി. പാൻ കാർഡും ആധാർ വിവരങ്ങളും നൽകുകയാണെങ്കിൽ 60,000 രൂപ വരെ ഉടൻ വായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇതിലൊന്ന്.
കാർഡ്‍ലെസ് ക്രെഡിറ്റ് എന്ന പദ്ധതിയാണ് ഫ്ലിപ്കാർട്ട് അവതരിപ്പിച്ചിട്ടുള്ളത്. ക്രെഡിറ്റ് കാർഡ് ലഭിക്കാത്ത ദശലക്ഷകണക്കിന് ഉപയോക്താക്കൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് കമ്പനി പറയുന്നു. ആമസോൺ പേ ഇഎംഐയാണ് ആമസോണിന്റെ സമാന പദ്ധതി.
40 ശതമാനം വരെ ഓഫറിൽ സ്മാർട് ഫോൺ വാങ്ങാൻ
കാർഡ്‍ലെസ് ക്രെഡിറ്റ് പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ ഉപയോക്താവ് ചെയ്യേണ്ടത് ഇത്രമാത്രം.
∙ ക്രെഡിറ്റ് ലൈനിനായി സൈൻ അപ് ചെയ്യുക
∙ അപേക്ഷിക്കാനുള്ള നടപടിക്രമം ഏകദേശം 60 സെക്കൻഡെടുക്കും
∙ ഫ്ലിപ്കാർട്ടില്‍ ഓരോ ഉപയോക്താവിന്‍റെയും സ്കോറിനനുസരിച്ച് 60,000 രൂപ വരെ വായ്പ ലഭിക്കുന്ന ക്രെഡിറ്റ് ലൈൻ ഇതോടെ ലഭ്യമാകും.
∙ പാൻ കാർഡ്, ആധാർ വിവരങ്ങൾ നൽകുക
∙ ചെക്ക് ഔട്ട് സമയത്ത് അടുത്ത മാസം പേ ചെയ്യാം 3–12 മാസത്തെ മാസ ഘഡുവായി പണമടയ്ക്കാം എന്നീ ഓപ്ഷനുകൾ ലഭിക്കും.
∙ മാസാവസാനം നിങ്ങൾക്ക് പണമടയ്ക്കാം.
∙ ഫ്ലിപ്കാർട്ട് ആപ്പിൽ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് മുഖേന പണമടയ്ക്കാം.
40 ശതമാനം വരെ ഓഫറിൽ ഫോൺ വാങ്ങാൻ
ആമസോൺ പേ ലഭിക്കാനും ഉപയോക്താവ് റജിസ്റ്റർ ചെയ്യേണ്ടി വരും. പാൻ കാർഡ്, കൈവൈസി വിവരങ്ങൾ നൽകിയാൽ ഉടൻ 60,000 രൂപയുടെ വായ്പക്ക് അർഹത ലഭിക്കും. ഈ വായ്പ ഉപയോഗിച്ച് എന്തെങ്കിലും വാങ്ങിയാൽ മാത്രമെ പലിശ ഈടാക്കി തുടങ്ങുകയുള്ളൂ. മാസം തോറുമുള്ള പണം അടയ്ക്കുന്നതിന് ഓട്ടോ–പേ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. വായ്പ പ്രകാരം ഏതെങ്കിലും വസ്തു വാങ്ങിയ ശേഷമുള്ള ഇഎംഐ, പേമെന്‍റ് ചരിത്രം എന്നിവ ഉപയോക്താവിന് എളുപ്പത്തിൽ ലഭ്യമാണ്.