ദീപാവലിക്കു മുന്നോടിയായുള്ള ആമസോണിന്റെ സെയില്‍ തുടങ്ങിയിരിക്കുയാണ്. ഇന്ത്യക്കാര്‍ ഏറ്റവുമധികം പണം ചിലവിടുന്നത് ഈ സമയത്താണ് എന്നതിനാല്‍ ഏറ്റവും മികച്ച ഓഫറുകളും ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ നല്‍കുന്നത് ഈ സെയിലിനാണ്. വിലയില്‍ വ്യത്യാസം വരുത്താറുണ്ട് എന്നതിനാല്‍ എഴുതുന്ന സമയത്തെ വിലയാകണമെന്നില്ല സൈറ്റില്‍. അതു കൂടിയോ കുറഞ്ഞോ ഇരിക്കാം എന്നും ഓര്‍ക്കുക. ഇതാ ചില പ്രീമിയം പ്രൊഡക്ടുകള്‍:
ജെബിഎല്‍ സിനിമാ SB250 സൗണ്ട്ബാര്‍ (JBL Cinema SB250 soundbar)
ഇന്ന് വലിയ ടിവികളുടെ കാലമാണ്. എന്നാല്‍ അവയുടെ സ്വരം അല്‍പം കൂടെ മെച്ചപ്പെട്ടിരുന്നുെങ്കില്‍ കാഴ്ചയുടെ അനുഭവവും കൂടുതല്‍ മികച്ചതാകുമായിരുന്നു എന്ന് പൊതുവെ പറഞ്ഞു കേള്‍ക്കാറുള്ള കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന കാര്യം ഒരു സൗണ്ടബാര്‍ വാങ്ങി വയ്ക്കുക എന്നതാണ്. ജെബിഎല്ലിന്റെ SB250 മോഡല്‍ ഇപ്പോള്‍ വിലക്കുറവിലാണ് ആമസോണില്‍ വില്‍ക്കുന്നത്. ഇതെഴുതുമ്പോള്‍ 29,990 രൂപ വിലയുള്ള ഈ മോഡലിന് 14,990 രൂപയാണ് ഓഫര്‍ വില.
Buy Now
ലാപ്‌ടോപ് (എയ്‌സര്‍ അസ്പയര്‍ 5)
തരക്കേടില്ലാത്ത ലാപ്‌ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ് എയ്‌സര്‍ അസ്പയര്‍ 5 ( (A515-51)) 15.6-ഇഞ്ച് വലിപ്പമുള്ള, ഫുള്‍ എച്ഡി സ്‌ക്രീനാണ് ഇതിനുള്ളത്. വളരെ ബാറ്ററി എഫിഷ്യന്‍സിയുള്ള എട്ടാം തലമുറയിലെ കോര്‍ i5 പ്രോസസറാണ് ഇതിനു ശക്തി പകരുന്നത്. 4ജിബി റാമും മോഡലിനുണ്ട്. 1TB യാണ് ഹാര്‍ഡ് ഡ്രൈവ്. ലിനക്‌സ് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഈ മോഡല്‍ ഇപ്പോള്‍ വില്‍്ക്കുന്നത് 29,990 രൂപയ്ക്കാണ്. ഇതിന്റെ എംആര്‍പി. 41,999 രൂപയാണ്. എക്‌സ്‌ചേഞ്ചിലൂടെയാണെങ്കില്‍ 14,014 രൂപ വരെ കിഴിവും ലഭിക്കും.
Buy Now
വെബ് ബ്രൗസിങ് മുതല്‍ ചെറിയ വിഡിയോ എഡിറ്റിങ് വരെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കരുത്തന്‍ ടാബാണ് 10.5-ഇഞ്ച് വലിപ്പമുളള ഐപാഡ് പ്രോ. ആപ്പിളിന്റെ A10X ആണ് പ്രോസസര്‍. 50,800 എംആര്‍പിയുളള ഈ മോഡല്‍ ഇപ്പോള്‍ വില്‍ക്കുന്നത് 39,999 രൂപയ്ക്കാണ്.
Buy Now
ഹാര്‍മണ്‍ കാര്‍ഡൊണ്‍ ഒമ്‌നി 20+ (Harman Kardon Omni 20+)
നല്ല പോര്‍ട്ടബ്ള്‍ സ്പീക്കര്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലുകളിലൊന്നാണ് ഹാര്‍മണ്‍ കാര്‍ഡൊണ്‍ ഒമ്‌നി 20+. എംആര്‍പി 21,990 ഉള്ള ഈ സ്പീക്കര്‍ ഇപ്പോള്‍ വില്‍ക്കുന്നത് 9,999 രൂപയ്ക്കാണ്. ക്രോംകാസ്റ്റിനുള്ള സപ്പോര്‍ട്ട് ഇതിന് ബില്‍റ്റ്-ഇന്‍ ആണ്. ഓഡിയോ സ്ട്രീമിങ് വളരെ എളുപ്പത്തില്‍ സാധിക്കുന്ന, നല്ല ഓഡിയോ ക്വാളിറ്റിയുള്ള സ്പീക്കറായാണ് ഇത് അറിയപ്പെടുന്നത്.
Buy Now
പലരുടെയും സ്വപ്‌നങ്ങളിലൊന്ന് മികച്ച 4K ടിവി ഒന്ന് വാങ്ങുക എന്നതാണ്. സോണി പോലെയുള്ള ബ്രാന്‍ഡുകളുടെ ടിവിക്ക് പൊതുവെ വില കൂടുതലായിരിക്കും. എന്നാല്‍, ഇപ്പോള്‍ സോണിയുടെ ബ്രാവിയ (Sony Bravia 55-inch 4K smart LED TV) ഇപ്പോള്‍ ആമസോണ്‍ വില്‍ക്കുന്നത് 99,990 രൂപയക്കാണ്. ഇതിന്റെ എംആര്‍പി 144,900 രൂപയാണ്. 2018ലെ മോഡലായ ഇതിന് നെറ്റ്ഫ്‌ളിക്‌സ് റെക്കമെന്‍ഡഡ് സ്റ്റിക്കറുമുണ്ട്. നെറ്റ്ഫ്‌ളിക്‌സിലെ 4K കണ്ടെന്റും സ്ട്രീം ചെയ്യാം. ആന്‍ഡ്രോയിഡ് ആണ് ഓഎസ്. അടുത്തകാലത്തു വരാനിരിക്കുന്ന മാറ്റങ്ങള്‍ക്കും സജ്ജമായ ഒരു ടിവിയാണ് നോക്കുന്നത്, ഇത്തരം ഒരു ബജറ്റ് ഉണ്ട് എങ്കില്‍ ഇതു പരിഗണിക്കാവുന്ന മോഡലാണ് എന്നാണ് പറയുന്നത്.
Buy Now
മികച്ച പ്രൊസസറും റാമും ഒക്കെ ഉണ്ടായിട്ടും നിങ്ങളുടെ ലാപ്‌ടോപ്പിന് സ്പീഡ് കുറവു തോന്നുന്നുണ്ടോ. ഹാര്‍ഡ്‌ഡ്രൈവ് വേണമെങ്കില്‍ മാറ്റി നോക്കൂ. മിക്കവാറും പറ പറക്കുന്ന സ്പീഡ് കൈവരിച്ചേക്കും. SSDക്ക് പൊുതവെ വില കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ സാന്‍ഡിസ്‌കിന്റെ 120GB SSD Plusന് 2048 രൂപ മാത്രമാണ് വില. ഇതിന്റെ എംആര്‍പി 8,490 രൂപയാണ്. ഓഎസ് ഇതില്‍ ഇന്‍സ്‌റ്റോള്‍ ചെയ്ത് പരീക്ഷിച്ചാല്‍ മിക്കവാറും ലാപ്‌ടോപ്പുകള്‍ക്ക് സ്പീഡ് വര്‍ദ്ധിക്കും.
Buy Now
പാനസോണിക്കിന്റെ 49-ഇഞ്ച് (Panasonic 49-inch 4K smart LED TV)ടിവി ഇപ്പോള്‍ ആമസോണില്‍ മുകളില്‍ പറഞ്ഞ സോണിയുടെ ഏകദേശം പകുതി വിലയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വില 52,990 രൂപയാണ്. ഇതിന്റെ എംആര്‍പി 99,000 രൂപയാണ്. ഇതും 2018 മോഡലാണ്. ഇതിന് 3 എച്ഡിഎംഐ പോര്‍്ട്ടുകളും രണ്ട് യുഎസ്ബി പോര്‍ട്ടും ഉണ്ട്. സുപ്രധാനമായ എച്ഡിആര്‍ ഫങ്ഷനുമുള്ളതിനാല്‍ ഇതു മോശ്ം വരാന്‍ വഴിയില്ലാത്ത മോഡലാണ്.
Buy Now
ബോസ് എന്ന പേര് ഓഡിയോ പ്രേമികളുടെ കാതുകളില്‍ ഇമ്പം കോരി നിറയ്ക്കുന്ന ഒന്നാണ്. എന്നാല്‍, അവയുടെ വില വളരെ കൂടുതലുമായിരിക്കും. കമ്പനിയുടെ Bose Quiet Comfort 35 II വയര്‍ലെസ് ഹെഡ്‌ഫോണ്‍ മികച്ച മോഡലുകളില്‍ ഒന്നായി ആണ് അറിയപ്പെടുന്നത്. 29,363 രൂപ എംആര്‍പിയുള്ള ഈ മോഡലിന് ഇപ്പോള്‍വില 26,424 രൂപയാണ്.
Buy Now
സാംസങ് ഗ്യാലക്‌സി S9 പ്ലസ് (6GB, 256GB)
പ്രത്യേകിച്ച് ആമുഖം വേണ്ടാത്ത ഒരു ഫോണാണ് സാംസങ് ഗ്യാലക്‌സി S9 പ്ലസ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ S9 6GB, 256GB ന്റെ എംആര്‍പി 79,000 രൂപയാണ്. എന്നാല്‍, ഇപ്പോള്‍ ഇത് ആമസോണില്‍ 69,900 രൂപയ്ക്കു വാങ്ങാം. എക്‌സ്‌ചേഞ്ച് ഓഫര്‍ സ്വീകരിച്ചാല്‍ 10,000 രൂപ വരെ വീണ്ടും കുറയും. HDFC ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്. ഈ ഓഫര്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരു നോയിസ് ക്യാന്‍സലിങ് ഇയര്‍ഫോണ്‍ 999 രൂപയ്ക്കു നല്‍കും.
Buy Now
സാംസങിന്റെ രണ്ടാം നിര ഫോണുകളിലൊന്നാണ് ഗ്യാലക്‌സി A8+ (Samsung Galaxy A8+ (6GB, 64GB). 41,900 എംആര്‍പിയുള്ള ഈ മോഡല്‍ സാധാരണ വില്‍ക്കുന്നത് 30,000 രൂപയയ്ക്കാണ്. എന്നാല്‍ ഇപ്പോള്‍ ഇത് 23,990 രൂപയ്ക്കു ലഭ്യമാണ്. പരമാവധി 18,854 രൂപ വരെ ലഭിക്കാവുന്ന എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. എച്ഡിഎഫ്‌സി ബാങ്കിന്റെ കാര്‍ഡ് ഉപയോഗി്കകുന്നവര്‍ക്ക് 10 ശതമാനം കിഴിവും നല്‍കുന്നു.
Buy Now
വിവോയുടെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്നാണ് വിലോ V9 പ്രോ. 19,990 രൂപ എംആര്‍പിയുള്ള ഈ മോഡല്‍ ഇപ്പോള്‍ 17,990 രൂപയ്ക്കു വില്‍ക്കുന്നു. സ്‌നാപ്ഡ്രാഗണ്‍ 660AIE ആണ് പ്രോസസര്‍. എക്‌സ്‌ചേഞ്ച് ഓഫറാണ് ഇത് മികച്ച ഓഫറാക്കുന്നത്-16,191 രൂപ വരെയാണ് കിഴിവു പറയുന്നത്. എച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 10 ശതമാനം കിഴിവുമുണ്ട്.
Buy Now
മികച്ച സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവായ വാവെയുടെ സബ് ബ്രാന്‍ഡ് ആയ ഓണര്‍ ഇറക്കിയിരിക്കുന്ന പ്ലേ മോഡലിന്റെ (Honor Play (4GB, 64GB) എംആര്‍പി 21,999 രൂപയാണ്. ഇത് ഇപ്പോള്‍ 17,999 രൂപയ്ക്കു ലഭിക്കും. ഇരട്ട ക്യാമറാ സപ്പോര്‍ട്ട് ഉള്ള ഈ മോഡല്‍ മികച്ച ഇടത്തരം മോഡലായി ആണ് അറിയപ്പെടുന്നത്.
Buy Now