Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പലരുടെയും പേരിൽ ആമസോൺ ബുക്കിങ്, സന്ദേശം കണ്ട് ഉപഭോക്താക്കൾ ഞെട്ടി!

amazon

ബ്ലാക്ക് ഫ്രൈഡെ സെയിൽ നടന്ന ദിവസം ആമസോൺ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട് വന്നിരുന്നു. പേര്, ഇമെയിൽ ഉൾപ്പടെയുള്ള നിരവധി വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട് വന്നത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആമസോണിൽ സാധനങ്ങൾ ബുക്കു ചെയ്തതായുള്ള ഇമെയിലുകളും ഉപഭോക്താക്കൾക്ക് വരാൻ തുടങ്ങി. ഹാക്കു ചെയ്ത അക്കൗണ്ടുകൾ ഉപയോഗിച്ച് അമേരിക്കയിൽ നിന്നുള്ളവരാണ് സാധനങ്ങൾ ബുക്ക് ചെയ്തിരിക്കുന്നതെന്നാണ് വിവരം.

ഓർഡർ കൺഫർമേഷൻ എന്ന മെസേജുകളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഒരിക്കൽ പോലും ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങാത്തവർക്ക് പോലും സ്മാർട് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഓർഡർ ചെയ്തതായി മെയിൽ വന്നിട്ടുണ്ട്. എന്നാൽ അക്കൗണ്ട് ഉപഭോക്താവിന്റെ വിലാസത്തിലേക്കല്ല ഓർഡർ ചെയ്തിരിക്കുന്നത്. ആർക്കും ധനനഷ്ടമുണ്ടായാതായി ഇതുവരെ വിവരമില്ല.

അതേസമയം, വിവരങ്ങൾ നഷ്ടപ്പെട്ട ഉപഭോക്താക്കളെ ആമസോൺ ഇമെയില്‍ വഴി അറിയിച്ചിട്ടുണ്ട്. എന്നാല്‍ എത്ര പേരുടെ വിവരങ്ങൾ ചോർന്നുവെന്നോ, അക്കൗണ്ടുകൾ സുരക്ഷിതാമാണോ എന്നത് സംബന്ധിച്ച് ആമസോൺ പ്രതികരിച്ചിട്ടില്ല.