മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഈ വർഷത്തെ അവസാന ഓഫർ വിൽപ്പന തുടങ്ങി. ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന ഇയർ എൻഡ് കാർണിവൽ വിറ്റഴിക്കലില്‍ മുൻനിര കമ്പനികളുടെ ബ്രാൻഡുകളെല്ലാം പങ്കെടുക്കുന്നുണ്ട്. സ്മാർട് ടിവികൾക്കും ഇലക്ട്രോണിക് വീട്ടുപകരണങ്ങൾക്കും 70 ശതമാനം വരെയാണ് ഓഫർ നൽകുന്നത്. ഇതോടൊപ്പം മറ്റു ഓഫറുകളും ലഭിക്കും.
ഡിസംബർ 23 ന് രാത്രി തുടങ്ങിയ വിൽപ്പനയിൽ പ്രധാനപ്പെട്ടെത് സ്മാർട് ടിവികള്‍ തന്നെയാണ്. എല്ലാ ദിവസവും അർധ രാത്രി 12 മുതൽ രണ്ടു മണി വരെ ക്രിസ്മസ് റഷ് ഡീലുകളും നൽകുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾ, ക്രെഡിറ്റ്–ഡെബിറ്റ് കാർഡ് ക്യാഷ്ബാക്കുകൾ, നോകോസ്റ്റ് ഇഎംഐ ഇളവുകൾ എന്നിവയും ലഭിക്കും. 399 രൂപയ്ക്ക് അധിക വാറന്റിയുമുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് 22,000 രൂപ വരെയാണ് എക്സ്ചേഞ്ച് വില നൽകുന്നത്.
80 ശതമാനം വരെ ഇളവ് നൽകുന്ന ഗ്രാബ് നൗ ഓർ ഗോൺ പദ്ധതിയും ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിലുണ്ട്. എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് ആകെ വിലയുടെ 10 ശതമാനം വരെ ഇളവ് ലഭിക്കും. 28,890 രൂപ വിലയുള്ള സാംസങ് 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവി 48 ശതമാനം ഇളവിൽ 14999 രൂപയ്ക്കാണ് വിൽക്കുന്നത്. 4000 രൂപ എക്സ്ചേഞ്ച് ഓഫർ, 1500 രൂപയുടെ സ്പെഷൽ പ്രൈസ് ഇളവ്, 10 ശതമാനം ക്രെഡിറ്റ് കാർഡ് ഇളവ് എന്നിവ ലഭിക്കും.
30,690 രൂപ വിലയുള്ള എൽജി 260 എല്‍ ഫ്രോസ്റ്റ് ഫ്രീ ഡബിൾ ഡോർ റഫ്രിജറേറ്റർ 22,490 രൂപയ്ക്കാണ് വിൽക്കുന്നത്. ഷവോമിയുടെ എംഐ 43 ഇഞ്ച് ടിവി4എ 1000 രൂപ വിലകുറച്ച് 21,999 രൂപയ്ക്കും 41,000 രൂപ വിലയുള്ള വിയു ലോകോണിയം 43 ഇഞ്ച് 4കെ സ്മാർട് ടിവി 24,999 രൂപയ്ക്കും വാങ്ങാം. 25,999 രൂപയുടെ തോംസൺ ബി പ്രോ 40 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട് ടിവി 17,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
സാംസങ്, കെന്റ്, ഷവോമി, ടെഫാൽ, ഹണിവെൽ, വിയു, ഇഫാൽക്കൺ, ഒനിഡ, മാർക്യു, സോണി, എൽജി തുടങ്ങി നിരവധി ബ്രാൻഡുകളുടെ ഒട്ടനവധി ഉൽപ്പന്നങ്ങൾ ഓഫർ വിലയ്ക്ക് വാങ്ങാം. ഫാഷൻ ഉൽപ്പന്നങ്ങൾക്ക് 90 ശതമാനവും ഫർണിച്ചറിന് 80 ശതമാനവും ഓഫർ ലഭിക്കും.