‘സ്റ്റെം’ ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആണ്മേല്ക്കോയ്മയോടു കണക്കുതീര്‍ത്തത് ഇങ്ങനെ
പ്രശസ്ത ചിപ് നിര്‍മാണ കമ്പനിയായ എഎംഡിയുടെ (അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്) ഇന്ത്യൻ മേധാവി ജയ ജഗദീഷിനു പറയാനുണ്ടൊരു കഥ. തന്റെ പഠന വേളയില്‍ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സ്റ്റെം (STEM –സയന്‍സ്, ടെക്‌നോളജി, എൻജിനീയറിങ്, മാതമാറ്റിക്‌സ്) ആയിരുന്നെങ്കിലും തന്നെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം
പ്രശസ്ത ചിപ് നിര്‍മാണ കമ്പനിയായ എഎംഡിയുടെ (അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്) ഇന്ത്യൻ മേധാവി ജയ ജഗദീഷിനു പറയാനുണ്ടൊരു കഥ. തന്റെ പഠന വേളയില്‍ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സ്റ്റെം (STEM –സയന്‍സ്, ടെക്‌നോളജി, എൻജിനീയറിങ്, മാതമാറ്റിക്‌സ്) ആയിരുന്നെങ്കിലും തന്നെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം
പ്രശസ്ത ചിപ് നിര്‍മാണ കമ്പനിയായ എഎംഡിയുടെ (അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്) ഇന്ത്യൻ മേധാവി ജയ ജഗദീഷിനു പറയാനുണ്ടൊരു കഥ. തന്റെ പഠന വേളയില്‍ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സ്റ്റെം (STEM –സയന്‍സ്, ടെക്‌നോളജി, എൻജിനീയറിങ്, മാതമാറ്റിക്‌സ്) ആയിരുന്നെങ്കിലും തന്നെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം
പ്രശസ്ത ചിപ് നിര്‍മാണ കമ്പനിയായ എഎംഡിയുടെ (അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ്) ഇന്ത്യൻ മേധാവി ജയ ജഗദീഷിനു പറയാനുണ്ടൊരു കഥ. തന്റെ പഠന വേളയില്‍ ഇഷ്ടപ്പെട്ട വിഷയങ്ങള്‍ സ്റ്റെം (STEM –സയന്‍സ്, ടെക്‌നോളജി, എൻജിനീയറിങ്, മാതമാറ്റിക്‌സ്) ആയിരുന്നെങ്കിലും തന്നെ അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഒരു ശ്രമം നടന്നുവെന്ന് ജയ ഓര്‍ത്തെടുക്കുന്നു. 1990 കളില്‍ എൻജിനീയറിങ് വിദ്യാര്‍ഥിയായിരിക്കെ, താനൊരു ആണ്‍കുട്ടിയുടെ സീറ്റ് നിഷേധിക്കുകയാണെന്ന് ഒരു പ്രഫസര്‍ പറഞ്ഞതിനെപ്പറ്റിയാണ് ജയ പറയുന്നത്. ഒരു പെണ്ണായതിനാൽ ടെക്‌നോളജി വ്യവസായത്തിൽ ജയ ജോലി തുടരില്ലെന്നും അതുകൊണ്ടുതന്നെ ഒരു ആണ്‍കുട്ടിയുടെ അവസരമാണ് ഇല്ലാതാക്കുന്നതെന്നുമായിരുന്നു അധ്യാപകന്റെ വാദമെന്ന് ജയ ഇന്ത്യാ ടൈംസിനോട് പറഞ്ഞു.
∙ സ്ത്രീകള്‍ വാര്‍പ്പുമാതൃകകള്‍ തകര്‍ക്കണം
ഒരു സ്ത്രീയെന്ന നിലയില്‍ ടെക്‌നോളജി വ്യവസായത്തില്‍, തന്റെ പ്രഫസര്‍ ഉയര്‍ത്തിയ തരത്തിലുള്ള വിലക്കുകളുടെ ചില്ലുചുമരുകൾ തകർത്താലേ മുന്നേറാനാകുമായിരുന്നുള്ളൂ എന്ന് ജയ പറയുന്നു. ‘‘ഞാന്‍ ഇത്തരം മുന്‍വിധികളെ തകര്‍ത്താണ് മുന്നേറിയത്. കൂടാതെ, ടെക്‌നോളജി മേഖലയിലെ ഒരു ജോലിക്കാരി എന്ന നിലയില്‍, ഇത്തരം വാര്‍പ്പുമാതൃകകളെ തകര്‍ക്കാന്‍ എക്കാലത്തും സ്ത്രീകളെ പ്രേരിപ്പിച്ചിരുന്നു. സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാനുള്ള തടസ്സങ്ങൾ മറികടക്കണമെന്നാണ് മറ്റു സ്ത്രീകളോട് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്.’’
∙ എൻജിനീയറിങ് മേഖലയിലെ സര്‍ഗാത്മകത പ്രചോദനമായി
ബെംഗളൂരുവിലെ ബിഎംഎസ് കോളജില്‍ നിന്നാണ് ജയ ഉപരിപഠനത്തിന് അമേരിക്കയിലേക്കു പോയത്. ഗണിതശാസ്ത്രവും സയന്‍സും ഇഷ്ടമായിരുന്നതിനാല്‍ എൻജിനീയറിങ് പഠിക്കുക എന്നത് സ്വാഭാവികമായ ഒരു തീരുമാനമായിരുന്നു എന്ന് ജയ പറയുന്നു. ‘‘അക്കാലത്ത് എൻജിനീയറിങ്ങും മെഡിസിനും പഠിക്കാനാണ് കഴിവുള്ള വിദ്യാര്‍ഥികള്‍ ആഗ്രഹിച്ചിരുന്നത്. എനിക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നൂതനത്വം കൊണ്ടുവരാനുമുള്ള ആഗ്രഹം ഉണ്ടായിരുന്നതിനാലാണ് എൻജിനീയറിങ് തിരഞ്ഞെടുത്തത്. എൻജിനീയറിങ് മേഖലയിലുള്ള സര്‍ഗാത്മകത എന്നെ പ്രചോദിപ്പിച്ചിരുന്നു’’ – ഇപ്പോള്‍ എഎംഡി ഇന്ത്യയില്‍ സിലിക്കന്‍ ഡിസൈന്‍ എൻജിനീയറിങ് വിഭാഗത്തില്‍ കോര്‍പറേറ്റ് വൈസ് പ്രസിഡന്റായ ജയ പറഞ്ഞു.
∙ ഉൾവിളി അറിഞ്ഞിരുന്നു
എഎംഡിയുടെ ബെംഗളൂരുവിലും ഹൈദരാബാദിലുമുള്ള എല്ലാ വിഭാഗങ്ങളിലെയും എൻജിനീയര്‍മാര്‍ക്കു ജയ മാര്‍ഗനിര്‍ദേശം നല്‍കുന്നു. ജയയാണ് എഎംഡിയുടെ ഇന്ത്യാ ലീഡര്‍ഷിപ് ടീമിന്റെ മേധാവിയും. ഹാര്‍ഡ്‌വെയര്‍ വിഭാഗത്തില്‍ വളരെ കുറച്ചു സ്ത്രീകളെയേ ജോലിക്ക് എടുക്കാറുള്ളൂ. പക്ഷേ, തനിക്ക് ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നതിലും നിര്‍മിക്കുന്ന കാര്യത്തിലും അത്യാവേശമായിരുന്നുവെന്നും ഇതാണ് തന്റെ ‘ഉൾവിളി’ എന്ന് തുടക്കം മുതലേ അറിയാമായിരുന്നു എന്നും ജയ പറയുന്നു.
∙ സ്റ്റെമ്മിലെ സ്ത്രീ
സ്റ്റെമ്മില്‍ ഒരു സ്ത്രീസാന്നിധ്യം എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. അടുത്ത കാലത്തായി ഇതില്‍ കുറച്ചു മാറ്റം വന്നിട്ടുണ്ട്. സ്‌റ്റെമ്മിലെത്തുന്ന സ്ത്രീകള്‍ 2016 ല്‍ ഏകദേശം 42.72 ശതമാനമാണ്. ഇപ്പോഴും സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ നേതൃസ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കുമോ, റിസ്‌ക് എടുക്കാനുള്ള കഴിവുണ്ടായിരിക്കുമോ, വാഗ്ദാനങ്ങള്‍ നിറവേറ്റാനാകുമോ തുടങ്ങിയ ആശങ്കകള്‍ നിലനില്‍ക്കുന്നു. ഒരു സ്ത്രീ മേധാവിക്ക് സ്വന്തം കഴിവുകള്‍ ബോധ്യപ്പെടുത്തേണ്ടതിനൊപ്പം സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുകയും വേണം. സെമികണ്ടക്ടര്‍ മേഖല പോലെ പുരുഷ മേധാവിത്വമുള്ള ഒരിടത്ത് ഇത് കുറച്ചു ശ്രമകരമാണു താനും. ഈ മേഖലയില്‍ ഒരു സ്ത്രീക്ക് അംഗീകാരം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. പുരുഷന്മാരെ അപേക്ഷിച്ച് പലപ്പോഴും സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവ് ഇരട്ടി തവണ തെളിയിക്കേണ്ടി വരുന്ന ഒരു മേഖലയാണിത്.
∙ ജയ മറ്റു സ്ത്രീജീവനക്കാര്‍ക്കു നൽകുന്ന അധിക പിന്തുണ
ഈ മേഖലയിലെ വേര്‍തിരിവിനെക്കുറിച്ച് ജയയ്ക്ക് ആരും ക്ലാസെടുത്തു നല്‍കേണ്ടതില്ല. പക്ഷേ, മറ്റു സ്ത്രീജീവനക്കാര്‍ക്ക് ജയ സഹായഹസ്തം നീട്ടുന്നത് എങ്ങനെയാണ്? എഎംഡിയില്‍ സ്ത്രീജീവനക്കാര്‍ക്ക് സാങ്കേതികവിദ്യാപരമായ മുന്നേറ്റത്തിനും മാനേജ്‌മെന്റ് തലത്തിലുള്ള മുന്നേറ്റത്തിനുമുള്ള ചൂണ്ടുപലകകള്‍ വയ്ക്കുന്നുണ്ടെന്ന് ജയ പറയുന്നു. മികച്ച ശേഷിയുള്ള ജോലിക്കാരിയെന്ന് തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് അധിക സഹായങ്ങളും നല്‍കുന്നു. പ്രസവാവധിയുടെ കാര്യത്തിലും എഎംഡി വേറിട്ട സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. ശാക്തീകരിച്ച ഒരു സ്ത്രീയേക്കാളേറെ സ്ത്രീശാക്തീകരണത്തിനു മുന്നില്‍ നില്‍ക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ലെന്നു തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ വഴികാട്ടിയായത് എഎംഡിയുടെ ഇപ്പോഴത്തെ മേധാവി ഡോ. ലീസാ സു ആണെന്നും ജയ പറയുന്നു.
∙ സ്ത്രീകള്‍ക്ക് അത്ര പ്രോത്സാഹനം നല്‍കാത്ത മേഖലകളിലെത്തുന്നവര്‍ എന്തു ചെയ്യണം?
സ്ത്രീകള്‍ സ്വന്തം പാത കണ്ടെത്തണം. ശരികള്‍ക്കായി നിലകൊള്ളണം. നിര്‍ഭയമായി തീരുമാനങ്ങള്‍ എടുക്കണം. ഒരാള്‍ നേരിടുന്ന വെല്ലുവിളികളാണ് പഠിക്കാനും വളരാനുള്ള മികച്ച അവസരങ്ങളായി തീരുക. പരാജയപ്പെട്ടേക്കാം എന്ന പേടിമൂലം ഒരു അവസരവും നഷ്ടപ്പെടുത്തരുതെന്നും ജയ ഉപദേശിക്കുന്നു.
∙ മറ്റ് ഉപദേശങ്ങള്‍
സ്‌ത്രൈണത തങ്ങളുടെ സവിശേഷ ശക്തിയായി കാണണമെന്നും ജയ ഉപദേശിക്കുന്നു. അധിക ശ്രദ്ധ കൊടുക്കാനുള്ള കഴിവ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. സഹപ്രവര്‍ത്തകരെ അടക്കം മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇത്തരം കഴിവുകള്‍ ഉപയോഗിക്കണം. കൂടാതെ സംരംഭകമേഖലയില്‍ എത്തുന്നവര്‍ സ്വയം 'സ്ത്രീ സംരംഭക' എന്ന് പറയരുത്, സ്ത്രീ എന്ന അധിക വിശേഷണം ഇല്ലാതെ വേണം പറയാന്‍ എന്നും ജയ ഓര്‍മപ്പെടുത്തുന്നു.
English Summary: AMD India Head Jaya Jagadish On Tech's Empowering Effect For Women In India