ആപ്പിൾ കമ്പനിയുടെ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ച എന്തും വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്. സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ച ആപ്പിൾ-1 കംപ്യൂട്ടർ പ്രോട്ടോടൈപ്പ് ഏകദേശം 700,000 ഡോളറിന് (ഏകദേശം 5,59,27,970 കോടി രൂപ) ആണ് വിറ്റുപോയത്. 1970 കളുടെ മധ്യത്തിൽ പുറത്തിറങ്ങിയതാണ് ഈ ആപ്പിൾ കംപ്യൂട്ടർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിൾ കമ്പനിയുടെ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സ് ഉപയോഗിച്ച എന്തും വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്. സ്റ്റീവ് ജോബ്‌സ് ഉപയോഗിച്ച ആപ്പിൾ-1 കംപ്യൂട്ടർ പ്രോട്ടോടൈപ്പ് ഏകദേശം 700,000 ഡോളറിന് (ഏകദേശം 5,59,27,970 കോടി രൂപ) ആണ് വിറ്റുപോയത്. 1970 കളുടെ മധ്യത്തിൽ പുറത്തിറങ്ങിയതാണ് ഈ ആപ്പിൾ കംപ്യൂട്ടർ പ്രോട്ടോടൈപ്പ്.

കലിഫോര്‍ണിയ മൗണ്ടന്‍ വ്യൂവിലെ ബൈറ്റ് ഷോപ്പ് ഉടമ പോള്‍ ടെറലിന് കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം കാണിച്ചുകൊടുക്കാനാണ് ജോബ്‌സ് ഈ പ്രോട്ടോടൈപ്പ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍ വിറ്റിരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സ്റ്റോറുകളില്‍ ഒന്നാണ് ബൈറ്റ് ഷോപ്പ്. സ്റ്റീവ് ജോബ്‌സ് 1976 ലാണ് ആപ്പിൾ 1 പ്രോട്ടോടൈപ്പ് ഉപയോഗിക്കാൻ തുടങ്ങിയത്.

ADVERTISEMENT

677,196 ഡോളറിനാണ് ആപ്പിൾ-1 പ്രോട്ടോടൈപ്പ് ലേലത്തിൽ വിളിച്ചത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളാണ് ലേലം വിളിച്ചത്. ആപ്പിൾ-1 വിദഗ്ധനായ കോറി കോഹൻ ആണ് പ്രോട്ടോടൈപ്പ് പരിശോധിച്ചത്. വിൽപനയ്‌ക്കൊപ്പം 13 പേജുള്ള റിപ്പോർട്ടും അദ്ദേഹം തയാറാക്കി. ജോബ്സ് വിൽക്കുന്നതിന് മുൻപ് ഇതേ പ്രോട്ടോടൈപ്പ് ആപ്പിൾ സ്റ്റോറിൽ വർഷങ്ങളോളം ഉണ്ടായിരുന്നു.

സ്ഥിരതയോടെ ദീർഘകാലം മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ പേര് കേട്ടവയാണ് ആപ്പിൾ കംപ്യൂട്ടറുകൾ. യുഎസിലെ കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ആഗോള കംപ്യൂട്ടർ ഭീമന്മാരായ ആപ്പിളിന്റെ ആദ്യ കംപ്യൂട്ടറായ ആപ്പിള്‍-1 മുതൽ ഇന്ന് ഇറങ്ങുന്ന പുതിയ മാക് പിസികളിൽ വരെ ഗുണനിലവാരം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നതാണ് മറ്റുള്ളവരിൽ നിന്നും ആപ്പിളിനെ വ്യത്യസ്തരാക്കുന്നത്. ലോകത്ത് 66 ആപ്പിള്‍-1 കംപ്യൂട്ടറുകൾ ഇപ്പോഴും ഒരു കേടുപാടുമില്ലാതെ പ്രവർത്തന സജ്ജമാണെന്നുള്ളത് ഏവരേയും അമ്പരപ്പിക്കുന്നതാണ്.

ADVERTISEMENT

English Summary: Apple-1 Prototype Used By Founder Steve Jobs Auctioned For Rs 5.5 Crore