സൂപ്പര്‍ ഗോള്‍കീപ്പര്‍ റോബട്! കളിക്കളം യന്തിരന്മാര് അടക്കിവാഴാന്‍ ഇനി എത്രകാലം?
ലോകത്തെ പ്രമുഖ ഗോള്‍ കീപ്പര്‍മാരെക്കാള്‍ മികവുള്ള റോബട്ടിനെ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കലിഫോര്‍ണിയ സർവകലാശാലയിലെ ഹൈബ്രിഡ് റോബട്ടിക്‌സ് ലാബ് ആണ് നാലു കാലുള്ള (ക്വാഡ്രുപെഡല്‍) റോബട്ടിനു പരിശീലനം നല്‍കുന്നത്. ആര്‍എല്‍ എന്ന് അറിയപ്പെടുന്ന റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ആണ്
ലോകത്തെ പ്രമുഖ ഗോള്‍ കീപ്പര്‍മാരെക്കാള്‍ മികവുള്ള റോബട്ടിനെ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കലിഫോര്‍ണിയ സർവകലാശാലയിലെ ഹൈബ്രിഡ് റോബട്ടിക്‌സ് ലാബ് ആണ് നാലു കാലുള്ള (ക്വാഡ്രുപെഡല്‍) റോബട്ടിനു പരിശീലനം നല്‍കുന്നത്. ആര്‍എല്‍ എന്ന് അറിയപ്പെടുന്ന റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ആണ്
ലോകത്തെ പ്രമുഖ ഗോള്‍ കീപ്പര്‍മാരെക്കാള്‍ മികവുള്ള റോബട്ടിനെ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കലിഫോര്‍ണിയ സർവകലാശാലയിലെ ഹൈബ്രിഡ് റോബട്ടിക്‌സ് ലാബ് ആണ് നാലു കാലുള്ള (ക്വാഡ്രുപെഡല്‍) റോബട്ടിനു പരിശീലനം നല്‍കുന്നത്. ആര്‍എല്‍ എന്ന് അറിയപ്പെടുന്ന റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ആണ്
ലോകത്തെ പ്രമുഖ ഗോള്‍ കീപ്പര്‍മാരെക്കാള്‍ മികവുള്ള റോബട്ടിനെ ശാസ്ത്രജ്ഞര്‍ പരിശീലിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കലിഫോര്‍ണിയ സർവകലാശാലയിലെ ഹൈബ്രിഡ് റോബട്ടിക്‌സ് ലാബ് ആണ് നാലു കാലുള്ള (ക്വാഡ്രുപെഡല്‍) റോബട്ടിനു പരിശീലനം നല്‍കുന്നത്. ആര്‍എല്‍ എന്ന് അറിയപ്പെടുന്ന റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് ആണ് റോബട്ടിന്റെ ശേഷിക്കു പിന്നില്‍.
അവര്‍ പുറത്തുവിട്ട വിഡിയോയിൽ, നാലുകാലില്‍ നില്‍ക്കുന്ന റോബട് മുകളിലേക്കു ചാടിയും വശങ്ങളിലേക്ക് ഡൈവു ചെയ്തും കിക്കുകള്‍ തടഞ്ഞ ശേഷം ഗോള്‍ പോസ്റ്റിനു മധ്യത്തിലുള്ള പഴയ സ്ഥാനത്തുതന്നെ എത്തുന്നതു കാണാം.
87.5 ശതമാനം ഷോട്ടും തടയുമെന്ന്
മികച്ച ഗോള്‍ കീപ്പര്‍മാര്‍ ഒരു മത്സരത്തില്‍ തങ്ങൾക്കുനേരേ വരുന്ന കിക്കുകളിൽ ഏകദേശം 69 ശതമാനമാണ് തടയുന്നത്. എന്നാല്‍, റോബട് കീപ്പര്‍ക്ക് 87.5 ശതമാനം ഷോട്ടുകള്‍ തടയാനാകുമെന്നാണ് അവകാശവാദം. ഇംഗ്ലണ്ടിനും എവര്‍ട്ടണ്‍ ക്ലബിനും വേണ്ടി കളിക്കുന്ന ഗോള്‍ കീപ്പർ ജോഡന്‍ പിക്‌ഫെഡിന് ഈ വര്‍ഷം ഏകദേശം 69.4 ശതമാനം ഷോട്ടുകളാണ് തടയാനായത് എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്താണ് റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ്?
മെഷീന്‍ ലേണിങിന്റെ ഒരു വിഭാഗമാണ് റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്‍ബലമേകുന്ന ഈ സിസ്റ്റത്തിനെ 'ഏജന്റ്' എന്നും വിശേഷിപ്പിക്കാറുണ്ട്. സ്വന്തം ചെയ്തികള്‍ വിശകലനം ചെയ്താണ് റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തുന്നതും തെറ്റുകള്‍ വരുത്തുന്നതും പഠനപ്രക്രിയയുടെ ഭാഗമാണ്. ചെയ്തതില്‍ തെറ്റേത്, ശരിയേത് എന്നു പഠിപ്പിച്ചാണ് റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ് വഴി യന്ത്രങ്ങളെ പരിശീലിപ്പിക്കുന്നത്.
തെറ്റു ചെയ്യുമ്പോള്‍ ‘ശിക്ഷ’യും ശരിയാണെങ്കില്‍ ‘സമ്മാന’വും നൽകുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളും പരിശീലിപ്പിക്കല്‍ സമയത്ത് പ്രയോഗിക്കുന്നു. എവിടെയാണ് തെറ്റിയത് എന്ന് റീഇന്‍ഫോഴ്‌സ്‌മെന്റ് ലേണിങ്ങിന് മനസ്സിലാക്കാന്‍ സാധിക്കും. അതേസമയം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള പരിമിതികൾ ഇതിനുമുണ്ട്.
തത്സമയം ഗോള്‍ കീപ്പിങ് നടത്തുന്ന ക്വാഡ്രുപെഡല്‍ റോബട്ടിനെയാണ് തങ്ങള്‍ പരിചയപ്പെടുത്തുന്നത് എന്നാണ് ഗവേഷകര്‍ പറയുന്നത്. ക്വാഡ്രുപെഡുകളെ ഉപയോഗിച്ച് ഫുട്‌ബോള്‍ ഗോള്‍ കീപ്പിങ് നിര്‍വഹിപ്പിക്കുക എന്നുപറയുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് അവര്‍ പറയുന്നു. യന്ത്രത്തിന്റെ ചലനാത്മകതയെയും തിരിച്ചറിയല്‍ ശേഷിയേയും ഒരേ സമയം പ്രയോജനപ്പെടുത്താന്‍ കഴിയുമ്പോഴാണ് ഇതു വിജയിക്കുന്നത്. അതിവേഗത്തിലും അതീവ കൃത്യതയോടെയുമുള്ള പ്രതികരണശേഷിയാണ് റോബട്ടില്‍ വളര്‍ത്തിയെടുക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്.
റോബട്ടിനു നേരെ വരുന്ന പന്തിന്റെ ദിശ ഒരു സെക്കന്‍ഡില്‍ താഴെ സമയത്തില്‍ അതിനു തിരിച്ചറിയാനും വഴിതിരിച്ചുവിടാനും കഴിയണം. പുതിയ റോബട് മിനി ചീറ്റ (Mini Cheetah) വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതിന് ഏകദേശം 20 പൗണ്ട് ഭാരം മാത്രമേയുള്ളൂ. ദ്രുതചലനശേഷിയുള്ള നാലുകാലുകളാണ് അതിനുള്ളത്. അതിന് ഓടാനും പതിയിരിക്കാനും പന്ത് പിന്നിലേക്കു തള്ളിക്കളയാനും (ബാക്ഫ്‌ളിപ്) ഞണ്ടിനെപ്പോലെ ഒരു വശത്തേക്കു നീങ്ങാനും ഒക്കെ സാധിക്കും. തൊഴിച്ചു താഴെയിട്ടാല്‍ അതിവേഗം പൂര്‍വസ്ഥിതിയിലെത്തും. കുങ്-ഫുവില്‍ കൈമുട്ടുകള്‍ ചുറ്റിക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണിത്.
ഇതെല്ലാം തുടക്കം മാത്രം
റോബട് ഗോള്‍ കീപ്പറുടെ ഗോള്‍ പോസ്റ്റുകള്‍ തമ്മില്‍ യഥാർഥ ഗോള്‍ പോസ്റ്റുകള്‍ തമ്മിലുള്ള അകലമില്ലെന്ന് മനസ്സിലാക്കാനാകും. യന്തിരന്‍ ഗോളിക്കു നേരെ ബോള്‍ തട്ടിക്കൊടുക്കുന്നതാകട്ടെ ഏകദേശം 14 അടി അകലെ നിന്നാണ്. എന്നാല്‍, മനുഷ്യരുടേതിന് ആനുപാതക വലുപ്പമുള്ള ഇത്തരം റോബട്ടുകള്‍ക്ക്, ഇതേപോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുളള ഡേറ്റയായിരിക്കും ഇപ്പോള്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വഴി ശേഖരിക്കുക. ഈ റോബട്ടിനു തന്നെ നിമ്‌നോന്നത പ്രതലങ്ങളിൽ മനുഷ്യരുടെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
റോബട്ടില്‍ ക്യാമറകള്‍ ഒന്നുമില്ല. ക്യാമറ പുറമെയാണ് വച്ചിരിക്കുന്നത്. അതിനൊപ്പം യോലോ (YOLO) എന്ന പഠന അല്‍ഗോരിതവും പ്രയോജനപ്പെടുത്തുന്നു. ന്യൂറല്‍ നെറ്റ്‌വര്‍ക്കുകളാണ് റോബട്ടിന് വസ്തുക്കളെ തത്സമയം തിരിച്ചറിയാനുള്ള ശേഷി സമ്മാനിക്കുന്നത്. ഇത്തരം റോബട്ടുകള്‍ക്ക് കായികമായും ബുദ്ധിപരമായും ഉള്ള ശേഷി വർധിക്കുന്നതോടെ മനുഷ്യരോട് കളിക്കളങ്ങളില്‍ നേരിട്ട് ഏറ്റുമുട്ടാനാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
എന്താണ് റോബോകപ്പ് ?
വര്‍ഷാവര്‍ഷം റോബോട്ടുകള്‍ തമ്മില്‍ നടത്തുന്ന ഫുട്‌ബോള്‍ മത്സരമാണ് റോബോകപ്പ് (RoboCup). ഇതിന് തുടക്കമിട്ടത് 1997ലാണ്. ഇതിന് ഒരു ലക്ഷ്യമുണ്ട്- 2050ലെ ഫുട്‌ബോള്‍ ലോകകപ്പ് ജയിക്കുന്ന മനുഷ്യരുടെ ടീമിനെ റോബട്ടുകളുടെ ടീമിനെ ഉപയോഗിച്ച് പരാജയപ്പെടുത്തുക. ഇതു തുടങ്ങി 25 വര്‍ഷത്തിനു ശേഷവും ലയണല്‍ മെസി അടക്കമുള്ള ഫുട്‌ബോള്‍ അതികായര്‍ക്കു മുന്നില്‍ റോബോട്ടുകള്‍ വെറും ശിശുക്കള്‍ മാത്രമാണെന്നു കാണാം.
ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ വണ്‍, ആപ്പിള്‍ മ്യൂസിക് വരിസംഖ്യ വർധിപ്പിച്ചു; ഇന്ത്യയിലില്ല
ആപ്പിള്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ക്ക് അമേരിക്കയിലടക്കം വരിസംഖ്യ വർധിപ്പിച്ചു. ആപ്പിള്‍ ടിവി പ്ലസ്, ആപ്പിള്‍ വണ്‍, ആപ്പിള്‍ മ്യൂസിക് എന്നിവയ്ക്കാണ് നിരക്കു വർധന. എന്നാല്‍, ഇന്ത്യയില്‍ ഇതു ബാധകമാക്കിയിട്ടില്ല. അമേരിക്കയില്‍ ഏകദേശം 1-3 ഡോളര്‍ വരെയാണ് വർധന. ഇന്ത്യയില്‍ ഐപാഡുകള്‍ക്കും ആപ്പിള്‍ വാച്ച് സീരിസിനും അടക്കം മിക്ക ആപ്പിള്‍ ഉപകരണങ്ങള്‍ക്കും ഇക്കഴിഞ്ഞ മാസങ്ങളില്‍ വില വർധിപ്പിച്ചിട്ടുണ്ട്.
ഫിലിപ്‌സിന്റെ പുതിയ മേധാവി ചുമതലയേല്‍ക്കുന്നത് 4,000 പേരെ പിരിച്ചുവിട്ടുകൊണ്ട്
ഏകദേശം 4,000 ജോലിക്കാരെ പിരിച്ചുവിട്ടുകൊണ്ടാണ് ഫിലിപ്‌സിന്റെ പുതിയ മേധാവി റോയ് ജാകൊബ്‌സ് ചുമതലയേറ്റത് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ദീപാവലി ആശംസിച്ചവരില്‍ ആപ്പിള്‍ മേധാവി ടിം കുക്കും
പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് ആശംസയുമായി എത്തിയ പ്രമുഖരില്‍ ആപ്പിള്‍ മേധാവി ടിം കുക്കും. ഐഫോണില്‍ എടുത്ത ഫോട്ടോ ട്വിറ്റര്‍ ഫീഡില്‍ പങ്കുവച്ചാണ് ദീപാവലി ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ഷോട്ട്ഓണ്‍ഐഫോണ്‍ അക്കൗണ്ടില്‍ അപേക്ഷ മേകര്‍ പോസ്റ്റു ചെയ്ത ചിത്രമാണ് കുക്ക് തന്റെ ആശംസയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.
English Summary: University of California Berkeley showed off its robot goalie in footage