ജോബ്‌സ് ഏറ്റവും മികച്ച അധ്യാപകനെന്ന് കുക്ക്; ജോബ്‌സ് നല്‍കിയ പ്രധാനപ്പെട്ട ജീവിത പാഠം എന്ത്?
ആപ്പിള്‍ മേധാവിയായ ടിം കുക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തെന്ന് വെളിപ്പെടുത്തി. ഇന്‍സ്പയര്‍ 2022 ഗാലായില്‍ വച്ച് ബ്രയന്‍ ടോങ് കുക്കിനെ ഇന്റര്‍വ്യൂ നടത്തിയപ്പോഴാണ് കുക്ക് തന്നെക്കുറിച്ചുള്ള പല കാര്യങ്ങളും
ആപ്പിള്‍ മേധാവിയായ ടിം കുക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തെന്ന് വെളിപ്പെടുത്തി. ഇന്‍സ്പയര്‍ 2022 ഗാലായില്‍ വച്ച് ബ്രയന്‍ ടോങ് കുക്കിനെ ഇന്റര്‍വ്യൂ നടത്തിയപ്പോഴാണ് കുക്ക് തന്നെക്കുറിച്ചുള്ള പല കാര്യങ്ങളും
ആപ്പിള്‍ മേധാവിയായ ടിം കുക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തെന്ന് വെളിപ്പെടുത്തി. ഇന്‍സ്പയര്‍ 2022 ഗാലായില്‍ വച്ച് ബ്രയന്‍ ടോങ് കുക്കിനെ ഇന്റര്‍വ്യൂ നടത്തിയപ്പോഴാണ് കുക്ക് തന്നെക്കുറിച്ചുള്ള പല കാര്യങ്ങളും
ആപ്പിള്‍ മേധാവിയായ ടിം കുക്ക് കമ്പനിയുടെ സ്ഥാപകനും മുന്‍ മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എന്തെന്ന് വെളിപ്പെടുത്തി. ഇന്‍സ്പയര്‍ 2022 ഗാലായില്‍ വച്ച് ബ്രയന്‍ ടോങ് കുക്കിനെ ഇന്റര്‍വ്യൂ നടത്തിയപ്പോഴാണ് കുക്ക് തന്നെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തിയത്. തനിക്കു ലഭിച്ച വിദ്യാഭ്യാസത്തെക്കുറിച്ചും കുക്ക് ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തി. താന്‍ 'പൊതു വിദ്യാഭ്യാസ സ്ഥാപന സംവിധാനത്തില്‍' നിന്നു പഠിച്ചിറങ്ങിയ ആളാണെന്ന് കുക്ക് പറഞ്ഞു. ആ വിദ്യാഭ്യാസമാണ് തനിക്ക് ജീവിതത്തിലെ എല്ലാ കാര്യത്തിനും അടത്തറയിടാന്‍ സഹായിച്ചതെന്നും ആപ്പിളിലെ തന്റെ നേട്ടങ്ങള്‍ക്കു പിന്നിലും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
∙ സമത്വം കൊണ്ടുവരാന്‍ വിദ്യാഭ്യാസത്തിനു സാധിക്കും
തന്റെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കിയ മാതാപിതാക്കളെയും കുക്ക് നന്ദിയോടെ സ്മരിച്ചുവെന്ന് 9ടു5മാക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍ക്കിടയില്‍ സമത്വം കൊണ്ടുവരാന്‍ സാധിക്കുന്ന മഹത്തായ ഒന്നാണ് വിദ്യാഭ്യാസമെന്നും എല്ലാവര്‍ക്കും ഒരെ തരത്തിലുള്ള അവസരങ്ങള്‍ ഒരുക്കാന്‍ പഠനത്തിനു സാധിക്കുമെന്നും കുക്ക് അഭിപ്രായപ്പെട്ടു.
∙ കുക്കില്‍ നിന്നു ലഭിച്ച ഏറ്റവും അര്‍ഥവത്തായ ഉപദേശമെന്ത്?
ജീവിതത്തെ നേരിടാന്‍ ഉതകുന്ന തരത്തില്‍ ജോബ്‌സില്‍ നിന്നു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശമെന്താണെന്നും കുക്ക് വെളിപ്പെടുത്തി. 'യാത്രയിലാണ് ആനന്ദം' (the joy is in the journey) എന്നാണ് ജോബ്‌സില്‍ നിന്ന് തനിക്കു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉപദേശമെന്നാണ് കുക്ക് പറഞ്ഞത്. ഒരാള്‍ എപ്പോഴും അടുത്ത കാര്യത്തെക്കുറിച്ചു ചിന്തിക്കുന്നു. ആ അടുത്ത കാര്യം സംഭവിക്കുന്നതു വരെ സന്തോഷം മാറ്റിവയ്ക്കുന്നു. ആ അടുത്ത കാര്യം ഒരിക്കലും നടക്കുന്നില്ല. പക്ഷേ, ആ അടുത്ത കാര്യത്തിലല്ല കഥയിരിക്കുന്നത്, അടുത്ത കാര്യത്തിലേക്കുള്ള യാത്രയിലാണ് കാര്യമെന്നാണ് തനിക്ക് ജോബ്‌സ് പഠിപ്പിച്ചു തന്നതെന്നാണ് കുക്ക് പറയുന്നത്.
∙ ജോബ്‌സ് ഏറ്റവും മികച്ച അധ്യപകനെന്ന് കുക്ക്
തനിക്കു ലഭിച്ചതിൽ ഏറ്റവും മികച്ച അധ്യാപകനായിരുന്നു ജോബ്‌സ് എന്നും ആപ്പിള്‍ മേധാവി പറഞ്ഞു. അദ്ദേഹം നല്‍കിയ പാഠങ്ങള്‍ ഇപ്പോഴും സജീവമായിരിക്കുന്നു. തന്നില്‍ മാത്രമല്ല, ആപ്പിളിലുള്ള മുഴുവന്‍ പേർക്കും ജോബ്‌സിന്റെ പാഠങ്ങളുടെ പ്രഭാവം കാണാമെന്ന് കുക്ക് പറഞ്ഞു.
∙ തല ഉയര്‍ത്തി ആപ്പിള്‍
മിക്ക പ്രധാനപ്പെട്ട സിലിക്കന്‍ വാലി കമ്പനികളും ഇപ്പോള്‍ പലതരത്തിലുമുള്ള പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ്. എന്നാല്‍ ഒരു കമ്പനി മാത്രം ഇതുവരെ പ്രശ്‌നങ്ങളേശാതെ നില്‍ക്കുന്നു - ജോബ്‌സ് സ്ഥാപിച്ച ആപ്പിള്‍. ആപ്പിളിന്റെ പുതിയ മേധാവിയായ കുക്ക് മുന്‍ മേധാവി കൂടിയായിരുന്ന ജോബ്‌സിനെ പുകഴ്ത്താന്‍ ഒരു പിശുക്കും കാണിച്ചിട്ടില്ലെന്നതും വസ്തുതയാണ്. ആപ്പിള്‍ എല്ലാ ജോലിക്കാര്‍ക്കും തുല്യ അവസരമാണ് നല്‍കുന്നതെന്നും കുക്ക് പറഞ്ഞു. പല തരത്തിലുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും കമ്പനി പണം നല്‍കുകയും ചെയ്യുന്നു.
∙ എങ്ങനെയാണ് ശാന്തത കൈവിടാതെ പെരുമാറാനാകുന്നത്?
തനിക്ക് എങ്ങനെയാണ് ശാന്തത കൈവിടാതെ പെരുമാറാനാകുന്നത് എന്നും കുക്ക് വിശദീകരിച്ചു. തന്റെ സഹപ്രവര്‍ത്തകരോട് സ്‌നേഹം കാണിക്കാനാണ് താന്‍ ഉര്‍ജ്ജം ചെലവിടുന്നത് എന്നാണ് കുക്ക് പറഞ്ഞത്. അങ്ങനെ തങ്ങള്‍ ഇരു കൂട്ടരും പരസ്പരം മെച്ചപ്പെടാന്‍ സഹായിക്കുന്നു. മറ്റുള്ളവരുടെ ജീവിത്തിന് മാറ്റം കൊണ്ടുവരാന്‍ പാകത്തിനുളള ഉപകരണങ്ങളും സേവനങ്ങളും ആപ്പിള്‍ കമ്പനിക്ക് കൊണ്ടുവരാന്‍ സാധിക്കുന്നത് ഈ സഹകരണം കൊണ്ടാണെന്നാണ് കുക്ക് അഭിപ്രായപ്പെടുന്നത്.
∙ ട്രംപിന്റെ ട്വിറ്റര്‍ വിലക്ക് നീക്കിയെന്ന് മസ്‌ക്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് കമ്പനി പൂട്ടിയിരുന്നു. അത് തുറന്നു നല്‍കിയെന്നാണ് കമ്പനിയുടെ പുതിയ ഉടമയും മേധാവിയുമായ ഇലോണ്‍ മസ്‌ക് പറഞ്ഞിരിക്കുന്നത്. ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കണോ എന്ന കാര്യത്തെക്കുറിച്ച് മസ്‌ക് ഒരു അഭിപ്രായ സര്‍വെ നടത്തിയിരുന്നു. അതില്‍ ട്രംപ് തിരിച്ചെത്തണമെന്ന് അഭിപ്രായം രേഖപ്പെടുത്തിയവരുടെ എണ്ണം കൂടുതലായതിനാലാണ് അദ്ദേഹത്തെ തിരിച്ചെത്തിച്ചിരിക്കുന്നത് എന്നാണ് 'ചീഫ് ട്വിറ്റിന്റെ' വാദം.
∙ പുതിയ പ്രോസസര്‍ നിര്‍മിക്കാന്‍ സാംസങ് ഗൂഗിളിന്റെയും എഎംഡിയുടെയും സഹായം തേടിയേക്കും
കൊറിയന്‍ സ്മാര്‍ട് ഫോണ്‍ നര്‍മാണ ഭീമന്‍ സാംസങ് അടുത്ത പ്രോസസര്‍ നിര്‍മിച്ചെടുക്കാന്‍ ഗൂഗിളിന്റെയും എഎംഡിയുടെയും സഹകരണം തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ പിക്‌സല്‍ 7 സീരീസ് നിര്‍മിച്ചുനല്‍കാന്‍ സാംസങ്ങിന്റെ സഹായം തേടിയിരുന്നു. പിക്‌സല്‍ 6, 7 സീരീസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടെന്‍സര്‍ സീരീസ് പ്രോസസര്‍ ഗൂഗിള്‍ തനിയെ വികസിപ്പിച്ചതാണ്. അടുത്ത തലമുറയിലെ പിക്‌സല്‍ ഫോണുകള്‍ക്ക് കരുത്തു പറയുന്നത് ടെന്‍സര്‍ സീരീസിലെ 3-ാം തലമുറയിലുള്ള പ്രോസസര്‍ ആയിരിക്കും.
ഗൂഗിളിന്റെ പ്രോസസര്‍ നിര്‍മാണ ശേഷി അടുത്തറിയാന്‍ സാധിച്ച സാംസങ്, അടുത്ത തലമുറയിലെ ഗാലക്‌സി എസ്-സീരീസ് ഫോണുകള്‍ക്കുള്ള പ്രോസസര്‍ നിര്‍മിച്ചെടുക്കാന്‍ ഗൂഗിളിന്റെ സഹായം തേടിയേക്കുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഗിസ്‌മോ ചൈനയാണ്. ഗൂഗിളിന്റെ ടെന്‍സര്‍ ടീമിന്റെ സഹകരണത്തിനൊപ്പം, പ്രമുഖ പിസി പ്രോസസര്‍ നിര്‍മാതാവായ എഎംഡിയുടെ ഗ്രാഫിക്‌സ് ടീമിന്റെ സഹകരണവും സാംസങ് തേടിയേക്കുമെന്ന് പറയുന്നു.
∙ ഒപ്പോ എ17കെയുടെ വില കുറച്ചു
കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ ഒപ്പോ എ17കെ സ്മാര്‍ട് ഫോണിന്റെ വില 500 രൂപ കുറച്ചു. ഫോണിന് 3ജിബി + 64ജിബി വേരിയന്റ് മാത്രമാണ് ഉള്ളത്. ഇതിന്റെ വില 10,499 രൂപയായിരുന്നു. ഇതിപ്പോള്‍ കുറച്ച് 9,999 രൂപയാക്കി. മീഡിയാടെക് ഹെലിയോ ജി35 പ്രോസസര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഫോണിന് 6.56 ഇഞ്ച് എച്ഡി സ്‌ക്രീനാണ്. ഒറ്റ പിന്‍ ക്യാമറ മാത്രമാണ് ഇതിനുള്ളത് (8എംപി റെസലൂഷന്‍). സെല്‍ഫി ക്യാമറയ്ക്ക് 5 എംപി റെസലൂഷനും ഉണ്ട്. 5000 എംഎഎച് ആണ് ബാറ്ററി.
∙ വില കുറഞ്ഞ സ്മാര്‍ട് ഫോണുമായി പോകോ
ഒപ്പോ എ17കെ മോഡലിനോട് ഏറക്കുറെ സമാനമായ സ്‌പെസിഫിക്കേഷനുള്ള ഒരു ഫോണ്‍, ഷഓമിയുടെ സബ് ബ്രാന്‍ഡ് ആയ പോകോ താമസിയാതെ അവതരിപ്പിച്ചേക്കും. ഇതിന് സി50 എന്നായിരിക്കും പേര്. ഒരു മീഡിയടെക് പ്രോസസര്‍ തന്നെയായിരിക്കും ഉള്‍ക്കൊള്ളിക്കുക എന്നാണ് കേള്‍ക്കുന്നത്. ഫോണിന് 6.52 ഇഞ്ച് വലുപ്പമുള്ള എച്ഡി സ്‌ക്രീനായിരിക്കും. ഒപ്പോ എ17കെയെക്കാള്‍ വില കുറവായിരിക്കാനുള്ള സാധ്യത ഉണ്ട്.
∙ 40 മണിക്കൂര്‍ ബാറ്ററി നീണ്ടുനില്‍ക്കുന്ന ഇയര്‍ബഡ്‌സ് അവതരിപ്പിച്ച് ബോള്‍ട്ട്
ഇന്ത്യയില്‍ ധാരാളം ഇയര്‍ബഡ്‌സ് വില്‍ക്കുന്ന കമ്പനിയായ ബോള്‍ട്ട് ഓഡിയോ പുതിയ വയര്‍ലെസ് ഇയര്‍ബഡ്‌സ് അവതരിപ്പിച്ചു. ബോള്‍ട്ട് ഓഡിയോ എക്‌സ്30, എക്‌സ്50 ടിഡബ്ല്യുഎസ് എന്നീ പേരുകളിലാണ് ഇയര്‍ബഡ്‌സ്. ഇവയ്ക്ക് 40 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് കിട്ടുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതില്‍ എക്‌സ്30ക്ക് 4,999 രൂപയാണ് എംആര്‍പി. തുടക്ക വില്‍പനയില്‍ ഇത് 1799 രൂപയ്ക്ക് ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇത് ആമസോണിലാണ് വില്‍ക്കുന്നു. അതേസമയം, എക്‌സ്50 ഫ്‌ളിപ്കാര്‍ട്ടിലുമുണ് വില്‍ക്കുന്നത്. 1,599 രൂപയാണ് വില. എംആര്‍പി 4,999 രൂപയും.
English Summary: Tim Cook speaks about his education, favorite lesson from Steve Jobs, staying calm