സ്റ്റാലിനെ കാണാൻ ഗൂഗിൾ അധികൃതരെത്തുന്നു, പിക്സൽ നിർമാണം തമിഴ്നാട്ടിൽ!; നിര്ണായക ചർച്ച
ഫോക്സ്കോണുമായി സഹകരിച്ച് പിക്സൽ ഫോണുകൾഗൂഗിൾ തമിഴ്നാട്ടിൽ നിർമിക്കുമെന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ടെക്കികളായ യുവാക്കൾ തൊഴിലവസരം വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുകയാണെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വ്യവസായ മന്ത്രി ടി ആർബി രാജയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നാലെയാണ് ഗൂഗിൾ,

ഫോക്സ്കോണുമായി സഹകരിച്ച് പിക്സൽ ഫോണുകൾ ഗൂഗിൾ തമിഴ്നാട്ടിൽ നിർമിക്കുമെന്നു മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ടെക്കികളായ യുവാക്കൾ തൊഴിലവസരം വർദ്ധിക്കുന്ന സാഹചര്യമുണ്ടാകുകയാണെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വ്യവസായ മന്ത്രി ടിആർബി രാജയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നാലെയാണ് ഗൂഗിൾ, ഫോക്സ്കോൺ അധികൃതർ തമിഴ്നാട്ടിലെ നിർമാണ യൂണിറ്റിൽ നിക്ഷേപിക്കാൻ തീരുമാനമെടുത്തതെന്നു ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഗൂഗിൾ പിക്സലിന്റെ നിർമാണം സംബന്ധിച്ച് ചർച്ച നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാണാൻ ഗൂഗിളിലെ ഉദ്യോഗസ്ഥർ ഉടൻ ചെന്നൈ സന്ദർശിക്കുമെന്ന് തമിഴ്നാട് സർക്കാർ പറയുന്നു. സ്‌മാർട്ട്‌ഫോണുകൾക്ക് പുറമേ, ഗൂഗിളിന്റെ ഡ്രോണുകളുടെ നിർമാണവും തമിഴ്നാട്ടിൽ ആരംഭിക്കാൻ പോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ പ്രീമിയം സ്‌മാർട്ട്‌ഫോൺ പ്രേമം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പിക്‌സൽ സ്‌മാർട്ട്‌ഫോൺ ബിസിനസ് ഗൂഗിൾ വർദ്ധിപ്പിക്കാൻ നോക്കുന്നതിനിടെയാണ് ഈ നിർണായക ചർച്ചകൾ.
എന്തൊക്കെയാകും നേട്ടങ്ങൾ
∙ഡിക്സൺ ടെക്നോളജീസുമായി സഹകരിച്ചുള്ള പിക്സൽ ഫോണുകളുടെ നിർമാണത്തിനു പുറമെയാണ് തമിഴ്നാട്ടിൽ ഫോക്സ്കോണുമായി സഹകരിക്കുന്നത്.
∙ഈ പദ്ധതി ഇപ്പോഴും ചർച്ചകളിലാണ്, കൃത്യമായ ലൊക്കേഷനെക്കുറിച്ചോ ടൈംലൈനെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം ഒന്നുമില്ല.
∙ഇത് തമിഴ്‌നാടിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുകയും നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
∙വിങ് എൽഎൽസി എന്ന സബ്സിഡിയറി വഴി തമിഴ്‌നാട്ടിൽ ഡ്രോണുകൾ നിർമിക്കാനും ഗൂഗിൾ പദ്ധതിയിടുന്നുണ്ട്.
ഫോക്സ്കോൺ
തമിഴ്‌നാട്ടിൽ ഫോക്‌സ്‌കോണിന് നിലവിൽ കാര്യമായ സാന്നിധ്യമുണ്ട്. പ്ലാന്റ് ചെന്നൈയ്ക്ക് സമീപം ശ്രീപെരുമ്പത്തൂരിലാണ്. ഇവിടെ നിലവിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്നു.തമിഴ്‌നാട്ടിൽ കൂടുതൽ നിക്ഷേപം നടത്താൻ ഫോക്‌സ്‌കോൺ പദ്ധതിയിടുന്നതായും വാർത്തയുണ്ട്.
ഇലക്‌ട്രോണിക് ഘടകങ്ങൾക്കായി ഒരു പുതിയ പ്ലാന്റ് നിർമിക്കുന്നതിനുള്ള കരാറിൽ അവർ അടുത്തിടെ സംസ്ഥാന സർക്കാരുമായി ഒപ്പുവച്ചു. ഈ പുതിയ പ്ലാന്റ് കാഞ്ചീപുരത്ത് സ്ഥാപിക്കും, ഏകദേശം 6,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.