കാണാതായ വിമാനം മുതൽ പിടികിട്ടാപ്പുള്ളി വരെ! ഗൂഗിൾ മാപ്സ് അത്ര ചില്ലറക്കാരനല്ല
ഗൂഗിൾ മാപ് ഉപയോഗിച്ച് യാത്ര ചെയ്ത വിനോദസഞ്ചാരികൾ തോട്ടിൽ വീണ സംഭവം രണ്ട് ദിവസം മുൻപ് കേരളത്തിൽ നടന്നു. പലരും പോകേണ്ട വഴി കണ്ടെത്താൻ വേണ്ടിയാണ് ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ഗൂഗിൾ കമ്പനിയുടെ ബൃഹദ് പദ്ധതികളിലൊന്നാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പുമായി ബന്ധപ്പെട്ട് ധാരാളം വിചിത്ര

ഗൂഗിൾ മാപ് ഉപയോഗിച്ച് യാത്ര ചെയ്ത വിനോദസഞ്ചാരികൾ തോട്ടിൽ വീണ സംഭവം രണ്ട് ദിവസം മുൻപ് കേരളത്തിൽ നടന്നു. പലരും പോകേണ്ട വഴി കണ്ടെത്താൻ വേണ്ടിയാണ് ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നത്. എന്നാൽ ഗൂഗിൾ കമ്പനിയുടെ ബൃഹദ് പദ്ധതികളിലൊന്നാണ് ഗൂഗിൾ മാപ്പ്. ഗൂഗിൾ മാപ്പുമായി ബന്ധപ്പെട്ട് ധാരാളം വിചിത്ര സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇതിൽ പ്രധാനപ്പെട്ടതാണ് ജിയോച്ചിനോ ഗാമിനോയെ പൊലീസ് കണ്ടെത്തിയത്. ഇരുപതു വർഷം പൊലീസിനെ വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളി മാഫിയാത്തലവനായിരുന്നു ജിയോച്ചിനോ ഗാമിനോ.
ഗൂഗിൾ മാപ് ആപ്പിന്റെ സ്ട്രീറ്റ്‌വ്യൂവിൽ കണ്ടതിനെത്തുടർന്നാണ് ഇയാളെ പൊലീസ് വലയിലാക്കിയത്. സ്പെയിനിലാണു ഈ സംഭവം.സിസിലിയിലെ അഗ്രിഗെന്റോയിലാണു ഗാമിനോ ജനിച്ചത്. ഇവിടത്തെ തദ്ദേശീയ മാഫിയാ സംഘങ്ങളിലൊന്നിന്റെ തലവനായി പിൽക്കാലത്ത് ഗാമിനോ വളർന്നു.1984ൽ ഗാമിനോ ഇറ്റാലിയൻ പൊലീസിന്റെ പിടിയിലായി. അന്നു തന്റെ വാദം കേട്ട ജഡ്ജിയെ 1992ൽ കാർബോംബ് സ്ഫോടനത്തിൽ ഗാമിനോയുടെ മാഫിയ കൊലപ്പെടുത്തി.ഇതുൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഇറ്റലിയിലുണ്ട്.
മാനുവൽ എന്ന ഗാമിനോ
1998ൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു ജയിൽ ശിക്ഷയ്ക്കു വിധിച്ചു. എന്നാൽ റോമിലെ റബീബിയ ജയിലിൽ നിന്ന് ഇയാൾ 2002ൽ തടവുചാടി. പിന്നീട് ഇരുപതു വർഷത്തോളം പൊലീസിന്റെ നോട്ടംവെട്ടിച്ചു മുങ്ങിനടന്നു. ഇറ്റാലിയൻ സർക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ മുൻനിരയിലായിരുന്നു ഗാമിനോയുടെ സ്ഥാനം.ഇതിനിടെ സ്പെയിനിലേക്കു കടന്ന ഗാമിനോ, സ്പാനിഷ് തലസ്ഥാനനഗരം മഡ്രിഡിനു സമീപമുള്ള ഗാലപഗാർ എന്ന പട്ടണത്തിലെത്തി. ഇവിടെ വച്ചു തന്റെ പേരും വ്യക്തിത്വവും മാറ്റി മാനുവൽ എന്ന പേരു സ്വീകരിച്ചു.
പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഒരു കട തുടങ്ങി, വിവാഹവും കഴിച്ച് അവിടെ ജീവിച്ചു. ഇതിനിടെ ഗൂഗിൾ സ്ട്രീറ്റ്വ്യൂവിൽ തന്റെ കടയുടെ മുന്നിൽ നിൽക്കുന്ന ഗാമിനോയുടെ ചിത്രം പൊന്തിവരുന്നത്. യാദൃച്ഛികമായി ഇതു ശ്രദ്ധയിൽ പെട്ട പൊലീസ് അധികൃതർ സ്പെയിനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രണ്ടുവർഷത്തോളം എല്ലാ പഴുതുകളുമടച്ച് അന്വേഷണം നടത്തിയ പൊലീസ് മാനുവൽ എന്ന കള്ളപ്പേരിലുള്ളത് ഗാമിനോ തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുക്കം ഗാലപഗാറിലെത്തി മാനുവലെന്ന ഗാമിനോയെ അറസ്റ്റ് ചെയ്ത് ഇറ്റലിയിലെത്തിക്കുകയും ചെയ്തു.ഗൂഗിൾ മാപ്പിന്റെ ഇരട്ടയായ ഗൂഗിൾ എർത്ത് ഒട്ടേറെ ഭൗമഘടനകൾ കണ്ടെത്തിയിട്ടുണ്ട്.
കാണാതായ മലേഷ്യൻ വിമാനം
ജോർദാനിലെ അസ്റാഖ് ഒയാസിസിലുള്ള ഘടനകളും ഈജിപ്തിലും ഗ്രാൻഡ് കന്യോണിലുമൊക്കെയുള്ള ഘടനകളുമൊക്കെ ഇക്കൂട്ടത്തിൽ ഉൾപ്പെടും. ലോക വൈമാനിക രംഗത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു മലേഷ്യൻ വിമാനം കാണാതായത്. അതീവ ദുരൂഹമായ ഈ വിമാനം കാണാതാകൽ നടന്നശേഷം ധാരാളം പേർ ഗൂഗിൾ എർത്ത് ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.
ഇടയ്ക്ക് ബ്രിട്ടിഷ് ഐടി വിദഗ്ധനായ ഇയാൻ വിൽസൻ, മലേഷ്യൻ വിമാനത്തെ താൻ കണ്ടെത്തിയെന്ന അവകാശവാദവുമായി വന്നു. കംബോഡിയയിൽ കൊടുങ്കാട്ടിൽ മറഞ്ഞു കിടക്കുന്നുണ്ട് വിമാനമെന്നായിരുന്നു ഇയാൻ വിൽസന്റെ വാദം. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.