ഐപാഡ് തമിഴ്നാട്ടില്‍ നിര്‍മിച്ചേക്കും! ആപ്പിള്‍ ഇന്റലിജന്‍സ് എത്താൻ അല്‍പ്പം വൈകും!
തമിഴ്‌നാട്ടിലെ യൂണിറ്റില്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് ശ്രേണിയായ ഐപാഡുകളുടെ നിര്‍മാണത്തിന്ഫോക്‌സ്‌കോണ്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ആപ്പിളിനു വേണ്ടി ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന തയ്‌വനീസ് കമ്പിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം
തമിഴ്‌നാട്ടിലെ യൂണിറ്റില്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് ശ്രേണിയായ ഐപാഡുകളുടെ നിര്‍മാണത്തിന്ഫോക്‌സ്‌കോണ്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ആപ്പിളിനു വേണ്ടി ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന തയ്‌വനീസ് കമ്പിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം
തമിഴ്‌നാട്ടിലെ യൂണിറ്റില്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് ശ്രേണിയായ ഐപാഡുകളുടെ നിര്‍മാണത്തിന്ഫോക്‌സ്‌കോണ്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ആപ്പിളിനു വേണ്ടി ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന തയ്‌വനീസ് കമ്പിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം
തമിഴ്‌നാട്ടിലെ യൂണിറ്റില്‍ ആപ്പിളിന്റെ ടാബ്‌ലറ്റ് ശ്രേണിയായ ഐപാഡുകളുടെ നിര്‍മാണത്തിന് ഫോക്‌സ്‌കോണ്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ആപ്പിളിനു വേണ്ടി ഐഫോണ്‍ അടക്കമുള്ള ഉപകരണങ്ങള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന തയ്‌വനീസ് കമ്പിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇന്ത്യയില്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന ഉപകരണ ശ്രേണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമത്രെ. തങ്ങളുടെ പല ഫാക്ടറികളിലായി ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ ഐഫോണ്‍ ഇപ്പോള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ചെന്നൈയിലെ പ്ലാന്റില്‍ ഇപ്പോള്‍ ഏറ്റവും പുതിയ ഐഫോണ്‍ 15 മോഡല്‍ പോലും നിര്‍മ്മിക്കുന്നുണ്ട്.
ഐപാഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫോക്‌സ്‌കോണ്‍ തമിഴ്‌നാട് ഗവണ്‍മെന്റുമായി നടത്തി തുടങ്ങിയതായാണ് റിപ്പോർട്ട്. ഫോക്‌സ്‌കോണ്‍ കമ്പനിക്ക് ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ നല്‍കുന്നു എന്നും, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പാദനം ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ് അവര്‍ എന്നും സൂചനകള്‍ ഉണ്ട്. ഇന്ത്യയിലെ തങ്ങളുടെ പ്ലാന്റുകളിലൊന്നിലും ഐപാഡ് നിര്‍മാണം ഒരു പ്രശ്‌നമേ ആയിരിക്കില്ലെന്നു പറയുന്നു. അതേസമയം, ആപ്പിളിന്റെ ലാപ്‌ടോപ് ശ്രേണി നിര്‍മ്മിച്ചെടുക്കണമെങ്കില്‍ അധിക സജ്ജീകരണങ്ങള്‍ വേണ്ടിവന്നേക്കും.
ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ലിങ്ക്ട് ഇന്‍സെന്റിവ് (പിഎല്‍ഐ) സ്‌കീമിന്റെ ഗുണങ്ങള്‍ ലഭിക്കാനായി ഫോക്‌സ്‌കോണ്‍ രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്തിയേക്കും എന്നു തന്നെയാണ് സൂചന. ഐപാഡുകള്‍ക്കു പുറമെ, ഇന്ത്യയില്‍ നിന്ന് എയര്‍പോഡുകള്‍, വയര്‍ലെസ് ചാര്‍ജിങ് കേസുകള്‍ തുടങ്ങിയവയ്ക്കുള്ള ഘടകഭാഗങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതും വര്‍ദ്ധിച്ചേക്കും. ചൈനയിലെ നിര്‍മാണ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായി ആശ്രയിക്കുന്നതിനു പകരം കൂടുതല്‍ രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത് ആപ്പിള്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
ആപ്പിള്‍ ഇന്റലിജന്‍സിന്റെ ചില ഫീച്ചറുകള്‍ എത്താന്‍ വൈകിയേക്കാം
ആപ്പിള്‍ ഇന്റലിജന്‍സിന് ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കാനൊരുങ്ങുന്ന മുഴുവന്‍ കരുത്തും കാണാന്‍ അല്‍പ്പകാലം കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് ബ്ലൂംബര്‍ഗ്. ഒക്ടോബര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുന്ന രീതിയിലായിരിക്കും ആപ്പിളിന്റെ എഐ ഫീച്ചറുകള്‍ എത്തുക. പുതിയ ഐഫോണുകള്‍ സെപ്റ്റംബറില്‍ പുറത്തിറക്കുന്നതിനൊപ്പം ഐഓഎസ് 18ഉം ലഭ്യമാകും. എന്നാല്‍, ഏതാനും ആഴ്ചകള്‍ കഴിഞ്ഞു മാത്രമായിരിക്കും പല എഐ ഫീച്ചറുകളും എത്തുക.
അതേസമയം, തങ്ങുടെ എഐ ഫീച്ചറുകള്‍ ഈ ആഴ്ച പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ്, ഐപാഡ്ഓഎസ് 18.1 ബീറ്റയില്‍ ഡിവലപ്പര്‍മാര്‍ക്ക് പരീക്ഷിക്കാനായി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാദ്യമായി ആയിരിക്കും ആപ്പിള്‍ കമ്പനിക്കു പുറത്ത് ആരെങ്കിലും ആപ്പിള്‍ ഇന്റലിജന്‍സിന്റെ ശക്തിയും ദൗര്‍ബ്ബല്യവും ഒക്കെ കാണുക.
കമാന്‍ഡ് നല്‍കിക്കഴിഞ്ഞാല്‍ അധികം താമസമെടുക്കാതെ ടെക്‌സ്റ്റും, ചിത്രങ്ങളും ഒക്കെ സൃഷ്ടിക്കാന്‍ കെല്‍പ്പുളളതായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ്. നിലവിലെ ഐഫോണ്‍ 15 പ്രോ, പ്രോ മാക്‌സ്, എം1 ചിപ്പ് അല്ലെങ്കില്‍ അതിനു ശേഷം ഇറക്കിയ പ്രൊസസറുകളില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്കുകളും, ഐപാഡുകളും എന്നിവയില്‍ മാത്രമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുക.
ആപ്പിള്‍ ഇന്റിലജന്‍സിനു സമാനമായ ഫീച്ചറുകള്‍ ഗൂഗിള്‍ പിക്‌സല്‍ 9 സീരിസിലും
ഫോണ്‍ കോളുകള്‍ റെക്കോർഡ് ചെയ്യുന്നതിനും, അവയുടെ രത്‌നച്ചുരുക്കം നല്‍കുന്നതിനും, അവ ടെസ്റ്റ് ആക്കി മാറ്റുന്നതിനും ഉള്ള ശേഷി ലോകത്താദ്യം എത്തുക ഗൂഗിള്‍ പിക്‌സല്‍ 9 സീരിസ് ഫോണുകളിലായിരിക്കാമെന്ന് സൂചന. ഈ ഫീച്ചറുകള്‍ മുകളില്‍ പറഞ്ഞ ആപ്പിള്‍ ഉപകരണങ്ങള്‍ക്കും ലഭിച്ചേക്കുമെങ്കിലും അവ ലഭിക്കാന്‍ ഐഓഎസ് 18.1 വരെ കാത്തിരിക്കേണ്ടി വന്നേക്കും.
എന്നാല്‍, പിക്‌സല്‍ 9 സീരിസ് ഓഗസ്റ്റ് 9ന് വില്‍പ്പനയ്‌ക്കെത്തിയേക്കും. ഇവയില്‍ കൂടുതല്‍ കരുത്തുറ്റ എഐ ഫീച്ചറുകള്‍ ഗൂഗിള്‍ നല്‍കിയേക്കുമെന്നാണ് ഡിലന്‍ റൗസല്‍ എന്ന എക്‌സ് യൂസര്‍ പറയുന്നത്. ക്യാമറയുടെ പാനോറാമാ മോഡിലും വ്യത്യാസം വന്നേക്കുമെന്നും പറയുന്നു.
എഐ ഉള്‍ക്കൊളളിച്ച ഒരു കോള്‍സ് നേട്‌സ് (Calls Notes) ഫീച്ചര്‍ ഗൂഗിള്‍ വികസിപ്പിച്ചു വരുന്നുണ്ടെന്നും അവകാശവാദത്തെ കേന്ദ്രീകരിച്ചാണ് ഈ പ്രവചനം. ഇത് ഉപയോഗിച്ചായിരിക്കും പിക്‌സല്‍ 9 ഉപയോക്താക്കള്‍ക്ക് കോളുകള്‍ റെക്കോഡ് ചെയ്യാനും ടെക്‌സ്റ്റ് ആക്കി മാറ്റാനും സാധിക്കുക. ജെമിനൈ നാനോ ഉപയോഗിച്ചായിരിക്കും ഗൂഗിള്‍ ഫോണ്‍ സംഭാഷണങ്ങളുടെ രത്‌നച്ചുരുക്കം നല്‍കുക എന്നും കരുതുന്നു.
ഈ ഫീച്ചര്‍ ജെമിനിയുള്ള പിക്‌സല്‍ 8, 8എ ഫോണുകളില്‍ ഇപ്പോള്‍ ലഭ്യമാണ്. റെക്കോഡര്‍ ആപ്പ് ഉപയോഗിച്ചാല്‍ കോളുകള്‍ ഫോണ്‍ സംഭാഷണം ടെക്‌സ്റ്റ് ആക്കി മാറ്റുകയും, അവയുടെ രത്‌നച്ചുരുക്കം സൈഡില്‍ കാണിക്കുകയും ചെയ്യും. ഇതിന് ഇന്റര്‍നെറ്റ് പോലും വേണ്ട. ഇതിന്റെ കൂടുതല്‍ കരുത്തുറ്റ വേര്‍ഷനായിരിക്കും കോള്‍സ് നോട്‌സില്‍ ലഭിക്കുക എന്നു കരുതുന്നു. എന്നാല്‍, ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിതമായതിനാല്‍ ഇത് പിക്‌സല്‍ 9 സീരിസില്‍ മാത്രമേ മുഴുവന്‍ കരുത്തിലും പ്രവര്‍ത്തിച്ചേക്കൂ.
അതേസമയം, പിക്‌സല്‍ 8 സീരിസിന് കോള്‍സ് നോട്‌സ് ലഭിച്ചാലും അത്ഭുതപ്പെടേണ്ട എന്നു വാദിക്കുന്നവരും ഉണ്ട്. അങ്ങനെ ലഭിച്ചാല്‍ പോലും അതിന് പരിമിതികള്‍ ഉണ്ടായിരിക്കുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍ കോള്‍ റെക്കോഡിങ് ഫീച്ചര്‍ ഏതൊക്കെ രാജ്യങ്ങളിലാണ് ഗൂഗിള്‍ ആദ്യം നല്‍കുക എന്ന കാര്യത്തിലും സംശയങ്ങള്‍ ഉണ്ട്. പല രാജ്യങ്ങളിലും കോളുകള്‍ റെക്കോഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍, ആപ്പിള്‍ ഇന്റലിജന്‍സ് ആദ്യം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ട്.
മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കുമെന്ന് വിവോ
ആദ്യ മിക്‌സഡ് റിയാലിറ്റി (എംആര്‍) ഹെഡ്‌സെറ്റ് 2025ല്‍ പുറത്തിറക്കുമെന്ന് ചൈനീസ് സ്മാര്‍ട്ഫോൺ നിര്‍മാതാവ് വിവോ. മൊബൈല്‍ ടെക്‌നോളജി മേഖലയിലെ അടുത്ത മാറ്റം എംആര്‍ മേഖലയിലായിരിക്കുമെന്ന് വിവോ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഹു ബൈഷാന്‍ പറഞ്ഞു. തന്റെ കമ്പനി ഈ ടെക്‌നോളജി താത്പര്യത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതാദ്യമായല്ല കമ്പനി, അണിയാവുന്ന ഒരു ഉപകരണം പുറത്തിറക്കാന്‍ പോകന്നത്. വിവോ 2019ല്‍ ഒരു ഓഗ്മെന്റഡ് റിയാലിറ്റി സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കിയിരുന്നു.
എന്നാല്‍, സ്മാര്‍ട്ട് കണ്ണടയേക്കാള്‍ പലവിധ അധിക കരുത്തും ഉള്ളതായിരിക്കും എംആര്‍ ഹെഡ്‌സെറ്റ് എന്നും കരുതുന്നു. എംആര്‍ ഹെഡ്‌സെറ്റ് സ്മാര്‍ട്ട്‌ഫോണുമായോ കംപ്യൂട്ടറുമായോ ബന്ധിപ്പിക്കാതെ പ്രവര്‍ത്തിപ്പിക്കാനായേക്കും. ഒരു പക്ഷെ ആപ്പിള്‍ വിഷന്‍ പ്രോ പോലെ കൂടുതല്‍ നിമഗ്നമായ ഒരു കാഴ്ചാനുഭവം നല്‍കാനും അതിനു സാധിച്ചേക്കും. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്താണ് വിവോ ഇപ്പോള്‍. കമ്പനിക്ക് 19 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് ഉള്ളത്.
അതേസമയം, ചൈയില്‍ നിന്ന് താമസിയാതെ പുറത്തിറക്കപ്പെടും എന്നു കരുതുന്ന ഏക എംആര്‍ ഹെഡ്‌സെറ്റ് അല്ല വിവോയുടേത്. വാവെയ്, ഒപ്പോ തുടങ്ങിയ കമ്പനികളും ഇത്തരം ഒരു ഉപകരണത്തിനുള്ള പണി ആരംഭിച്ചു കഴിഞ്ഞു എന്നാണ് സൂചന. എന്നാല്‍, വിവോയെ പോലെ തങ്ങള്‍ എംആര്‍ ഹെഡ്‌സെറ്റ് നിര്‍മ്മാണം ആരംഭിച്ച കാര്യം മറ്റു കമ്പനികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.