ഇന്ത്യയിൽ മൂന്ന് എക്സ്ക്ലൂസിവ് സ്റ്റോറുകൾ തുറക്കാൻ ഗൂഗിൾ; ആപ്പിളിന് ഭീഷണിയാകാൻ പിക്സൽ ഫോണുകളെത്തും
ഈ എക്‌സ്‌ക്ലൂസീവ് സെന്ററുകളിൽ, ഗൂഗിൾ ഉപകരണ ഉടമകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച സേവനം ലഭിക്കുമെന്ന് ഗൂഗിൾ പറയുന്നു

മൂന്ന് വാക്ക്-ഇൻ സ്റ്റോറുകള്‍ ഇന്ത്യയിൽ തുറക്കുന്നതായി പ്രഖ്യാപിച്ചു ഗൂഗിൾ. ഡൽഹിയിലും ബെംഗലൂരുവിലും ഇന്ന് ആരംഭമാകും, മൂന്നാമത്തേത് മുംബൈയിൽ ഉടൻ തുറക്കുമെന്നും ടെക് ഭീമൻ അറിയിച്ചു.
ഈ എക്‌സ്‌ക്ലൂസീവ് സെന്ററുകളിൽ, ഗൂഗിൾ ഉപകരണ ഉടമകൾക്ക് മികച്ച സേവനം ലഭിക്കുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. അതേസമയം ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകൾ മുംബൈയിലും ന്യൂഡൽഹിയിലും തുറന്നിട്ട് ഒരു വർഷത്തിലേറെയായി.
ഒരു ഉപകരണം റിപ്പയർ ചെയ്യുകയോ, പാർട്സുകള്‍ മാറാനോ, അല്ലെങ്കിൽ ഒരു സംശയം ദൂരികരിക്കാനും ഈ കേന്ദ്രങ്ങളിലെ പരിശീലനം ലഭിച്ച ജീവനക്കാർ സഹായിക്കും, Pixel ഫോണുകൾ, വാച്ച്, ബഡ്‌സ്, കൂടാതെ FitBit, Nest ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ലഭ്യമായ Google ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി ഈ കേന്ദ്രങ്ങൾ സേവനം വാഗ്ദാനം ചെയ്യുന്നു. എഫ് വൺ ഇൻഫോ സൊല്യൂഷൻസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഗൂഗിൾ ഈ എക്‌സ്‌ക്ലൂസീവ് സർവീസ് സെന്ററുകൾ സ്ഥാപിച്ചത്.