ഇന്ത്യ ടെലിഗ്രാം നിരോധിച്ചാല്‍ പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഏതൊക്കെ?
ഏറെ ജനപ്രീതിയുള്ള സന്ദേശക്കൈമാറ്റ ആപ്പായ ടെലിഗ്രാമിന്റെ മേധാവി ഫ്രാന്‍സില്‍ അറസ്റ്റിലായതോടുകൂടി, ഇന്ത്യയില്‍ ഈ ആപ്പ് വഴി നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചില നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. ഇന്ത്യന്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (14സി) ആയിരിക്കും അന്വേഷണത്തിന്
ഏറെ ജനപ്രീതിയുള്ള സന്ദേശക്കൈമാറ്റ ആപ്പായ ടെലിഗ്രാമിന്റെ മേധാവി ഫ്രാന്‍സില്‍ അറസ്റ്റിലായതോടുകൂടി, ഇന്ത്യയില്‍ ഈ ആപ്പ് വഴി നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചില നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. ഇന്ത്യന്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (14സി) ആയിരിക്കും അന്വേഷണത്തിന്
ഏറെ ജനപ്രീതിയുള്ള സന്ദേശക്കൈമാറ്റ ആപ്പായ ടെലിഗ്രാമിന്റെ മേധാവി ഫ്രാന്‍സില്‍ അറസ്റ്റിലായതോടുകൂടി, ഇന്ത്യയില്‍ ഈ ആപ്പ് വഴി നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചില നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. ഇന്ത്യന്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (14സി) ആയിരിക്കും അന്വേഷണത്തിന്
ഏറെ ജനപ്രീതിയുള്ള സന്ദേശക്കൈമാറ്റ ആപ്പായ ടെലിഗ്രാമിന്റെ മേധാവി ഫ്രാന്‍സില്‍ അറസ്റ്റിലായതോടുകൂടി, ഇന്ത്യയില്‍ ഈ ആപ്പിലൂടെ നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചില നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. ഇന്ത്യന്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്റര്‍ (14സി) ആയിരിക്കും അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുക.
പല തട്ടിപ്പുകള്‍ക്കും, വാതുവയ്പ്പിനും ടെലിഗ്രാം താവളമൊരുക്കുന്നു എന്നതടക്കമാണ് ആരോപണങ്ങള്‍. ആഭ്യന്തര വകുപ്പും, ഐടി മന്ത്രാലയവും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഇതോടെ, ടെലിഗ്രാമിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനം നിരോധിക്കപ്പെടുമോ എന്ന ഭീതി ശക്തമായിരിക്കുകയാണ്.
കുറ്റകരമായ എന്തെങ്കിലും പ്രവര്‍ത്തനം വെളിച്ചത്തുവന്നാല്‍ ആപ് നിരോധിക്കുമെന്നു തന്നെയാണ് വിദഗ്ധരും പറയുന്നത്. ടെലിഗ്രാം നിരോധിക്കപ്പെട്ടാല്‍ പിന്നെ എങ്ങോട്ടു ചേക്കേറും എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍ക്ക് പരിഗണിക്കാന്‍ മൂന്ന് ആപ്പുകള്‍:
∙വിട്ടുവീഴ്ചയില്ലാത്ത സ്വകാര്യതയാണ് വേണ്ടതെങ്കില്‍ കൂടുതല്‍ അന്വേഷിക്കേണ്ട, സിഗ്നല്‍ ആപ്പ് തന്നെയാണ് ഉത്തമം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍, ഓപ്പണ്‍-സോഴ്‌സ് കോഡ്‌ബെയ്‌സ് തുടങ്ങിയവ ഉള്ളഈ ആപ്പ് സന്ദേശക്കൈമാറ്റത്തില്‍ സ്വകാര്യത ഉറപ്പാക്കും.
ഡിസപിയറിങ് മെസേജസ്, സുരക്ഷിതമായ വോയിസ്, വിഡിയോ കോള്‍സ് തുടങ്ങിയവയും ലഭ്യം. കടുത്ത സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതു കൊണ്ടു തന്നെ വാട്‌സാപിലും മറ്റും കണ്ടു പഴകിയ പല ആകര്‍ഷകങ്ങളായ ഫീച്ചറുകളും സിഗ്നലില്‍ ഉണ്ടാവില്ല. രണ്ടു മെസേജുകള്‍ ഒരേസമയം ഫോര്‍വേഡ് ചെയ്യാന്‍ പോലും അനുവദിക്കില്ല. പക്ഷെ, സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മികച്ചത് എന്നാണ് പൊതുവെയുളള വിലയിരുത്തല്‍.
∙മൈക്രോസോഫ്റ്റ് ടീംസ്:പിസിയില്‍ അടക്കം ഉപയോഗിക്കാവുന്ന ടീംസിനു ചുറ്റുമായി പല ഫീച്ചറുകളും മൈക്രോസോഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. മൈക്രോസോഫ്റ്റ് ടീംസ് പ്ലേ ടുഗതര്‍, മൈക്രോസോഫ്റ്റ് 365 സൂട്ട്, വിഡിയോ കോണ്‍ഫറന്‍സിങ്, റിയല്‍ ടൈം കൊളാബറേഷന്‍, സുരക്ഷിതമായ സന്ദേശക്കൈമാറ്റം തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, മറ്റ് ആപ്പുകള്‍ക്ക് സാധിക്കാത്ത പലതും ഈ ആപ്പില്‍ കിട്ടും. വാണിജ്യ ആവശ്യങ്ങള്‍ക്കും, വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും ഇത് നിശ്ചയമായും പരീക്ഷിച്ചു നോക്കേണ്ടതുമാണ്.
∙വാട്‌സാപ്:വാട്‌സാപ് വേണ്ടന്നുവച്ചിട്ട് പകരം ടെലഗ്രാം ഉപയോഗിക്കുന്നവരോട്, വാട്‌സാപ് ഒന്നു പരീക്ഷിക്കാം എന്നു പറയുന്നതു പോലും ശരിയല്ല. മെറ്റാ പ്ലാറ്റ്‌ഫോമിനു കീഴിലാണ് ഇത് ഉള്ളത് എന്നതിനാലാണ് പലരും വാട്‌സാപ് വേണ്ടന്നുവയ്ക്കാനുള്ള കാരണം.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാട്‌സാപ്പല്‍ മെറ്റാ എഐയും വന്നുകൂടിയിട്ടുണ്ട്. ഇതിന്റെ ഐക്കണ്‍ വേണമെങ്കില്‍ ടേണ്‍ ഓഫ് ചെയ്യാമെങ്കിലും അതിന്റെ പ്രവര്‍ത്തനം പിന്നിൽ നടക്കുമെന്നും, അതുനിറുത്താനുള്ള ഒരു ഓപ്ഷനും മെറ്റാ ഇപ്പോഴും തന്നിട്ടില്ലെന്നും സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ പറയുന്നു. എന്തൊക്കെയാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ വാട്‌സാപ്പിന്റെ കീര്‍ത്തിക്ക് ഒരു കുറവുമില്ല. ടെലഗ്രാം ഉപയോക്താക്കള്‍ക്ക് വാട്‌സാപ് വേണമെങ്കില്‍ ഒന്നുകൂടെ പരിക്ഷിക്കാം.
വണ്‍പ്ലസ് 13: പ്രതീക്ഷകള്‍ ഇങ്ങനെ
ക്വാല്‍കം കമ്പനിയുടെ ഏറ്റവും പുതിയതും, ശക്തികൂടിയതുമായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 4 കേന്ദ്രമാക്കി ഇറങ്ങുന്ന ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണുകളിലൊന്ന് എന്ന അവകാശവാദവുമായാണ് വണ്‍പ്ലസ് കമ്പനിയുടെ മികവുറ്റ ഹാന്‍ഡ്‌സെറ്റ് എത്തുന്നത്. 16ജിബി വരെ റാം, 1ടിബി വരെ സംഭരണശേഷി തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മറ്റു ചില ഫീച്ചറുകള്‍
വണ്‍പ്ലസ് 13 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നും, ഇന്നു വരെ ഫോണുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകള്‍ എല്ലാം ഉള്‍ക്കൊള്ളിക്കാന്‍കമ്പനി ശ്രമിക്കുമെന്നുമാണ് ശ്രുതി.
വണ്‍പ്ലസ് 13ല്‍ ക്വാഡ് കേര്‍വ്ഡ് ഡിസ്‌പ്ലെ ഉണ്ടാകുമെന്നാണ് പ്രവചനങ്ങളിലൊന്ന്. ഓണര്‍ 200 പ്രോ ആണ് ഇത്തരത്തിലുള്ള സ്‌ക്രീന്‍ ഉള്ള ഫോണുകളിലൊന്ന്. വലിപ്പം 6.7/6.8-ഇഞ്ച് പ്രതീക്ഷിക്കുന്നു. പിന്നില്‍ വര്‍ത്തുളാകൃതിയിലുള്ള ക്യാമറ ഐലണ്ട് പ്രതീക്ഷിക്കുന്നു. ഇതില്‍ 50എംപി പ്രധാന സെന്‍സര്‍, 64എംപി 3എക്‌സ് ടെലി, 48എംപി അള്‍ട്രാവൈഡ് എന്നീ ലെന്‍സുകളാണ് ഉണ്ടായിരിക്കുക എന്ന് ചില റൂമറുകള്‍പറയുന്നു. 6,000എംഎഎച് ബാറ്ററി ഉണ്ടായേക്കാമെന്നും ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍ അവകാശപ്പെടുന്നു. ഇന്ത്യയില്‍ വില ആരംഭിക്കുക ഏകദേശം 60,000 രൂപ മുതലായിരിക്കും.
ഷഓമി 14ടി, ഷഓമി 14ടി പ്രോ മോഡലുകള്‍ ഉടനെ അവതരിപ്പിച്ചേക്കും
മീഡിയടെക് ഡിമെന്‍സിറ്റി 8300-അള്‍ട്രാ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഷഓമി 14ടി, 14ടി പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ താമസിയാതെ അവതരിപ്പിച്ചേക്കും. ഷഓമി 14ടി മോഡലിന് ഏകദേശം 60,000 രൂപയും, 14ടിപ്രോ മോഡലിന് ഏകദേശം 83,000 രൂപയും വില പ്രതീക്ഷിക്കുന്നു. ഇരു മോഡലുകള്‍ക്കും 6.67-ഇഞ്ച് വലിപ്പമുള്ള, 1,600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസും, എച്ഡിആര്‍10, 10 പ്ലസ്, ഡോള്‍ബിവിഷന്‍ തുടങ്ങിയവ സപ്പോര്‍ട്ടു ചെയ്യുന്ന സ്‌ക്രീനും പ്രതീക്ഷിക്കുന്നു.
ക്യാമറാ സിസ്റ്റം
പിന്‍ ക്യാമറാ സിസ്റ്റമാണ് ഷഓമി 14ടി, 14ടി പ്രോ മോഡലുകളെ പ്രീമിയം ക്യാറ്റഗറിയില്‍ എത്തിക്കുന്നത്. ജര്‍മൻ ക്യാമറാ നിര്‍മ്മാതാവ് ലൈക്ക ട്യൂണ്‍ ചെയ്ത ക്യാമറകളാണ് ഇവ എന്നാണ് പറയുന്നത്. 50എംപി പ്രധാന ക്യാമറ, 50എംപി ടെലി, 12എംപി അള്‍ട്രാ-വൈഡ് എന്നിവയും, 32-എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളതെന്നാണ് ശ്രുതി. ഇരു മോഡലുകള്‍ക്കും 5,000എംഎഎച് ബാറ്ററിയും കണ്ടേക്കും.
വെയര്‍ഓഎസ് സ്മാര്‍ട്ട് വാച്ചില്‍ ട്രൂകോളറും
ഗൂഗിളിന്റെ വെയര്‍ഓഎസ് 3യൊ അതിലും പുതിയതോ ആയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ക്ക് ട്രൂ കോളര്‍ ആപ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിക്കും. പ്രീമിയം വാച്ചുകള്‍ അടക്കം ഇറക്കുന്ന സാംസങ്, ഗൂഗിള്‍, വണ്‍പ്ലസ്, ഫോസില്‍ തുടങ്ങിയ കമ്പനികളുടെ, വെയര്‍ഓഎസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചുകളെല്ലാം ട്രൂകോളര്‍ സപ്പോര്‍ട്ട് ചെയ്യും. വാച്ചില്‍ തന്നെ ആരാണ് വിളിക്കുന്നത് എന്നു പരിശോധിച്ച ശേഷം കോള്‍ എടുക്കണോ എന്ന് തീരുമാനിക്കാം.