സാംസങിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ചെയ്തോ?, ഇല്ലെങ്കിൽ രക്ഷപ്പെട്ടെന്നു കരുതുക
ഫോണുകൾക്കായി അപ്ഡേറ്റുകൾ എത്തുമ്പോൾ ഉപയോക്താക്കൾ ഇപ്പോൾ ചെയ്യാൻ മടിക്കുകയാണ്?, പിങ്ക്,പച്ച വരകളുടെ അനുഭവം ആളുകളെ അത്രമേൽ ഭയപ്പെടുത്തിയിരിക്കുന്നു. ഏറ്റവും സാംസങിന്റെ പഴയ ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്

ഫോണുകൾക്കായി അപ്ഡേറ്റുകൾ എത്തുമ്പോൾ ഉപയോക്താക്കൾ ഇപ്പോൾ ചെയ്യാൻ മടിക്കുകയാണ്?, പിങ്ക്,പച്ച വരകളുടെ അനുഭവം ആളുകളെ അത്രമേൽ ഭയപ്പെടുത്തിയിരിക്കുന്നു. ഏറ്റവും പുതിയ അപ്ഡേറ്റിനെക്കുറിച്ചും പുറത്തുവരുന്ന വിവരങ്ങൾ അത്ര നല്ലതല്ല.
സാംസങിന്റെ പഴയ ഗ്യാലക്‌സി സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടത്തിയിട്ടില്ലെങ്കില്‍ രക്ഷപ്പെട്ടെന്നു കരുതുക. അപ്ഡേറ്റിൽ തങ്ങളുടെ സ്മാര്‍ട്ട് തിങ്‌സ് ആപ്പിനു വരുത്തിയ മാറ്റങ്ങള്‍ ചില മോഡലുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് സാംസങെന്ന് ആൻഡ്രോയിഡ് അതോറിറ്റിയിൽ നിന്നുള്ള റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസത്തിനിടയില്‍ പുറത്തുവിട്ട അപ്‌ഡേറ്റാണ് പല പ്രശ്‌നങ്ങള്‍ക്കും വഴിവച്ചിരിക്കുന്നതത്രെ.
ഗ്യാലക്‌സി എസ്10, നോട്ട് 10 സീരിസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേറ്റ് പ്രശ്‌നം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് 9ടു5ഗൂഗിള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അവയ്ക്കു പുറമെ, ഗ്യാലക്‌സി എം51, എ90 മോഡലുകളുടെ ഉടമകളും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നടത്തി കുടുങ്ങിയവര്‍ക്ക് ഫാക്ടറി റീസെറ്റ് നടത്തി പല ഫങ്ഷനുകളും തിരിച്ചെടുക്കാം. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണില്‍ ബാക്-അപ് ചെയ്യാതെ കിടക്കുന്ന ഡേറ്റ നഷ്ടമാകും.
ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില ഫോണുകള്‍ക്കാണ് പ്രശ്‌നം എന്ന് സാംസങ് പറയുന്നു. അപ്‌ഡേറ്റിനിടയില്‍ സ്മാര്‍ട്തിങ്‌സ് ആപ് അപ്‌ഡേറ്റ് ചെയ്യുന്ന സമയത്ത് ഇവ നിരന്തരം റീസ്റ്റാര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു, എന്ന് സാംസങ് വക്തവ് പറയുന്നു. തത്കാലം അപ്‌ഡേറ്റ് പിന്‍വലിച്ചിരിക്കുകയാണ് സാംസങ്. ഇതിനകം പ്രശ്നം വന്നവരോടു അടുത്തുള്ള സർവീസ് സെന്ററിൽ ചെല്ലാനും സാംസങ് നിർദ്ദേശിച്ചിട്ടുണ്ട്.