Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

iOS 10ലെ ഈ ഫീച്ചറുകള്‍ നിങ്ങളെ വിസ്മയിപ്പിക്കും!

ios-10

ഐഫോണ്‍ 7 ഇറങ്ങുന്നതിന്റെ കോലാഹലങ്ങള്‍ അടങ്ങിയെങ്കിലും ആപ്പിളിന്റെ പ്രശസ്തമായ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം iOS 10ല്‍ കൊണ്ടുവന്നിരിക്കുന്ന ചില താത്പര്യമുണര്‍ത്തുന്ന ഫീച്ചറുകള്‍ പരിശോധിക്കാം. പുതുക്കിയ ഒഎസിന്റെ എല്ലാ ഫീച്ചറുകളും അവയുടെ മുഴുവന്‍ പ്രഭാവത്തോടെയും ഐഫോണ്‍ 7/7 പ്ലസ് മോഡലുകളില്‍ മാത്രമേ ലഭ്യമാകൂ എങ്കിലും ഐഫോണ്‍ 5 മുതലുള്ള ഫോണുകളിലും, മിനി 2 തുടങ്ങിയ ഐപാഡുകളിലും ഐപോഡ് ടച്ച് ആറാം തലമുറയിലും iOS 10 ഇന്‍സ്‌റ്റാള്‍ ചെയ്യാം. എല്ലാ ഫീച്ചറുകളും എല്ലാ ഡിവൈസുകളിലും ലഭ്യമല്ല.

ഉയര്‍ത്തിയാല്‍ ഉണരും

ഒരിടത്തിരിക്കുന്ന ഐഫോണ്‍ വെറുതെ ഉയര്‍ത്തിയാല്‍ ഉണരും. (നേരത്തെ ഹോം ബട്ടണലോ ഓണ്‍ഓഫ് ബട്ടണിലോ അമര്‍ത്തേണ്ടിയിരുന്നു.) ഐഫോണ്‍ 6S/6S പ്ലസ് മോഡലുകളുടെ പ്രോസസറിന് ചലനം തിരിച്ചറിയാനുള്ള ശേഷിയുള്ളതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ക്ക് സെറ്റിങ്‌സിലെ ഡിസ്‌പ്ലെ ആന്‍ഡ് ബ്രൈറ്റ്‌നസ് സെക്ഷനിലെത്തി റെയ്‌സ് റ്റു വെയ്ക് (Raise-to-wake) ഓപ്ഷന്‍ സിലക്ടു ചെയ്യാം.

ക്യാമറ

പ്രധാന പേജില്‍ നിന്ന് ഇടതു വശത്തേക്കു സ്വൈപ് ചെയ്താല്‍ കാന്‍ഡിഡ് ഫൊട്ടോ എടുക്കാം. റോ ഫോര്‍മാറ്റ് സ്‌പ്പോര്‍ട്ടു ചെയ്യുമെന്നാണ് പറയുന്നത്.

ഫൊട്ടോസ്

ഫൊട്ടോകള്‍ ചിട്ടയോടെ അടുക്കുകളാക്കാന്‍ കൂടുതല്‍ എളുപ്പമാണ്. ഒരേ മുഖങ്ങളോ, ഒരേ സ്ഥലത്തെടുത്ത ചിത്രങ്ങളോ, ഒരേ തീയതിക്കെടുത്ത ചിത്രങ്ങളോ ഒരുമിച്ചു കൊണ്ടുവന്നു വേണ്ടവ എളുപ്പം കണ്ടുപിടിക്കാം.

സ്റ്റോക് ആപ്പുകളെ നീക്കം ചെയ്യാം

ആപ്പിള്‍ തന്നെയാണ് ഈ പണി തുടങ്ങിയത്. ഫോണിന്റെ ഉടമയ്ക്ക് വേണ്ടെങ്കില്‍ പോലും നീക്കം ചെയ്യാനാകാത്ത ചില ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു വിടുകയെന്ന രീതി. ഇനി മുതല്‍ അവയെ വേണമെങ്കില്‍ നിലനിര്‍ത്തിയാല്‍ മതി. ഡിലീറ്റു ചെയ്താലും അവയ്ക്കുമേലുള്ള അവകാശം നഷ്ടപ്പെടുകയുമില്ല. എപ്പോള്‍ വേണമെങ്കിലും തിരിച്ച് ഇന്‍സ്‌റ്റാള്‍ ചെയ്യാം.

സിറിയുടെ സേവനം മറ്റ് ആപ്പുകള്‍ക്കും

ശബ്ദ കമാന്‍ഡിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ഇനി ചെയ്യാനാകും. പല തേഡ് പാര്‍ട്ടി ആപ്പുകളിലും സിറിയെ ഉപയോഗിച്ച് നിയന്ത്രിക്കാം. സ്‌കൈപ്പ്, വാട്‌സാപ്പ്, പിന്റെറെസ്റ്റ്, ലിങ്ക്ഡ് ഇന്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പാട്ടിന്റെ വരികള്‍ ലഭ്യമാക്കും

പാട്ടു കേള്‍ക്കുക മാത്രമല്ല, കൂടെ പാടുക എന്നതും ചിലരുടെ ശീലമാണ്. പക്ഷെ പാട്ടിന്റെ വരികളും വാക്കുകളും കൃത്യമായാണ് ഉച്ചരിക്കുന്നതെന്ന് ഉറപ്പില്ല താനും. ഇത്തരം സാഹചര്യങ്ങളില്‍ വേണമെന്നുണ്ടെങ്കില്‍ പാട്ടിന്റെ വരികളുടെ ടെക്സ്റ്റ് കാണാന്‍ സാധിക്കും. എല്ലാ പാട്ടുകള്‍ക്കും ഇതു സാധ്യമകില്ല. പ്രാദേശിക ഭാഷകളെ ഉടനെ സ്‌പ്പോര്‍ട്ടു ചെയ്യുമോ എന്നും അറിയില്ല.

പുതുക്കിയ കണ്ട്രോള്‍ സെന്റര്‍

കണ്ട്രോള്‍ സെന്ററിനുമുണ്ട് മുഖം മിനുക്കല്‍. ഐഫോണ്‍ 6S/6S പ്ലസ് എന്നീ ഡിവൈസുകളില്‍ കണ്ട്രോള്‍ സെന്ററിലും 3D ടച്ച് എത്തുന്നു.

കീബോഡ് സ്മാര്‍ട്ട് ആകുന്നു

കീബോഡിനും മാറ്റമുണ്ട്. കൂടുതല്‍ ഉള്‍ക്കാഴ്ചയോടെ നിര്‍ദ്ദേശങ്ങള്‍ തരാന്‍ കീബോഡിനു കഴിയും.

സഫാരിയില്‍ രണ്ടു ടാബുകള്‍

സഫാരി ബ്രൗസറില്‍ രണ്ടു ടാബുകള്‍ ഒരേ സമയം തുറക്കാം.

മെസേജിങ്, ലോക് സ്‌ക്രീന്‍, വിജെറ്റ്‌സ് (widgets), നോട്ടിഫിക്കേഷന്‍ ഇവയിലും മാറ്റങ്ങളുണ്ട്.

iOS 10 സ്വീകരിക്കാന്‍ സജ്ജമായ ഐഫോണ്‍ മോഡലുകള്‍

iPhone 7
iPhone 7 Plus
iPhone 6s
iPhone 6s Plus
iPhone 6
iPhone 6 Plus
iPhone SE
iPhone 5s
iPhone 5c
iPhone 5

ഐപാഡുകള്‍

iPad Pro 12.9-inch
iPad Pro 9.7-inch
iPad Air 2
iPad Air
iPad 4th generation
iPad mini 4
iPad mini 3
iPad mini 2

ഐപോഡ്

iPod touch 6th generation

ഐഒഎസ് 10 ഈ മാസം 14-ാം തീയതി മുതല്‍ ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്. ഇത് ഏകദേശം 1.2 GB മുതല്‍ 1.7GB വരെ കാണുമെന്നാണ് പറയുന്നത്. വൈഫൈ ഉപയോഗിച്ചു ഡൗണ്‍ലോഡു ചെയ്യുന്നതാകും ഉചിതം.

കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവം വച്ചു പറയുകയാണെങ്കില്‍ ഐഫോണ്‍ 5, 5C എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ഓടിച്ചെന്ന് അപ്‌ഡേറ്റു ചെയ്യാതിരിക്കുന്നതാകും ബുദ്ധി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് പൊതുവെയുള്ള പ്രതികരണങ്ങള്‍ കേട്ട ശേഷം മാത്രം അപ്‌ഡേറ്റു ചെയ്യുക.