കുസാറ്റ്, കേരള, വെറ്ററിനറി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വിവിധ തസ്തികകളിൽ ഒഴിവ്. കരാർ/താൽക്കാലിക നിയമനം. വെറ്ററിനറി: 9 ഒഴിവ് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പോൾട്രി സയൻസിൽ വിവിധ തസ്തികകളിൽ 8 ഒഴിവ്. ഒരു വർഷ ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 6 നു 8ന്. ഒഴിവുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുസാറ്റ്, കേരള, വെറ്ററിനറി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വിവിധ തസ്തികകളിൽ ഒഴിവ്. കരാർ/താൽക്കാലിക നിയമനം.

വെറ്ററിനറി: 9 ഒഴിവ്

ADVERTISEMENT

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പോൾട്രി സയൻസിൽ വിവിധ തസ്തികകളിൽ 8 ഒഴിവ്. ഒരു വർഷ ദിവസവേതന നിയമനം. അഭിമുഖം ഒാഗസ്റ്റ് 6 നു 8ന്.

ഒഴിവുള്ള തസ്തികകൾ: ഫീഡ് മിൽ മാനേജർ (1), ഒാഫിസ് അസിസ്റ്റന്റ് (1), അക്കൗണ്ടന്റ് (1), ഫീഡ് മിൽ അസിസ്റ്റന്റ് (2), ഫീഡ് മിൽ ടെക്നിഷ്യൻ/ ഫിറ്റർ (1), ലാബ് അസിസ്റ്റന്റ് (1), ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (1).

∙വെറ്ററിനറി സർവകലാശാലയുടെ വയനാട് പൂക്കോടിലെ ടീച്ചിങ് വെറ്ററിനറി ക്ലിനിക്കൽ കോംപ്ലക്സിൽ ലബോറട്ടറി ടെക്നിഷ്യന്റെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജനറൽ കാറ്റഗറിയിലാണ് അവസരം. അഭിമുഖം ജൂലൈ 30 നു 9.30 ന്. www.kvasu.ac.in

കാർഷിക: 3 ഒഴിവ്

ADVERTISEMENT

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിൽ അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. യോഗ്യത: 55% മാർക്കോടെ എംഎസ്‌സി അഗ്രോണമി, നെറ്റ്. പ്രായപരിധി: 50. ശമ്പളം: 44,100. അഭിമുഖം ജൂലൈ 29 നു 9.30 ന്.

∙കാർഷിക സർവകലാശാലയുടെ ഇടുക്കി പാമ്പാടുംപാറ ഏലം ഗവേഷണ സ്റ്റേഷനിൽ 2 സ്കിൽഡ് അസിസ്റ്റന്റ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 26 നു 11.30 ന്. www.kau.ac.in

കുസാറ്റ്: 3 ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കംപ്യൂട്ടർ സയൻസ് വകുപ്പിൽ 3 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഒാഗസ്റ്റ് 30 വരെ. www.cusat.ac.in

ADVERTISEMENT

കേരള

കേരള സർവകലാശാല ഫിസിക്സ് വകുപ്പിലെ റിസർച് പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു ഒഴിവ്. ഒരു വർഷ നിയമനം. നീട്ടിക്കിട്ടാം. പ്രോജക്ട് കാലാവധി മൂന്നുവർഷം. യോഗ്യത: എംഎസ്‌സി ഫിസിക്സ്/തത്തുല്യം, നെറ്റ്/ഗേറ്റ് അല്ലെങ്കിൽ തത്തുല്യം. ശമ്പളം: 37,000 (ഒന്നും രണ്ടും വർഷങ്ങളിൽ), 42,000 (മൂന്നാം വർഷം). ഒാഗസ്റ്റ് ഒന്നു വരെ അപേക്ഷിക്കാം. www.keralauniversity.ac.in

കാലിക്കറ്റ്

കാലിക്കറ്റ് സർവകലാശാലയുടെ തൃശൂർ അരണാട്ടുകര ഡോ. ജോൺ മത്തായി സെന്ററിലെ മെൻസ് ഹോസ്റ്റലിൽ ഫുൾ ടൈം സ്വീപ്പർ, ഹൗസ് കീപ്പർ തസ്തികകളിൽ ഒാരോ ഒഴിവ്. ദിവസവേതന നിയമനം. ജൂലൈ 30 വരെ അപേക്ഷിക്കാം.

∙യോഗ്യത: ഹൗസ് കീപ്പർ: ബിരുദം. ഫുൾ ടൈം സ്വീപ്പർ: എഴുതാനും വായിക്കാനുമുള്ള അറിവ്. ∙പ്രായപരിധി: 36. ∙ശമ്പളം: 18,225. www.uoc.ac.in

കണ്ണൂർ

കണ്ണൂർ സർവകലാശാലയിൽ ടീം ലീഡ് തസ്തികയിൽ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. നീട്ടിക്കിട്ടാം. യോഗ്യത: എംസിഎ അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എംഎസ്‌സി/എംടെക്/ഐടി അല്ലെങ്കിൽ ബിടെക്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിഇ/ഐടി, 7 വർഷ പരിചയം. പ്രായം: 45 നു താഴെ. ശമ്പളം: 1,00,000. ജൂലൈ 24 വരെ അപേക്ഷിക്കാം. www.kannuruniversity.ac.in

ഹെൽത്ത്

തൃശൂരിലെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസസ് നടത്തുന്ന പ്രോജക്ടിൽ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്ലോമക്കാർക്ക് അവസരം. ഒരു വർഷ കരാർ നിയമനം. ശമ്പളം: 25,000. അപേക്ഷ, അസ്സൽ സർട്ടിഫിക്കറ്റുകൾ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒാഗസ്റ്റ് 6 നു 11 ന് ഹാജരാകുക. www.kuhs.ac.in

സംസ്കൃത

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി മുഖ്യ കേന്ദ്രത്തിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരുടെ ഒാരോ ഒഴിവ്. ഫുട്ബോൾ, അത്‍ലറ്റിക്സ് സ്പെഷ്യലൈസേഷനുകളിലാണ് അവസരം. ജൂലൈ 24നു 11ഹാജരാകുക. www.ssus.ac.in

English Summary:

University opportunities